Slide 1

സുഹൃത്തുക്കളെ...

സുവിശേഷം അതിന്‍റെ ജൈത്രയാത്ര തുടരുന്നത് ഇന്നുവരെ ലോകത്തുണ്ടായിട്ടുള്ള സകല മത,രാഷ്ട്രീയ,തത്വചിന്തകള്‍ക്കെല്ലാം മുകളിലൂടെയാണ്. മതങ്ങള്‍ പലതും കാലഹരണപ്പെട്ടു, സിദ്ധാന്തങ്ങള്‍ പലതും പൊളിച്ചെഴുതപ്പെട്ടു, രാഷ്ട്രീയകക്ഷികള്‍ നിഷ്കാസനം ചെയ്യപ്പെടുകയും രാഷ്ട്രത്തിന്‍റെ അതിര്‍ത്തികള്‍ പലതും മാറ്റി വരയ്ക്കപ്പെടുകയും ചെയ്തു, ശാസ്ത്രസത്യങ്ങള്‍ എന്ന് വിചാരിച്ചിരുന്ന പലതും ശാസ്ത്രീയമായിരുന്നില്ല എന്ന് ശാസ്ത്രത്തിന്‍റെ വളര്‍ച്ചയാല്‍ തെളിയിക്കപ്പെട്ടു, തത്വചിന്തകളുടെ നിരര്‍ത്ഥകതയും പൊള്ളത്തരവും തുറന്നു കാണിക്കപ്പെട്ടു! പക്ഷെ... സര്‍വ്വ ലോകത്തിലും പ്രസംഗിക്കപ്പെടുന്ന മാറ്റമില്ലാത്ത സുവിശേഷം ഇന്നും എതിരാളികള്‍ക്ക് മേല്‍ തന്‍റെ ജൈത്രപതാക പാറിച്ചു കൊണ്ട് പ്രയാണം തുടരുന്നു!! സുവിശേഷ സത്യങ്ങള്‍ക്കെതിരെ നിലകൊള്ളുന്നവര്‍ക്ക് മറുപടി പറയുക എന്ന ഉദ്ദേശ്യത്തോടുകൂടെയാണ് ഞങ്ങള്‍ ഇവിടെ നില്ക്കുന്നത്. നിങ്ങള്‍ നിരീശ്വരവാദിയോ പരിണാമവാദിയോ യുക്തിവാദിയോ ആരുമാകട്ടെ, സത്യസുവിശേഷത്തിനു എതിര്‍ പറയുന്നവരെ ആശയപരമായി ഖണ്ഡിക്കുവാന് ഞങ്ങള്‍ തയ്യാറാണ്. ക്രിസ്തു മാര്‍ഗ്ഗത്തിനെതിരെ പ്രചരണം നടത്തുന്നവരുടെ അടിത്തറ എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാണിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു!!