Category Archives: മിഷണറിമാര്‍

ആധുനിക ഭാരതം മിഷണറിമാരുടെ സൃഷ്ടി (ഭാഗം-2)

    ഇത് കേരളത്തില്‍ മാത്രമുള്ള കാര്യമാണ് എന്ന് തെറ്റിദ്ധരിക്കുകയൊന്നും വേണ്ട. ഉത്തരേന്ത്യയിലും സ്ഥിതി ഇതൊക്കെത്തന്നെയായിരുന്നു. അംബേദ്കറെ ഉദ്ധരിക്കാം:   “അസ്പൃശ്യര്‍ക്ക് കൊടുക്കുന്ന കൂലി പണമായിട്ടോ ധാന്യമായിട്ടോ ആണ്. ഉത്തര്‍പ്രദേശിന്‍റെ ചില ഭാഗങ്ങളില്‍ അസ്പൃശ്യര്‍ക്ക് കൂലിയായി കൊടുക്കുന്ന ധാന്യത്തിന് ‘ഗോബരഹ’ (Gobaraha) എന്നാണ് പറയുന്നത്. പ്രത്യേകം വേര്‍തിരിച്ച ധാന്യം അഥവാ ചാണകത്തില്‍ അടങ്ങിയിട്ടുള്ള ധാന്യം എന്നാണ് ‘ഗോബരഹ’ എന്നതിനര്‍ത്ഥം. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍, ധാന്യം വിളയുമ്പോള്‍, കൊയ്ത് ഉണക്കുന്നു. മെതിക്കളത്തില്‍ നിരത്തിയ കറ്റകളുടെ മുകളിലൂടെ കാളകളെ നടത്തുന്നു. അവയുടെ […]

Read More

ആധുനിക ഭാരതം മിഷണറിമാരുടെ സൃഷ്ടി (ഭാഗം-1)

  ഭാരതത്തിലെ, പ്രത്യേകിച്ച് കേരളത്തിലെ സാമൂഹ്യ-സാംസ്കാരിക അന്തരീക്ഷം വളരെ ഉന്നതമായിരുന്നെന്നും എന്നാല്‍ മത പ്രചരണത്തിനു വേണ്ടി ഭാരതത്തിലെത്തിയ ക്രൈസ്തവ മിഷണറിമാര്‍ പ്രബുദ്ധമായ ഈ സാമൂഹ്യ-സാംസ്കാരിക അന്തരീക്ഷത്തെ മലീമസമാക്കിക്കൊണ്ട് മ്ലേച്ഛമായ പാശ്ചാത്യ-ക്രൈസ്തവ സംസ്കാരം ഇവിടെ അടിച്ചേല്‍പ്പിക്കുകയാണ് ഉണ്ടായത് എന്നും ഈ സാംസ്കാരികാധിനിവേശത്തിനെതിരെ പൊരുതി ‘ഉന്നതമായ പഴയ ആര്‍ഷ ഭാരത സംസ്കാരം നാം വീണ്ടെടുക്കേണ്ടത് ആവശ്യമാണ്’ എന്നുള്ള പ്രചാരണം ഫെസ്ബുക്കും വാട്ട്സാപ്പും അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ വളരെയധികം ഉയര്‍ന്നു കൊണ്ടിരിക്കുന്ന കാലമാണിത്. ഭാരതത്തിലെ, വിശിഷ്യാ കേരളത്തിലെ സാമൂഹ്യ-സാംസ്കാരിക അന്തരീക്ഷം എങ്ങനെയുള്ളതായിരുന്നു […]

Read More