നാസ്തികരോടും പരിണാമ മതക്കാരോടും ഒരു ചെറിയ വെല്ലുവിളി…

 

വിശ്വാസികള്‍ എന്ന വര്‍ഗ്ഗം മുഴുവന്‍- പ്രത്യേകിച്ച് ബൈബിളില്‍ വിശ്വസിക്കുന്ന വിഭാഗക്കാര്‍- മനുഷ്യവര്‍ഗ്ഗത്തിന്‍റെ പുരോഗതിക്ക് വിഘാതമായി നിന്നവരാണെന്നും ഗുണകരമായ ഒരു സംഭാവനയും മനുഷ്യവര്‍ഗ്ഗത്തിന് വിശ്വാസികളില്‍ നിന്ന് ലഭിക്കുകയുണ്ടായിട്ടില്ല എന്നും മലംകുഴിയില്‍ കിടക്കുന്ന വിശ്വാസികള്‍ മനുഷ്യവര്‍ഗ്ഗത്തിന് ഒട്ടേറെ ദ്രോഹങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഫേസ്ബുക്കിലെ നിരീശ്വരവാദികളും യുക്തിവാദികളും പരിണാമവാദികളും വാദിക്കുന്നത് സ്ഥിരം സംഭവമാണ്. ലോകം ഇന്ന് കാണുന്ന വിധത്തിലുള്ള പുരോഗതിയിലേക്ക് എത്തിച്ചേര്‍ന്നതിന്‍റെ പുറകില്‍ നിരീശ്വരവാദികളും യുക്തിവാദികളും പരിണാമവാദികളും മാത്രമാണ് ഉള്ളതെന്നും ഇക്കൂട്ടര്‍ പെരുമ്പറ മുഴക്കുന്നു.

 

ഞങ്ങള്‍ക്ക് ഇതിനോട് പരിപൂര്‍ണ്ണമായ എതിര്‍പ്പാണ് ഉള്ളത്. ലോകം ഇന്ന് കാണുന്ന വിധത്തിലേക്ക് എത്തിയതിന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് വിശ്വാസികള്‍-പ്രത്യേകിച്ച് ബൈബിള്‍ വിശ്വാസികള്‍- ആണെന്നുള്ളതാണ് ഞങ്ങളുടെ വാദം. മനുഷ്യവര്‍ഗ്ഗത്തിന് വിശ്വാസികള്‍ നല്‍കിയ സംഭാവനകളെ ചൂഷണം ചെയ്തുകൊണ്ട് ജീവിക്കുന്ന പരാന്നഭോജികള്‍ മാത്രമാണ് ഈ നിരീശ്വരവാദികളും യുക്തിവാദികളും പരിണാമവാദികളും എന്നതാണ് യാഥാര്‍ത്ഥ്യം.

 

നമ്മള്‍ രണ്ട് കൂട്ടരും വാദിക്കുന്ന കാര്യം തെളിയിക്കാന്‍ ഞങ്ങള്‍ ലളിതമായ ഒരു വെല്ലുവിളി നടത്തുകയാണ്. നിരീശ്വരവാദികളും യുക്തിവാദികളും പരിണാമവാദികളും ലോകമെമ്പാടുമുള്ള മനുഷ്യവര്‍ഗ്ഗത്തിന് നല്‍കിയ സംഭാവനകള്‍ എന്തൊക്കെയാണ് എന്നൊന്ന് പറയാമോ? ലോകം ഇന്ന് കാണുന്ന പുരോഗതിയിലെക്കെത്തുവാന്‍ എന്ത് സംഭാവനകളാണ് ഈ പറഞ്ഞ നിരീശ്വരവാദികളും യുക്തിവാദികളും പരിണാമവാദികളും നല്‍കിയത്? ചില ചോദ്യങ്ങള്‍ ഞങ്ങള്‍ ചോദിക്കാം:

 

  1. ലോകത്ത് എത്ര ഭാഷകളില്‍ നിരീശ്വരവാദികളും യുക്തിവാദികളും പരിണാമവാദികളും ലിപി കണ്ടുപിടിച്ചിട്ടുണ്ട്?

 

  1. ലോകത്ത്‌ എത്ര ഭാഷകളില്‍ നിരീശ്വരവാദികളും യുക്തിവാദികളും പരിണാമവാദികളും നിഘണ്ടു തയ്യാറാക്കിയിട്ടുണ്ട്?

 

  1. ലോകത്ത് എത്ര ഭാഷകളില്‍ നിരീശ്വരവാദികളും യുക്തിവാദികളും പരിണാമവാദികളും വ്യാകരണഗ്രന്ഥങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്?

 

  1. ലോകത്ത് എത്ര ഭാഷകളില്‍ നിരീശ്വരവാദികളും യുക്തിവാദികളും പരിണാമവാദികളും ആദ്യത്തെ പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്?

 

  1. ലോകത്ത്‌ എത്ര ഭാഷകളില്‍ നിരീശ്വരവാദികളും യുക്തിവാദികളും പരിണാമവാദികളും ആദ്യത്തെ മാസിക പ്രസിദ്ധീകരിച്ചിട്ടുണ്ട്?

 

  1. ലോകത്ത് ഏതൊക്കെ പ്രദേശങ്ങളില്‍ നിരീശ്വരവാദികളും യുക്തിവാദികളും പരിണാമവാദികളും ആദ്യത്തെ സ്കൂളുകള്‍ സ്ഥാപിച്ചിട്ടുണ്ട്?

 

  1. ലോകത്ത്‌ ഏതൊക്കെ പ്രദേശങ്ങളില്‍ നിരീശ്വരവാദികളും യുക്തിവാദികളും പരിണാമവാദികളും ആദ്യത്തെ കോളേജുകള്‍ സ്ഥാപിച്ചിട്ടുണ്ട്?

 

  1. ലോകത്ത് ഏതൊക്കെ പ്രദേശങ്ങളില്‍ നിരീശ്വരവാദികളും യുക്തിവാദികളും പരിണാമവാദികളും ആദ്യത്തെ ഇന്‍ഡസ്ട്രിയല്‍ സ്കൂളുകള്‍ സ്ഥാപിച്ചിട്ടുണ്ട്?

 

  1. ലോകത്ത്‌ ഏതൊക്കെ പ്രദേശങ്ങളില്‍ നിരീശ്വരവാദികളും യുക്തിവാദികളും പരിണാമവാദികളും അടിമകള്‍ക്ക്‌ വേണ്ടിയുള്ള ആദ്യത്തെ സ്കൂളുകള്‍ സ്ഥാപിച്ചിട്ടുണ്ട്?

 

  1. ലോകത്ത്‌ ഏതൊക്കെ പ്രദേശങ്ങളില്‍ നിരീശ്വരവാദികളും യുക്തിവാദികളും പരിണാമവാദികളും ആദിവാസികള്‍ക്ക്‌ വേണ്ടിയുള്ള ആദ്യത്തെ സ്കൂളുകള്‍ സ്ഥാപിച്ചിട്ടുണ്ട്?

 

  1. ലോകത്ത് ഏതൊക്കെ പ്രദേശങ്ങളില്‍ നിരീശ്വരവാദികളും യുക്തിവാദികളും പരിണാമവാദികളും അവിടത്തെ ആദ്യ ഗേള്‍സ്‌ സ്കൂളുകള്‍ സ്ഥാപിച്ചിട്ടുണ്ട്?

 

  1. ലോകത്ത് ഏതൊക്കെ പ്രദേശങ്ങളില്‍ നിരീശ്വരവാദികളും യുക്തിവാദികളും പരിണാമവാദികളും അവിടത്തെ ആദ്യ വിമന്‍സ്‌ കോളേജുകള്‍ സ്ഥാപിച്ചിട്ടുണ്ട്?

 

  1. ലോകത്ത്‌ ഏതൊക്കെ പ്രദേശങ്ങളില്‍ നിരീശ്വരവാദികളും യുക്തിവാദികളും പരിണാമവാദികളും അവിടങ്ങളിലെ ആദ്യത്തെ അടിമ വിമോചന വിളംബരം നടത്തിയിട്ടുണ്ട്?

 

  1. ലോകത്ത് ഏതൊക്കെ പ്രദേശങ്ങളില്‍ നിരീശ്വരവാദികളും യുക്തിവാദികളും പരിണാമവാദികളും ആദ്യത്തെ അച്ചടിശാലകള്‍ സ്ഥാപിച്ചിട്ടുണ്ട്?

 

  1. ലോകത്ത് ഏതൊക്കെ പ്രദേശങ്ങളില്‍ നിരീശ്വരവാദികളും യുക്തിവാദികളും പരിണാമവാദികളും ആദ്യത്തെ കോളേജ്‌ മാഗസിനുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്?

 

  1. ഏതൊക്കെ ശാസ്ത്രശാഖകള്‍ക്ക് നിരീശ്വരവാദികളും യുക്തിവാദികളും പരിണാമവാദികളും അടിത്തറയിട്ടിട്ടുണ്ട്?

 

ഞങ്ങള്‍ ഈ ചോദ്യങ്ങള്‍ ഉന്നയിച്ചത് വെറുതെയല്ല. ഭാഷയുടെ വികാസത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയുമാണ് ഓരോ സമൂഹവും പരിഷ്കൃതമാകുന്നതും വികസിക്കുന്നതും. മനുഷ്യത്വവും മനുഷ്യസ്നേഹവും വെളിപ്പെടുത്തേണ്ടത് ഓരോ പ്രദേശങ്ങളിലെ മനുഷ്യര്‍ക്കും ഉപകാരപ്രദമായ ഇത്തരം പ്രവൃത്തികളിലൂടെയാണല്ലോ. അങ്ങനെയുള്ള പ്രവൃത്തികള്‍ ഒന്നും ചെയ്തിട്ടില്ലെങ്കില്‍പ്പിന്നെ ഈ പറയുന്ന മനുഷ്യസ്നേഹവും മാനവികതയുമൊക്കെ വെറും അധരവ്യായാമം മാത്രമാണ് എന്ന് ആര്‍ക്കാണ് മനസ്സിലാക്കാന്‍ പറ്റാത്തത്? അതുകൊണ്ട് മനുഷ്യത്വത്തിനും മനവികതയ്ക്കും വേണ്ടി വാദിക്കുന്ന നിരീശ്വരവാദികളുടെയും യുക്തിവാദികളുടെയും പരിണാമവാദികളുടെയും ഈ രംഗങ്ങളില്‍ ഉള്ള സംഭാവനകള്‍ നിങ്ങള്‍ ഒന്ന് വിവരിക്ക്.

 

മനുഷ്യത്വവും മാനവികതയും മനുഷ്യസ്നേഹവും തൊട്ടു തെറിച്ചിട്ടില്ലാത്തതെന്ന് നിങ്ങള്‍ പറയുന്ന, മനുഷ്യവര്‍ഗ്ഗത്തിന്‍റെ പുരോഗതിക്ക് എന്നും എതിര് നിന്നിട്ടുള്ളതെന്ന് നിങ്ങള്‍ വാദിക്കുന്ന, രോഗാണുക്കള്‍ എന്ന് നിങ്ങള്‍ പുച്ഛിക്കുന്ന ബൈബിള്‍ വിശ്വാസികളുടെ ഈ രംഗത്തുള്ള സംഭാവനകള്‍ ഞങ്ങളും വിവരിക്കാം. മുകളിലെ ലിസ്റ്റില്‍ അവസാനത്തെ ഒരെണ്ണം ഒഴികെയുള്ള രംഗങ്ങളില്‍ നിങ്ങള്‍ ഒരാളെ കൊണ്ടുവന്നാല്‍, ഒന്നിന് പത്തെന്ന നിരക്കില്‍ ഞങ്ങള്‍ കൊണ്ടുവരാം. അതായത് മൊത്തം പതിനഞ്ച് പേരെ നിങ്ങള്‍ കൊണ്ടുവന്നാല്‍, തത്തുല്യമായ വിധത്തില്‍ ബൈബിള്‍ വിശ്വാസികളായ 150 പേരെ ഞങ്ങള്‍ കൊണ്ടുവരാം. നിങ്ങള്‍ ഇങ്ങനെയുള്ള 30 പേരെ കൊണ്ടുവന്നാല്‍ ഈ യോഗ്യതയുള്ള ബൈബിള്‍ വിശ്വാസികളായ 300 പേരെ ഞങ്ങള്‍ കൊണ്ടുവരാം. ഓരോ പ്രദേശത്തും ഓരോ ഭാഷയുള്ളത് പോലെ ഓരോ ഭാഷയിലും ഓരോ ശാസ്ത്രമില്ലാത്തത് കൊണ്ടാണ് പതിനാറാമത്തെ സംഗതിയില്‍ ഞങ്ങള്‍ക്ക് പത്ത് മടങ്ങെന്ന കണക്കില്‍ ആള്‍ക്കാരെ കൊണ്ടുവരാന്‍ കഴിയാത്തത്. എങ്കിലും മുപ്പത്തഞ്ചോളം ശാസ്ത്രശാഖകളുടെയെങ്കിലും പിതാക്കന്മാരായി ബൈബിള്‍ വിശ്വാസികളായ ആളുകളെ ഞങ്ങള്‍ക്ക് എടുത്തു കാണിക്കാന്‍ കഴിയും.

 

ഇങ്ങനെ കൊണ്ടുവരാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ കേരളത്തിലെ നിരീശ്വരവാദികളും യുക്തിവാദികളും പരിണാമവാദികളും ഇനിയും എട്ടുകാലി മമ്മൂഞ്ഞുകളെപ്പോലെ ബാക്കിയുള്ളവരുടെ കഷ്ടപ്പാടിന്‍റെയും വിയര്‍പ്പിന്‍റെയും ഓഹരിക്ക് അവകാശം പറഞ്ഞ് ആള് കളിക്കാന്‍ നില്‍ക്കരുത്!!

 

അര്‍ജ്ജവമുണ്ടെങ്കില്‍ കേരളത്തിലെ നിരീശ്വരവാദികളും യുക്തിവാദികളും പരിണാമവാദികളും ഈ വെല്ലുവിളി ഏറ്റെടുക്കണം…