Category Archives: ബൈബിള്‍

നാസ്തികരോടും പരിണാമ മതക്കാരോടും ഒരു ചെറിയ വെല്ലുവിളി…

  വിശ്വാസികള്‍ എന്ന വര്‍ഗ്ഗം മുഴുവന്‍- പ്രത്യേകിച്ച് ബൈബിളില്‍ വിശ്വസിക്കുന്ന വിഭാഗക്കാര്‍- മനുഷ്യവര്‍ഗ്ഗത്തിന്‍റെ പുരോഗതിക്ക് വിഘാതമായി നിന്നവരാണെന്നും ഗുണകരമായ ഒരു സംഭാവനയും മനുഷ്യവര്‍ഗ്ഗത്തിന് വിശ്വാസികളില്‍ നിന്ന് ലഭിക്കുകയുണ്ടായിട്ടില്ല എന്നും മലംകുഴിയില്‍ കിടക്കുന്ന വിശ്വാസികള്‍ മനുഷ്യവര്‍ഗ്ഗത്തിന് ഒട്ടേറെ ദ്രോഹങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഫേസ്ബുക്കിലെ നിരീശ്വരവാദികളും യുക്തിവാദികളും പരിണാമവാദികളും വാദിക്കുന്നത് സ്ഥിരം സംഭവമാണ്. ലോകം ഇന്ന് കാണുന്ന വിധത്തിലുള്ള പുരോഗതിയിലേക്ക് എത്തിച്ചേര്‍ന്നതിന്‍റെ പുറകില്‍ നിരീശ്വരവാദികളും യുക്തിവാദികളും പരിണാമവാദികളും മാത്രമാണ് ഉള്ളതെന്നും ഇക്കൂട്ടര്‍ പെരുമ്പറ മുഴക്കുന്നു.   ഞങ്ങള്‍ക്ക് ഇതിനോട് പരിപൂര്‍ണ്ണമായ എതിര്‍പ്പാണ് […]

Read More

ശാസ്ത്രലോകത്തിന് ബൈബിള്‍ വിശ്വാസികളുടെ സംഭാവനകള്‍

  ലോകമെമ്പാടുമുള്ള പരിണാമ മതക്കാര്‍ക്കും നിരീശ്വര മതക്കാര്‍ക്കുമുള്ള ഒരു സാധാരണ ചിന്താഗതിയാണ് ശാസ്ത്രലോകം എന്നത് തങ്ങളുടെ കുത്തകയാണ് എന്നുള്ളത്. എന്നാല്‍ എന്താണ് വാസ്തവം? ബൈബിള്‍ വിശ്വാസികള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തതാണ് ഇന്നത്തെ ശാസ്ത്ര ലോകം എന്നുള്ള കാര്യം ശാസ്ത്രത്തിന്‍റെ ചരിത്രത്തിനെ കുറിച്ച് അറിവുള്ള ഏതൊരാളും സമ്മതിക്കുന്ന കാര്യമാണ്.   ഇരുപതാം നൂറ്റാണ്ടിന് മുന്‍പുള്ള ക്രൈസ്തവര്‍ ശാസ്ത്രലോകത്തില്‍ നല്‍കിയ സംഭാവനകളെ ആദ്യം തന്നെ ഒന്ന് ചുരുക്കി അവതരിപ്പിക്കാം. ആധുനിക ശാസ്ത്ര ശാഖകള്‍ക്ക് അടിത്തറയിട്ട ക്രിസ്ത്യന്‍ ശാസ്ത്രജ്ഞന്മാരുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു: […]

Read More

സ്വന്തം മകളെ വില്‍ക്കാന്‍ ബൈബിളിലെ ദൈവം കല്‍പ്പിക്കുന്നുവോ?

ചോദ്യം: പുറപ്പാട്.21:7-ല്‍ സ്വന്തം പെണ്മക്കളെ വില്‍ക്കാന്‍ ദൈവം കല്പ്പിക്കുന്നുണ്ടല്ലോ, ഇത് എന്ത് തരം ധാര്‍മ്മികതയാണ്?   ഉത്തരം: അന്ധന്മാര്‍ ആനയെ കണ്ടത് പോലെയാണ് പരിണാമ മതക്കാരും നിരീശ്വര മതക്കാരും ബൈബിളിനെ കാണുന്നത് എന്നുള്ള കാര്യം വളരെ ശരിയാണ് എന്നാണ് ഇത്തര ചോദ്യം തെളിയിക്കുന്നത്. സ്വന്തം മകളെ ദാസിയായി വില്‍ക്കാന്‍ കല്പിക്കുന്നു എന്നാണ് എന്നാണ് ആരോപണം. അങ്ങനെ ദൈവം കല്പിക്കുന്നെയില്ല, അത് വിമര്‍ശകരുടെ വെറും നുണ മാത്രമാണ്. പുറ.21:7 ഇങ്ങനെയാണ്: “ഒരുത്തന്‍ തന്‍റെ പുത്രിയെ ദാസിയായി വിറ്റാല്‍ അവള്‍ […]

Read More

സൃഷ്ടിപ്പിന്‍റെ വിവരണം, ബൈബിളില്‍ വൈരുദ്ധ്യമുണ്ടോ?

നിരീശ്വരവാദികളെയും യുക്തിവാദികളെയും കുറിച്ചു നമ്മുടെ സമൂഹത്തില്‍ വളരെ വലിയൊരു തെറ്റിദ്ധാരണയുണ്ട്. ഈ രണ്ട് കൂട്ടരും തലച്ചോറ് ശരിയായി ഉപയോഗിക്കും എന്നതാണ് അത്. എന്നാല്‍ ഇക്കൂട്ടരെ അടുത്തറിഞ്ഞാലാണ് ഇത് എത്ര വലിയ തെറ്റിദ്ധാരണയാണ് എന്ന് മനസ്സിലാകുക! ഇവരെ മനസ്സിലാക്കാന്‍ ഉതകുന്ന ഒരു പോസ്റ്റ്‌ കാണുകയുണ്ടായി, ഈ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ മതി, അത് വായിക്കാം.   ഇതില്‍ പറയുന്നത് ‘മദ്യം നല്‍കിയ വെളിപാടില്‍ ആരോ എഴുതിയതാണ് വിശുദ്ധ വേദപുസ്തകം’ എന്നാണ്. അതിന് തെളിവായി നല്‍കിയിരിക്കുന്നത് ബൈബിളില്‍ നിന്നുള്ള രണ്ട് […]

Read More

ബൈബിള്‍, ലോകം കണ്ട അതുല്യമായ സാഹിതീവിശേഷം!!

  “ബൈബിള്‍, അതിന്‍റെ എതിരാളികളില്‍ നിന്ന് ക്രൂരമായ ആക്രമണത്തെ ചെറുത്തിട്ടുണ്ട്. റോമന്‍ ചക്രവര്‍ത്തിമാരുടെ കാലം തൊട്ട് കമ്യൂണിസ്റ്റ്‌ ആധിപത്യമുണ്ടായിരുന്ന ആധുനിക കാലം വരെ. അനേകര്‍ ബൈബിള്‍ കത്തിച്ചു കളയുന്നതിനും നിരോധിക്കുന്നതിനും നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നതിനും ശ്രമിച്ചിട്ടുണ്ട്.” (Bernad Ramm, Protestant Christian Evidences, Moody Press, 1953, p.232)   303 A.D.യില്‍ ഡയോക്ലീഷ്യന്‍ എന്ന റോമന്‍ ചക്രവര്‍ത്തി ക്രിസ്ത്യാനികളെ ആരാധനയില്‍ നിന്നും വിലക്കുന്നതിനും അവരുടെ വിശുദ്ധ ഗ്രന്ഥം നശിപ്പിക്കുന്നതിനുമുള്ള ഒരു കല്പന പുറപ്പെടുവിച്ചു. “പള്ളികള്‍ ഇടിച്ചു നിരത്തുന്നതിനും […]

Read More

ദൈവാസ്തിക്യം ബൈബിളില്‍…

ഒരു ദൈവം ഉണ്ടോ? ഉണ്ടെങ്കില്‍ അതാരാണ് എന്ന് മനുഷ്യര്‍ എക്കാലവും ചൂടുപിടിച്ച് ചര്‍ച്ച ചെയ്തിട്ടുള്ള കാര്യമാണ്. ഇനി സ്രഷ്ടാവായ ഒരു ദൈവം ഉണ്ടെങ്കില്‍ തന്നെ ആ ദൈവത്തെ ലാബോറട്ടറിയിലെ പരീക്ഷണ മേശയില്‍ വെച്ച് നടത്തുന്ന പരീക്ഷണങ്ങളുടെ അനന്തരഫലമായി കണ്ടെത്താന്‍ കഴിയുന്നതുമല്ല. ദൈവം തന്നെക്കുറിച്ച് വെളിപ്പെടുത്താതെ ഒരിക്കലും മനുഷ്യന് ദൈവത്തെ അറിയാന്‍ കഴിയില്ല എന്ന സത്യം നാം അംഗീകരിക്കണം. ദൈവം നമുക്ക്‌ നല്‍കിയ ബുദ്ധിയും യുക്തിബോധവും വിവേചനാധികാരവും ഉപയോഗിച്ച് കാര്യകാരണ ബോധത്തോടെ വിശകലനം ചെയ്‌താല്‍ ഒരു ദൈവം ഉണ്ടെന്നുള്ള […]

Read More

യേശുക്രിസ്തു കുരിശില്‍ കിടന്നു നിലവിളിച്ചത് ശാരീരിക വേദന കൊണ്ടാണോ?

യേശുക്രിസ്തുവിനെ കുരിശില്‍ തറച്ചപ്പോള്‍ അദ്ദേഹം വേദന സഹിക്കാനുള്ള ത്രാണിയില്ലാതെ മരണം വരെ നിലവിളിച്ച് കരഞ്ഞ് ബഹളം കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു എന്ന് ചില യുക്തിവാദികളും മുസ്ലീങ്ങളും ആരോപണം ഉന്നയിച്ചത് കാണുകയുണ്ടായി. അറിവില്ലായ്മ ഒരു കുറ്റമല്ല, പക്ഷെ അത് അലങ്കാരമായി കൊണ്ട് നടക്കുന്നത് അപഹാസ്യമാണ്. ഈ ആരോപണം ഉന്നയിക്കുന്നവര്‍ സ്വയം അപഹാസ്യരായി മാറുകയാണ് എന്ന് പോലും തിരിച്ചറിയാന്‍ കഴിയാതെ പിന്നെയും പിന്നെയും ഈ ആരോപണം പലയിടങ്ങളിലും ഉന്നയിക്കുന്നത് കാണുകയുണ്ടായത് കൊണ്ടാണ് ഈ ലേഖനം പ്രസിദ്ധീകരിക്കുന്നത്.   യേശുക്രിസ്തു കുരിശില്‍ ഏറിയതിനു ശേഷം തന്‍റെ […]

Read More

യേശുക്രിസ്തുവിന്‍റെ ജനനത്തോട് ബന്ധപ്പെട്ട ബൈബിള്‍ വിവരണങ്ങളില്‍ വൈരുധ്യങ്ങളോ?

കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ജനനത്തോടനുബന്ധിച്ചു ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചില കാര്യങ്ങളെപ്പറ്റി ചിലര്‍ വിമര്‍ശനം ഉന്നയിച്ചത് കാണുകയുണ്ടായി. ആ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് ഇത്:   1. മത്തായി പറയുന്നതനുസരിച്ച് യേശു ജനിച്ചത് ഹെറോദേസ് രാജ്യം ഭരിക്കുമ്പോഴാണ്‌. ഇത് ശരിയാണ് എങ്കില്‍, യേശു ജനിച്ചത്‌ കുറേനിയോസ്‌ സിറിയയിലെ ഗവര്‍ണര്‍ ആയിരിക്കുമ്പോഴാണ് എന്ന ലൂക്കോസിന്‍റെ അവകാശവാദം തെറ്റാണ് എന്ന് വരും. കാരണം ബൈബിളിന് പുറത്തുള്ള മറ്റെനെകം ചരിത്ര രേഖകള്‍ പ്രകാരം, കുറേനിയോസ്‌ സിറിയയിലെ ഗവര്‍ണര്‍ ആകുന്നത് AD 6  ല്‍‍ ആണ്. അതായത്‌ […]

Read More

യേശുക്രിസ്തുവിന്‍റെ ജനന വര്‍ഷത്തിലെ ജനസംഖ്യയെടുപ്പ്, ചരിത്രാബദ്ധമോ?  

  യേശുക്രിസ്തുവിന്‍റെ ജനനത്തോടുള്ള ബന്ധത്തില്‍ ലൂക്കോസ് ഇപ്രകാരമാണ് പ്രസ്താവിക്കുന്നത്: “ആ കാലത്തു ലോകം ഒക്കെയും പേര്‍വഴി ചാര്‍ത്തേണം എന്നു ഔഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു. കുറേന്യൊസ് സുറിയനാടു വാഴുമ്പോള്‍ ഈ ഒന്നാമത്തെ ചാര്‍ത്തല്‍ ഉണ്ടായി. എല്ലാവരും ചാര്‍ത്തപ്പെടേണ്ടതിന്നു താന്താന്‍റെ പട്ടണത്തിലേക്കു യാത്രയായി” (ലൂക്കോ.2:1-3)   ലൂക്കോസിന്‍റെ ഈ പ്രസ്താവനയില്‍ തെറ്റുകള്‍ അനവധി വന്നിട്ടുണ്ടെന്ന് കഴിഞ്ഞ കാലത്തെ പല ബൈബിള്‍ വിമര്‍ശകരും കരുതിയിരുന്നു. പ്രധാനമായും മൂന്നു വസ്തുതകളാണ് അവര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.   1)      ജനസംഖ്യയെടുപ്പ്‌ നടക്കുന്ന സമയത്ത് […]

Read More

മനുഷ്യന്‍, ദൈവത്തിന്‍റെ ഒരു അത്ഭുത സൃഷ്ടി!!

പരിണാമവാദികള്‍ മനുഷ്യനെക്കുറിച്ച് പറയുന്നത് ‘അവന്‍ രണ്ട് കാലില്‍ നടക്കുന്ന മൃഗം’ ആണെന്നാണ്‌. വേറെ ചില പരിണാമവാദികള്‍ ‘ചിന്തിക്കുന്ന മൃഗം’ എന്നും മനുഷ്യനെ വിശേഷിപ്പിക്കാറുണ്ട്. അവരെ സംബന്ധിച്ച് ജലത്തില്‍ ഉണ്ടായ ഏക കോശജീവിയില്‍ നിന്ന് പരിണമിച്ചു പരിണമിച്ചു പരിണാമത്തിന്‍റെ ഏറ്റവും മുകളിലെ തട്ടില്‍ എത്തി നില്‍ക്കുന്ന മൃഗമാണ് മനുഷ്യന്‍. പരിണമിക്കാന്‍ ആവശ്യമായ ആദ്യത്തെ ഏക കോശജീവിയും അതുണ്ടായെന്ന് പറയപ്പെടുന്ന ജലവും എങ്ങനെ ഉണ്ടായി എന്ന് ചോദിച്ചാല്‍ പരിണാമവാദികള്‍ പറയുന്ന ഉത്തരം ‘അത് യാദൃശ്ചികമായി ഉണ്ടായി’ എന്നതാണ്. ‘ഏകകോശ ജീവി […]

Read More