Monthly Archives: April 2016

വിശുദ്ധ സിപ്രിയാന്‍റെ വിചാരണയും രക്തസാക്ഷിത്വവും

  ചക്രവര്‍ത്തിമാരായ ഗലേറിയന്‍, ഗള്ളിയേനൂസ് എന്നിവരുടെ കോണ്‍സുളെറ്റ് കാലത്ത് – വലേറിയന്‍ നാലാം പ്രാവശ്യവും ഗള്ളിയേനൂസ് മൂന്നാം പ്രാവശ്യവും- ആഗസ്റ്റ്‌ 30 –ന് കാര്‍ത്തെജില്‍ വെച്ച് പ്രൊകോണ്‍സൂള്‍ പതേര്‍ണൂസ് തന്‍റെ രഹസ്യ മുറിയില്‍ വെച്ച് മെത്രാനായ സിപ്രിയാനോടു പറഞ്ഞു: “അതിപരിശുദ്ധ ചക്രവര്‍ത്തിമാരായ വലേറിയനും ഗള്ളിയേനൂസും എനിക്കൊരു കത്തയക്കുന്നത് ഉചിതമാണെന്നു കരുതി. അതില്‍ റോമാക്കാരുടെ മതം അനുഷ്ഠിക്കാത്തവര്‍, റോമന്‍ രീതികള്‍ അംഗീകരിക്കണം എന്നവര്‍ കല്‍പിച്ചിട്ടുണ്ട്‌. അതുകൊണ്ട് ഞാന്‍ താങ്കളെപ്പറ്റി അന്വേഷണം നടത്തി. താങ്കള്‍ക്ക് എന്നോട് എന്ത് മറുപടി പറയാനുണ്ട്?” […]

Read More