Category Archives: ക്രിസ്തീയരക്തസാക്ഷികള്‍

വിശുദ്ധ സിപ്രിയാന്‍റെ വിചാരണയും രക്തസാക്ഷിത്വവും

  ചക്രവര്‍ത്തിമാരായ ഗലേറിയന്‍, ഗള്ളിയേനൂസ് എന്നിവരുടെ കോണ്‍സുളെറ്റ് കാലത്ത് – വലേറിയന്‍ നാലാം പ്രാവശ്യവും ഗള്ളിയേനൂസ് മൂന്നാം പ്രാവശ്യവും- ആഗസ്റ്റ്‌ 30 –ന് കാര്‍ത്തെജില്‍ വെച്ച് പ്രൊകോണ്‍സൂള്‍ പതേര്‍ണൂസ് തന്‍റെ രഹസ്യ മുറിയില്‍ വെച്ച് മെത്രാനായ സിപ്രിയാനോടു പറഞ്ഞു: “അതിപരിശുദ്ധ ചക്രവര്‍ത്തിമാരായ വലേറിയനും ഗള്ളിയേനൂസും എനിക്കൊരു കത്തയക്കുന്നത് ഉചിതമാണെന്നു കരുതി. അതില്‍ റോമാക്കാരുടെ മതം അനുഷ്ഠിക്കാത്തവര്‍, റോമന്‍ രീതികള്‍ അംഗീകരിക്കണം എന്നവര്‍ കല്‍പിച്ചിട്ടുണ്ട്‌. അതുകൊണ്ട് ഞാന്‍ താങ്കളെപ്പറ്റി അന്വേഷണം നടത്തി. താങ്കള്‍ക്ക് എന്നോട് എന്ത് മറുപടി പറയാനുണ്ട്?” […]

Read More

വിശുദ്ധ ജസ്റ്റിന്‍റെ രക്തസാക്ഷിത്വം

  ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി ജീവന്‍ നല്‍കിയ ആദ്യകാല രക്തസാക്ഷികളുടെ വീരോചിത മാതൃക ഏതൊരു കാലത്തുമുള്ള വിശ്വാസികള്‍ക്ക്‌ ഊര്‍ജ്ജസ്രോതസ്സായി വര്‍ത്തിക്കുന്ന ക്രൈസ്തവ സഭാചരിത്രത്തിലെ തിളങ്ങുന്ന ഏടാണ്. സഭ വിവരണാതീതമായ പീഡനങ്ങളുടെ മധ്യേ കടന്നു പോയ ആ കാലത്ത് കര്‍ത്താവായ യേശുക്രിസ്തുവില്‍ മാത്രം വിശ്വാസം അര്‍പ്പിച്ച്, തങ്ങള്‍ വിശ്വസിക്കുന്ന അതിവിശുദ്ധ വിശ്വാസത്തിന് വേണ്ടി സ്വന്തം ജീവന്‍ തൃണസമാനം പരിഗണിച്ചു കൊണ്ട് വിചാരണക്കോടതികളുടെ മുമ്പാകെ അതിധൈര്യത്തോടെ തങ്ങളുടെ രക്ഷകന് സാക്ഷ്യം വഹിച്ചവരായിരുന്നു ആ രക്തസാക്ഷികള്‍. രക്തസാക്ഷികളെ കോടതിയില്‍ വിചാരണ ചെയ്ത […]

Read More