Monthly Archives: April 2015

യേശു ക്രിസ്തു, ചരിത്രമോ കെട്ടുകഥയോ? (രണ്ടാം ഭാഗം)

(ഈ ലേഖനത്തിലെ ഉദ്ധരണികള്‍ മുഴുവനും ജോഷ്‌ മക്‌ഡവലിന്‍റെ ‘ഒരു വിധി അര്‍ഹിക്കുന്ന പുതിയ തെളിവ്‌’ എന്ന ഗ്രന്ഥത്തിന്‍റെ മലയാള പരിഭാഷയില്‍ നിന്നും എടുത്തിട്ടുള്ളതാണ്.)   ഈ പരമ്പരയുടെ ഒന്നാം ഭാഗത്തില്‍, യേശുക്രിസ്തുവിനെ കുറിച്ച് സമകാലീനരോ അടുത്ത തലമുറയിലോ ഉള്ളവരായ അക്രൈസ്തവ എഴുത്തുകാരുടെ സാക്ഷ്യങ്ങളാണല്ലോ നല്‍കിയിരുന്നത്.  ഈ അവസാന ഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന അപ്പൊസ്തലിക പിതാക്കന്മാരുടെയും സഭാപിതാക്കന്മാരുടെയും യേശുക്രിസ്തുവിനെ കുറിച്ചുള്ള സാക്ഷ്യങ്ങളും ചരിത്രപണ്ഡിതന്‍മാരുടെ വ്യാഖ്യാനങ്ങളും നല്‍കുന്നു:   അപ്പൊസ്തലന്മാരുടെ കാലം കഴിഞ്ഞ്, അവരുടെ കാലടികള്‍ […]

Read More

സൃഷ്ടിപ്പിന്‍റെ വിവരണം, ബൈബിളില്‍ വൈരുദ്ധ്യമുണ്ടോ?

നിരീശ്വരവാദികളെയും യുക്തിവാദികളെയും കുറിച്ചു നമ്മുടെ സമൂഹത്തില്‍ വളരെ വലിയൊരു തെറ്റിദ്ധാരണയുണ്ട്. ഈ രണ്ട് കൂട്ടരും തലച്ചോറ് ശരിയായി ഉപയോഗിക്കും എന്നതാണ് അത്. എന്നാല്‍ ഇക്കൂട്ടരെ അടുത്തറിഞ്ഞാലാണ് ഇത് എത്ര വലിയ തെറ്റിദ്ധാരണയാണ് എന്ന് മനസ്സിലാകുക! ഇവരെ മനസ്സിലാക്കാന്‍ ഉതകുന്ന ഒരു പോസ്റ്റ്‌ കാണുകയുണ്ടായി, ഈ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ മതി, അത് വായിക്കാം.   ഇതില്‍ പറയുന്നത് ‘മദ്യം നല്‍കിയ വെളിപാടില്‍ ആരോ എഴുതിയതാണ് വിശുദ്ധ വേദപുസ്തകം’ എന്നാണ്. അതിന് തെളിവായി നല്‍കിയിരിക്കുന്നത് ബൈബിളില്‍ നിന്നുള്ള രണ്ട് […]

Read More

സോക്രട്ടീസ് എന്നൊരു ഗ്രീക്ക് തത്വചിന്തകന്‍ ജീവിച്ചിരുന്നിട്ടുണ്ടോ?

“സോക്രട്ടീസ് എന്നൊരു ഗ്രീക്ക് തത്വചിന്തകന്‍ ജീവിച്ചിരുന്നിട്ടുണ്ടോ?” എന്ന ചോദ്യത്തിന്  സാമാന്യഗതിയില്‍ നമുക്ക്‌ ലഭിക്കുന്ന ഉത്തരം ‘ഉണ്ട്’ എന്നായിരിക്കും. എന്നാല്‍ ഈ ചോദ്യം നാം നിരീശ്വരവാദികളോടോ യുക്തിവാദികളോടോ ആണ് ചോദിക്കുന്നതെങ്കില്‍ പുരാതന കാലത്ത് ഒരാള്‍ ജീവിച്ചിരുന്നു എന്ന് തെളിയിക്കാനുള്ള അവരുടെ മാനദണ്ഡപ്രകാരം ‘ഇല്ല’ എന്ന ഉത്തരമാകും നമുക്ക്‌ ലഭിക്കുക! അവരുടെ മാനദണ്ഡമനുസരിച്ച് പണ്ടുകാലത്ത് ഒരാള്‍ ജീവിച്ചിരുന്നു എന്ന് തെളിയിക്കണമെങ്കില്‍ ഒന്നുകില്‍ അയാള്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ടാകണം (അത് ആത്മകഥയാണെങ്കില്‍ ബെസ്റ്റ്‌!!). അല്ലെങ്കില്‍ ആരെങ്കിലും അയാളെക്കുറിച്ച് എഴുതിയിട്ടുണ്ടാകണം. ആരെങ്കിലും എന്ന് […]

Read More