Category Archives: മറുപടികള്‍

സ്വന്തം മകളെ വില്‍ക്കാന്‍ ബൈബിളിലെ ദൈവം കല്‍പ്പിക്കുന്നുവോ?

ചോദ്യം: പുറപ്പാട്.21:7-ല്‍ സ്വന്തം പെണ്മക്കളെ വില്‍ക്കാന്‍ ദൈവം കല്പ്പിക്കുന്നുണ്ടല്ലോ, ഇത് എന്ത് തരം ധാര്‍മ്മികതയാണ്?   ഉത്തരം: അന്ധന്മാര്‍ ആനയെ കണ്ടത് പോലെയാണ് പരിണാമ മതക്കാരും നിരീശ്വര മതക്കാരും ബൈബിളിനെ കാണുന്നത് എന്നുള്ള കാര്യം വളരെ ശരിയാണ് എന്നാണ് ഇത്തര ചോദ്യം തെളിയിക്കുന്നത്. സ്വന്തം മകളെ ദാസിയായി വില്‍ക്കാന്‍ കല്പിക്കുന്നു എന്നാണ് എന്നാണ് ആരോപണം. അങ്ങനെ ദൈവം കല്പിക്കുന്നെയില്ല, അത് വിമര്‍ശകരുടെ വെറും നുണ മാത്രമാണ്. പുറ.21:7 ഇങ്ങനെയാണ്: “ഒരുത്തന്‍ തന്‍റെ പുത്രിയെ ദാസിയായി വിറ്റാല്‍ അവള്‍ […]

Read More

സൃഷ്ടിപ്പിന്‍റെ വിവരണം, ബൈബിളില്‍ വൈരുദ്ധ്യമുണ്ടോ?

നിരീശ്വരവാദികളെയും യുക്തിവാദികളെയും കുറിച്ചു നമ്മുടെ സമൂഹത്തില്‍ വളരെ വലിയൊരു തെറ്റിദ്ധാരണയുണ്ട്. ഈ രണ്ട് കൂട്ടരും തലച്ചോറ് ശരിയായി ഉപയോഗിക്കും എന്നതാണ് അത്. എന്നാല്‍ ഇക്കൂട്ടരെ അടുത്തറിഞ്ഞാലാണ് ഇത് എത്ര വലിയ തെറ്റിദ്ധാരണയാണ് എന്ന് മനസ്സിലാകുക! ഇവരെ മനസ്സിലാക്കാന്‍ ഉതകുന്ന ഒരു പോസ്റ്റ്‌ കാണുകയുണ്ടായി, ഈ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ മതി, അത് വായിക്കാം.   ഇതില്‍ പറയുന്നത് ‘മദ്യം നല്‍കിയ വെളിപാടില്‍ ആരോ എഴുതിയതാണ് വിശുദ്ധ വേദപുസ്തകം’ എന്നാണ്. അതിന് തെളിവായി നല്‍കിയിരിക്കുന്നത് ബൈബിളില്‍ നിന്നുള്ള രണ്ട് […]

Read More

ഗണിതശാസ്ത്രം നമ്മോട് പറയുന്നു, “പരിണാമം നടന്നിട്ടില്ല” എന്ന്!!

ലോറന്‍സ്‌ മാത്യു, M.Tch (lorancemathew@gmail.com )   ഏകദേശം ഒന്നര നൂറ്റാണ്ടിലധികം കാലമായി ലോകത്താകെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഷയമാണല്ലോ “പരിണാമണോ സൃഷ്ടിയാണോ ശരി?” എന്നുള്ളത്. ഇപ്പോഴും കോളേജ്‌ തലങ്ങളില്‍ പ്രസ്തുത വിഷയം ഒരു ശാസ്ത്രമെന്ന നിലയില്‍ പഠിപ്പിക്കുകയും ചെയ്യുന്നു. പൊതുവേ കണക്കാക്കപ്പെടുന്നത് പരിണാമം ശാസ്ത്രീയവും സൃഷ്ടിയെന്നത് മതപരവുമാണ് എന്നാണ്. എന്നാല്‍ ഈ വിലയിരുത്തല്‍ എത്ര മാത്രം യുക്തിപരമാണ്? സൃഷ്ടിവാദം എന്നത് ദൈവവിശ്വാസികളുടെ ഭാവനാ സൃഷ്ടി മാത്രമോ?   അഞ്ച് നിലയുള്ള ഒരു കെട്ടിടത്തില്‍ മുഴുവന്‍ […]

Read More

യേശുക്രിസ്തു മഗ്ദലന മറിയയെ വിവാഹം കഴിച്ചിരുന്നോ?

യേശുക്രിസ്തു മഗ്ദലന മറിയയെ വിവാഹം കഴിച്ചിരുന്നു എന്നും അവര്‍ക്ക്‌ മക്കളുണ്ടായിരുന്നു എന്നും ഡാവിഞ്ചി കോഡ് എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ടല്ലോ. മാത്രമല്ല, ഫിലിപ്പോസിന്‍റെ സുവിശേഷത്തില്‍ പറയുന്നത്, യേശുക്രിസ്തു മഗ്ദലന മറിയയുടെ ചുണ്ടില്‍ ചുംബിക്കുന്നത് സാധാരണ സംഭവമായിരുന്നു എന്നുമാണല്ലോ. അപ്പോള്‍ ഡാവിഞ്ചി കോഡില്‍ പറഞ്ഞിരിക്കുന്നത് തെറ്റാണെന്ന് പറഞ്ഞു തള്ളിക്കളയുവാന്‍ കഴിയുമോ? പല അക്രൈസ്തവ സ്നേഹിതന്മാരും പലപ്പോഴും ഉന്നയിക്കുന്ന ഒരു സംശയമാണ് മുകളില്‍ ഉള്ളത്. ഫിലിപ്പോസിന്‍റെ സുവിശേഷത്തില്‍ ഉള്ള ഒരു ചുംബനത്തെ കുറിച്ച് പറയുന്നവര്‍ ഫിലിപ്പോസിന്‍റെ സുവിശേഷം എന്ന പുസ്തകം വായിച്ചു […]

Read More

യേശുക്രിസ്തുവിന്‍റെ ജനനത്തോട് ബന്ധപ്പെട്ട ബൈബിള്‍ വിവരണങ്ങളില്‍ വൈരുധ്യങ്ങളോ?

കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ജനനത്തോടനുബന്ധിച്ചു ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചില കാര്യങ്ങളെപ്പറ്റി ചിലര്‍ വിമര്‍ശനം ഉന്നയിച്ചത് കാണുകയുണ്ടായി. ആ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് ഇത്:   1. മത്തായി പറയുന്നതനുസരിച്ച് യേശു ജനിച്ചത് ഹെറോദേസ് രാജ്യം ഭരിക്കുമ്പോഴാണ്‌. ഇത് ശരിയാണ് എങ്കില്‍, യേശു ജനിച്ചത്‌ കുറേനിയോസ്‌ സിറിയയിലെ ഗവര്‍ണര്‍ ആയിരിക്കുമ്പോഴാണ് എന്ന ലൂക്കോസിന്‍റെ അവകാശവാദം തെറ്റാണ് എന്ന് വരും. കാരണം ബൈബിളിന് പുറത്തുള്ള മറ്റെനെകം ചരിത്ര രേഖകള്‍ പ്രകാരം, കുറേനിയോസ്‌ സിറിയയിലെ ഗവര്‍ണര്‍ ആകുന്നത് AD 6  ല്‍‍ ആണ്. അതായത്‌ […]

Read More

യേശുക്രിസ്തുവിന്‍റെ ജനന വര്‍ഷത്തിലെ ജനസംഖ്യയെടുപ്പ്, ചരിത്രാബദ്ധമോ?  

  യേശുക്രിസ്തുവിന്‍റെ ജനനത്തോടുള്ള ബന്ധത്തില്‍ ലൂക്കോസ് ഇപ്രകാരമാണ് പ്രസ്താവിക്കുന്നത്: “ആ കാലത്തു ലോകം ഒക്കെയും പേര്‍വഴി ചാര്‍ത്തേണം എന്നു ഔഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു. കുറേന്യൊസ് സുറിയനാടു വാഴുമ്പോള്‍ ഈ ഒന്നാമത്തെ ചാര്‍ത്തല്‍ ഉണ്ടായി. എല്ലാവരും ചാര്‍ത്തപ്പെടേണ്ടതിന്നു താന്താന്‍റെ പട്ടണത്തിലേക്കു യാത്രയായി” (ലൂക്കോ.2:1-3)   ലൂക്കോസിന്‍റെ ഈ പ്രസ്താവനയില്‍ തെറ്റുകള്‍ അനവധി വന്നിട്ടുണ്ടെന്ന് കഴിഞ്ഞ കാലത്തെ പല ബൈബിള്‍ വിമര്‍ശകരും കരുതിയിരുന്നു. പ്രധാനമായും മൂന്നു വസ്തുതകളാണ് അവര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.   1)      ജനസംഖ്യയെടുപ്പ്‌ നടക്കുന്ന സമയത്ത് […]

Read More

യേശുക്രിസ്തു ജനിച്ചത് എപ്പോള്‍?

യേശു ജനിച്ച കൃത്യം ഡേറ്റ് ആണ് ചോദ്യ കര്‍ത്താവ്‌ ഉദ്ദേശിച്ചതെങ്കില്‍ അത് ബൈബിളിന്‍റെ അടിസ്ഥാനത്തിലോ ചരിത്ര രേഖകളുടെ അടിസ്ഥാനത്തിലോ കണ്ടുപിടിക്കാന്‍ കഴിയുന്നതല്ല എന്ന് ആദ്യം തന്നെ അറിഞ്ഞിരിക്കുക. യേശുക്രിസ്തുവിന്‍റെ മാത്രമല്ല, അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെയോ അല്ലെങ്കില്‍ സോക്രട്ടീസിന്‍റെയോ പ്ലേറ്റോയുടെയോ അരിസ്റ്റോട്ടിലിന്‍റെയോ സീസറുടെയോ ആരുടേയും കൃത്യമായ ജനനത്തീയതി നമുക്ക്‌ കണ്ടെത്താന്‍ കഴിയുകയില്ല. കാരണം, യേശുക്രിസ്തു ജനിച്ച കാലഘട്ടത്തില്‍ കാലഗണന നടത്തിയിരുന്നത് ഇന്നത്തെ ആധുനിക കാലത്ത് നമ്മള്‍ കാലഗണന നടത്തുന്നത് പോലെയല്ല. ഓരോ രാജ്യത്തും ഭരണം നടത്തിയിരുന്ന രാജാക്കന്മാര്‍ അധികാരത്തില്‍ ഏറിയ […]

Read More

യേശു ക്രിസ്തു, ചരിത്രമോ കെട്ടുകഥയോ? (ഒന്നാം ഭാഗം)

(ഈ ലേഖനത്തിലെ ഉദ്ധരണികളില്‍ ബഹുഭൂരിഭാഗവും ജോഷ്‌ മക്‌ഡവലിന്‍റെ ‘ഒരു വിധി അര്‍ഹിക്കുന്ന പുതിയ തെളിവ്‌’ എന്ന ഗ്രന്ഥത്തിന്‍റെ മലയാള പരിഭാഷയില്‍ നിന്നും എടുത്തിട്ടുള്ളതാണ്.)     തത്വശാസ്ത്രജ്ഞനായ ബെര്‍ട്രാന്‍ഡ് റസ്സല്‍ തന്‍റെ “എന്തുകൊണ്ട് ഞാന്‍ ക്രിസ്ത്യാനിയല്ല” (Why I Am Not a Christian?) എന്ന ഉപന്യാസത്തില്‍ ഇപ്രകാരം പറയുന്നു:   “ക്രിസ്തു എന്നെങ്കിലും ജീവിച്ചിരുന്നോ എന്ന കാര്യം ചരിത്രപരമായി സംശയാസ്പദമാണ്, അങ്ങനെ ജീവിച്ചിരുന്നിട്ടുണ്ടെങ്കില്‍തന്നെ, നമുക്ക്‌ അദ്ദേഹത്തെക്കുറിച്ച് ഒന്നും അറിയില്ല” (ബെര്‍ട്രാന്‍ഡ് റസ്സല്‍, Why I Am […]

Read More

ബൈബിള്‍ അനുസരിച്ച് ഭൂമിക്ക്‌ തൂണുകള്‍ ഉണ്ടോ?

ബൈബിള്‍ വിമര്‍ശകന്മാര്‍ ബൈബിളിന് നേരെ ഉന്നയിക്കുന്ന മറ്റൊരു ആരോപണം ‘ഭൂമിക്ക് തൂണുകള്‍ ഉണ്ടെന്നു ബൈബിള്‍ പറയുന്നു’ എന്നുള്ളതാണ്. ബൈബിള്‍ മനുഷ്യര്‍ക്ക്‌ മനസ്സിലാക്കാന്‍ വേണ്ടി എഴുതിയ പുസ്തകമാണ്. അത് എഴുതിയത് പരിശുദ്ധാത്മനിയോഗം പ്രാപിച്ച സാധാരണ മനുഷ്യരാണ്. അവരുടെ ശൈലിയില്‍ സാധാരണക്കാര്‍ക്ക്‌ മനസ്സിലാകുന്ന ഭാഷയില്‍ എഴുതിയതാണ് ബൈബിള്‍. ഇന്നും നേരം വെളുത്താല്‍ ഏതൊരു കൊടികെട്ടിയ ശാസ്ത്രജ്ഞനും പറയുന്നത് “സൂര്യന്‍ ഉദിച്ചു” എന്നാണ്. വാസ്തവത്തില്‍ സൂര്യന്‍ ഉദിക്കുകയല്ല, ഭൂമിയുടെ ഭ്രമണത്തില്‍ നാം നില്‍ക്കുന്ന ഭാഗം സൂര്യന് അഭിമുഖമായി വരുമ്പോഴാണ് ഇരുട്ട് മാറി […]

Read More

മനുഷ്യന്‍ ഭൂമിയില്‍ ഉണ്ടായിട്ട് ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ ആയോ?

പരിണാമവാദികള്‍ പ്രചരിപ്പിക്കുന്നത് ഭൂമിയില്‍ മനുഷ്യന്‍ ഉണ്ടായിട്ട് ഏകദേശം ഇരുപതു ലക്ഷം വര്‍ഷങ്ങള്‍ ആയിട്ടുണ്ട്‌ എന്നാണ്. പതിവ് പോലെ വെറും ഊഹത്തിന്‍റെ പിന്‍ബലം മാത്രമേ അവരുടെ ഈ പ്രചാരണത്തിന് ഉള്ളൂ, യാതൊരു തെളിവും അവര്‍ക്കിതിനു ഹാജരാക്കാന്‍ ഇല്ല എന്ന കാര്യം മറക്കരുത്. എന്നാല്‍ അല്പം യുക്തിബോധത്തോടു കൂടി വിശകലനം ചെയ്‌താല്‍ മനുഷ്യന്‍ ഭൂമിയില്‍ ഉണ്ടായിട്ട് പരിണാമവാദികള്‍ പറയുന്നതിന്‍റെ പത്തിലൊന്ന് വര്‍ഷങ്ങള്‍ പോലും ആയിട്ടില്ല എന്ന് മനസ്സിലാക്കാം. അതിനുള്ള ഒരു തെളിവ്‌ താഴെ കൊടുക്കുന്നു: ജനസംഖ്യാ സ്ഥിതിവിവരണക്കണക്ക്: ശാസ്ത്രത്തിന്‍റെ പേര് […]

Read More