നമ്മുടെ കാലത്തെ എട്ടുകാലി മമ്മൂഞ്ഞുകള്‍…
- Posted by admin
- on Jan, 22, 2018
- in യുക്തിവാദം
- Blog No Comments.
അനില്‍കുമാര്‍ വി. അയ്യപ്പന്‍
യുക്തിവാദികളും നിരീശ്വരവാദികളുമായുള്ള എന്‍റെ ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഫേസ്ബുക്കില്‍ വന്നതോടെ പരിചിത വലയത്തിലുള്ള നിരീശ്വരവാദികളുടെയും യുക്തിവാദികളുടെയും എണ്ണത്തില്‍ വളരെ വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്. ഇത്ര വര്‍ഷത്തെ അനുഭവപരിചയത്തില്‍ നിന്നും എനിക്ക് മനസ്സിലായിട്ടുള്ളത് വിരലിലെണ്ണാവുന്ന കുറച്ചു പേരൊഴികെ ബഹുഭൂരിപക്ഷം യുക്തിവാദികളും നിരീശ്വരവാദികളും എട്ടുകാലി മമ്മൂഞ്ഞുകളെപ്പോലെ മറ്റുള്ളവര്‍ ചെയ്ത കാര്യങ്ങളുടെ ക്രെഡിറ്റ് അടിച്ചു മാറ്റി സ്വന്തമാക്കുന്നതില്‍ അതീവ വൈദഗ്ദ്യം നേടിയിട്ടുള്ളവര്‍ ആണെന്നാണ്. മറ്റുള്ളവര്‍ ചെയ്തതിന്‍റെ ക്രെഡിറ്റ് ഏറ്റെടുക്കുന്ന പരിപാടി നിരീശ്വര-യുക്തിവാദക്കാര്‍ ഇനിയെങ്കിലും അവസാനിപ്പിക്കണം എന്നാണ് എന്‍റെയൊരിത്.
യുക്തിവാദികളുടെ എട്ടുകാലി മമ്മൂഞ്ഞിസത്തിന്‍റെ ഏറ്റവും പുതിയൊരു തെളിവ് ‘യുക്തിവാദി’ എന്ന ഫേസ്ബുക്ക് പേജിലാണ് കണ്ടത്. ബൈബിളിനെ ആക്രമിക്കാനും മറ്റുള്ളവരുടെ അദ്ധ്വാനഫലം അടിച്ചെടുക്കാനുമുള്ള വ്യഗ്രതയില്‍ അവര്‍ പറയുന്നത് ഇങ്ങനെയാണ്:
“മനുഷ്യവിരുദ്ധമായ അടിമത്തത്തിനു ധാർമിക പിൻതുണ നൽകിയ പുസ്തകമായിരുന്നു ബൈബിൾ. പൊതുസമൂഹം ബോധവാന്മാരാകുകയും നിരീശ്വരവാദിയായ എബ്രഹാം ലിങ്കനെപ്പോലുള്ള മനുഷ്യസ്‌നേഹികളുടെ ഇടപെടലുകളുംമൂലമാണ് അവസാനത്തെ അടിമയെയും സ്വതന്ത്രനായി ലോകം കണ്ടത്.”
എബ്രഹാം ലിങ്കനെ നിരീശ്വരവാദിയായി അവതരിപ്പിച്ചു കൊണ്ട് അമേരിക്കയില്‍ നടന്ന മഹത്തായ അടിമ വിമോചനത്തിന്‍റെ ക്രെഡിറ്റ് നിരീശ്വരവാദികളുടെ അക്കൗണ്ടില്‍ വരവ് വെക്കാനുള്ള എട്ടുകാലി മമ്മൂഞ്ഞിത്തരം എന്നല്ലാതെ ഇതിനെ വിശേഷിപ്പിക്കാന്‍ വേറെ വാക്കുകളില്ല. വാസ്തവത്തില്‍ അബ്രഹാം ലിങ്കന്‍ നിരീശ്വരവാദി ആയിരുന്നോ? നമുക്ക് അദ്ദേഹത്തിന്‍റെ വാക്കുകള്‍ തന്നെ പരിശോധിക്കാം:
God bless the soldiers and seamen, with all their brave commanders. (Response to a Serenade on October 19, 1864 (CWAL VIII:53)
We accepted this war for an object, a worthy object, and the war will end when that object is attained. Under God, I hope it never will until that time. (Speech at Philadelphia Sanitary Fair on June 16, 1864 (CWAL VII:395)
In regard to this Great Book (Bibile), I have but to say, it is the best gift God has given to man. All the good the Savior gave to the world was communicated through this book. But for it we could not know right from wrong. All things most desirable for man’s welfare, here and hereafter, are to be found portrayed in it. (Reply to Loyal Colored People of Baltimore upon Presentation of a Bible on September 7, 1864 (CWAL VII:542)
That I am not a member of any Christian Church, is true; but I have never denied the truth of the Scriptures; and I have never spoken with intentional disrepect of religion in general, or of any denomination of Christians in particular. (Handbill Replying to Charges of Infidelity on July 31, 1846 (CWAL I:382)
Trusting in Him, who can go with me, and remain with you and be every where for good, let us confidently hope that all will yet be well. To His care commending you, as I hope in your prayers you will commend me, I bid you an affectionate farewell. (Farewell Address on February 11, 1861 (CWAL IV:190)
I turn, then, and look to the American people and to that God who has never forsaken them. (Address to the Ohio Legislature on February 13, 1861 (CWAL IV: 204)
ഇനിയും ഇഷ്ടംപോലെയുണ്ട്. കൂടുതല്‍ അറിയാന്‍ ഈ ലിങ്കില്‍ പോയാല്‍ മതി: (http://www.abrahamlincolnonline.org/lincoln/speeches/faithquotes.htm)
ഇനി, ലിങ്കണ്‍ ദൈവവിശ്വാസിയായിരുന്നെങ്കിലും അടിമ വിമോചനം പോലെയുള്ള ഒരു സുപ്രധാനവും നിര്‍ണ്ണായകവുമായ തീരുമാനം എടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതില്‍ നിരീശ്വരവാദ-യുക്തിവാദികള്‍ക്ക് എന്തെങ്കിലും പങ്കുണ്ടോ?
ഈ ചോദ്യത്തിനു നമുക്ക് കിട്ടുന്ന ഉത്തരം “ഇല്ല” എന്നാണ്!! അടിമത്ത നിരോധനത്തിന്‍റെ കാര്യത്തില്‍ അബ്രഹാം ലിങ്കനെയോ അമേരിക്കന്‍ ജനതയേയോ ഏതെങ്കിലും വിധത്തില്‍ സ്വാധീനിക്കാന്‍ നിരീശ്വരവാദികള്‍ക്കോ യുക്തിവാദികള്‍ക്കോ കഴിഞ്ഞിട്ടില്ല.
പിന്നെ ആര്‍ക്കാണത് കഴിഞ്ഞത്? ദൈവവിശ്വാസികള്‍ക്കാണോ എന്ന് ചോദിച്ചാല്‍ “അതേ” എന്നാണ് ഉത്തരം. അമേരിക്കയില്‍ അടിമത്തതിനെതിരായ ജനവികാരം ഉണര്‍ത്തുന്നതില്‍ വളരെയധികം പങ്ക് വഹിച്ച ഒരു പുസ്തകമാണ് ഹാരിയറ്റ് ബിച്ചര്‍ സ്റ്റോവിന്‍റെ “Uncle Tom’s Cabin”. അടിമത്തം നിരോധിക്കണം എന്ന് അബ്രഹാം ലിങ്കണ് ആഗ്രഹമുണ്ടായിരുന്നെങ്കിലും സെനറ്റില്‍ തന്‍റെ ചിന്താഗതിയോട് യോജിക്കുന്നവര്‍ അധികം ഇല്ലാത്തത് കൊണ്ട് അത് നിയമമാക്കാന്‍ കഴിയില്ല എന്നുറപ്പായിരുന്നു. ആ സമയത്താണ് “Uncle Tom’s Cabin” പുറത്തിറങ്ങുന്നത്. ആ പുസ്തകം അമേരിക്കയില്‍ കോളിളക്കം സൃഷ്ടിച്ചു. അടിമത്തത്തിന്‍റെ ഭയാനകത അത് തുറന്നു കാട്ടി. ജനങ്ങള്‍ക്കിടയില്‍ അടിമത്തതിനെതിരായ വികാരം ഉണര്‍ത്താന്‍ ആ പുസ്തകത്തിനു കഴിഞ്ഞു. അമേരിക്കയിലെ പല സംസ്ഥാനങ്ങളും അടിമത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചു കൊണ്ട് നിയമ നിര്‍മ്മാണം നടത്തി. ചില സംസ്ഥാനങ്ങള്‍ അടിമത്തത്തിന് വേണ്ടി നിലകൊണ്ടു. ജനങ്ങളുടെയും സെനറ്റര്‍മാരുടെയും പിന്തുണ കിട്ടിയെന്നു മനസ്സിലായപ്പോള്‍ ലിങ്കണ്‍ അടിമത്ത നിരോധന വിളംബരം പ്രസിദ്ധം ചെയ്തു. അതിനെ അംഗീകരിക്കാതിരുന്ന ചില സംസ്ഥാനങ്ങള്‍ അമേരിക്കയില്‍ നിന്ന് വിഘടിച്ചു പുറത്തു പോയി. അങ്ങനെ അമേരിക്കയില്‍ ആഭ്യന്തരയുദ്ധം ഉണ്ടായി. ആ സമയത്താണ് അബ്രഹാം ലിങ്കനെ ആദ്യമായി കാണാന്‍ വേണ്ടി ഹാരിയറ്റ് ബിച്ചര്‍ സ്റ്റോവ് വരുന്നത്. ഉയരം കുറഞ്ഞ അവരെ കണ്ടപ്പോള്‍ ലിങ്കന്‍റെ ആദ്യത്തെ പ്രതികരണം ഇങ്ങനെയായിരുന്നു: “So you’re the little woman who wrote the book that started this great war.” ( http://www.civilwarfineart.com/BeyondBattlefield/HarrietBeecherStowe.htm )
ഇനി ആരാണ് ഹാരിയറ്റ് ബിച്ചര്‍ സ്റ്റോവ്? നിരീശ്വരവാദിയൊ യുക്തിവാദിയൊ ആണോ? അല്ലേയല്ല!! അവര്‍ മാത്രമല്ല, തലമുറതലമുറയായി അവരുടെ കുടുംബം മുഴുവന്‍ അമേരിക്കയില്‍ അറിയപ്പെടുന്ന വിശ്വാസികള്‍ ആണ്. അവരുടെ പിതാവ്, Lyman Beecher Stowe ആണെങ്കില്‍ കോണ്‍ഗ്രിഗേഷണല്‍ സഭയിലെ പാസ്റ്റര്‍ ശുശ്രൂഷ ചെയ്തുകൊണ്ടിരുന്ന ആളായിരുന്നു. (http://www.biography.com/people/harriet-beecher-stowe-9496479 ). അടിമത്തവ്യവസ്ഥിതിക്കെതിരെ തന്‍റെ പിതാവ് പള്ളിയില്‍ പ്രസംഗിക്കുന്നത് കേട്ടാണ് അവര്‍ വളര്‍ന്നത്. ബാല്യകാലത്തേ അടിമത്ത വ്യവസ്ഥിതിക്കെതിരെയുള്ള ചിന്ത ഉള്ളില്‍ കയറിയത് കൊണ്ടാണ് അവര്‍ വളര്‍ന്നു കഴിഞ്ഞപ്പോള്‍ അടിമത്തത്തിന്‍റെ കരാളതയെ വ്യക്തമാക്കിക്കൊണ്ട് “Uncle Tom’s Cabin” രചിച്ചതും അമേരിക്കന്‍ ജനതയില്‍ അടിമത്തവിരുദ്ധമനോഭാവം ഉരുവാക്കിയെടുത്തതും. എട്ടുകാലി മമ്മൂഞ്ഞുകള്‍ പ്രചരിപ്പിക്കുന്നത് പോലെ ബൈബിള്‍ അടിമത്തതിനെ പിന്തുണയ്ക്കുന്ന ഒരു ഗ്രന്ഥമായിരുന്നെങ്കില്‍ ഒരിക്കലും ഇത്തരം ഒരു കൃതി അമേരിക്കാന്‍ സമൂഹത്തില്‍, ബൈബിള്‍ വിശ്വാസികളുടെ ഇടയില്‍ നിന്നും ഉണ്ടാവുകയില്ല എന്ന് മാത്രമല്ല, ഇനിയെങ്ങാനും ഉണ്ടായാല്‍ തന്നെ അമേരിക്കന്‍ ജനതയെ സ്വാധീനിക്കാന്‍ ആ കൃതിക്ക് കഴിയുകയുമില്ലായിരുന്നു!!
ചുരുക്കിപ്പറഞ്ഞാല്‍, അടിമത്ത നിരോധനവിളംബരം നടത്തിയ അബ്രഹാം ലിങ്കണ്‍ മാത്രമല്ല, അതിന് അദ്ദേഹത്തെയും അമേരിക്കന്‍ ജനതയേയും പ്രേരിപ്പിച്ച കൃതി രചിച്ച ഹാരിയറ്റ് ബിച്ചര്‍ സ്റ്റോവും നിരീശ്വരവാദിയോ യുക്തിവാദിയോ ആയിരുന്നില്ല എന്ന് ചുരുക്കം!
എന്നിട്ടും ഇവിടെയുള്ള നിരീശ്വരവാദ-യുക്തിവാദികള്‍ എട്ടുകാലിമമ്മൂഞ്ഞുകളെപ്പോലെ അതിന്‍റെയൊക്കെ പിതൃത്വം ഏറ്റെടുത്ത് നടക്കും!!
Recent Posts
- ഫാദര്‍ ഗ്രിഗർ മെൻഡൽ എന്ന സൃഷ്ടിവാദി…
- സനാതന സംസ്കാരത്തിന്റെ അകവും പുറവും (ഭാഗം-1)
- പരിണാമങ്ങളുടെ പ്രോബബിലിറ്റിയും ക്യുമുലേറ്റിവ് സെലക്ഷനും (Cumulative Selection)
- നാസ്തികരോടും പരിണാമ മതക്കാരോടും ഒരു ചെറിയ വെല്ലുവിളി…
- ബലാത്സംഗത്തിന്റെ പരിണാമ ന്യായീകരണം!!
- ശാസ്ത്രലോകത്തിന് ബൈബിള്‍ വിശ്വാസികളുടെ സംഭാവനകള്‍
- സ്വന്തം മകളെ വില്ക്കാന് ബൈബിളിലെ ദൈവം കല്പ്പിക്കുന്നുവോ?
- നമ്മുടെ കാലത്തെ എട്ടുകാലി മമ്മൂഞ്ഞുകള്‍…
- പ്രൊഫ.സി.രവിചന്ദ്രനും കൂട്ടരും സാക്ഷിയുമായുള്ള സംവാദത്തില്‍ നിന്നും പിന്മാറിയതെന്തുകൊണ്ട്?
- യുക്തിവാദ പഠനകേന്ദ്രവും സാക്ഷിയും തമ്മില്‍ നടന്ന കത്തിടപാടുകള്‍
- ആധുനിക ഭാരതം മിഷണറിമാരുടെ സൃഷ്ടി (ഭാഗം-2)
- ആധുനിക ഭാരതം മിഷണറിമാരുടെ സൃഷ്ടി (ഭാഗം-1)
- വിശുദ്ധ സിപ്രിയാന്റെ വിചാരണയും രക്തസാക്ഷിത്വവും
- യേശു ക്രിസ്തു, ചരിത്രമോ കെട്ടുകഥയോ? (രണ്ടാം ഭാഗം)
- സൃഷ്ടിപ്പിന്റെ വിവരണം, ബൈബിളില്‍ വൈരുദ്ധ്യമുണ്ടോ?