Category Archives: ജനനം

യേശുക്രിസ്തുവിന്‍റെ ജനനത്തോട് ബന്ധപ്പെട്ട ബൈബിള്‍ വിവരണങ്ങളില്‍ വൈരുധ്യങ്ങളോ?

കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ജനനത്തോടനുബന്ധിച്ചു ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചില കാര്യങ്ങളെപ്പറ്റി ചിലര്‍ വിമര്‍ശനം ഉന്നയിച്ചത് കാണുകയുണ്ടായി. ആ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് ഇത്:   1. മത്തായി പറയുന്നതനുസരിച്ച് യേശു ജനിച്ചത് ഹെറോദേസ് രാജ്യം ഭരിക്കുമ്പോഴാണ്‌. ഇത് ശരിയാണ് എങ്കില്‍, യേശു ജനിച്ചത്‌ കുറേനിയോസ്‌ സിറിയയിലെ ഗവര്‍ണര്‍ ആയിരിക്കുമ്പോഴാണ് എന്ന ലൂക്കോസിന്‍റെ അവകാശവാദം തെറ്റാണ് എന്ന് വരും. കാരണം ബൈബിളിന് പുറത്തുള്ള മറ്റെനെകം ചരിത്ര രേഖകള്‍ പ്രകാരം, കുറേനിയോസ്‌ സിറിയയിലെ ഗവര്‍ണര്‍ ആകുന്നത് AD 6  ല്‍‍ ആണ്. അതായത്‌ […]

Read More

യേശുക്രിസ്തുവിന്‍റെ ജനന വര്‍ഷത്തിലെ ജനസംഖ്യയെടുപ്പ്, ചരിത്രാബദ്ധമോ?  

  യേശുക്രിസ്തുവിന്‍റെ ജനനത്തോടുള്ള ബന്ധത്തില്‍ ലൂക്കോസ് ഇപ്രകാരമാണ് പ്രസ്താവിക്കുന്നത്: “ആ കാലത്തു ലോകം ഒക്കെയും പേര്‍വഴി ചാര്‍ത്തേണം എന്നു ഔഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു. കുറേന്യൊസ് സുറിയനാടു വാഴുമ്പോള്‍ ഈ ഒന്നാമത്തെ ചാര്‍ത്തല്‍ ഉണ്ടായി. എല്ലാവരും ചാര്‍ത്തപ്പെടേണ്ടതിന്നു താന്താന്‍റെ പട്ടണത്തിലേക്കു യാത്രയായി” (ലൂക്കോ.2:1-3)   ലൂക്കോസിന്‍റെ ഈ പ്രസ്താവനയില്‍ തെറ്റുകള്‍ അനവധി വന്നിട്ടുണ്ടെന്ന് കഴിഞ്ഞ കാലത്തെ പല ബൈബിള്‍ വിമര്‍ശകരും കരുതിയിരുന്നു. പ്രധാനമായും മൂന്നു വസ്തുതകളാണ് അവര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.   1)      ജനസംഖ്യയെടുപ്പ്‌ നടക്കുന്ന സമയത്ത് […]

Read More

യേശുക്രിസ്തു ജനിച്ചത് എപ്പോള്‍?

യേശു ജനിച്ച കൃത്യം ഡേറ്റ് ആണ് ചോദ്യ കര്‍ത്താവ്‌ ഉദ്ദേശിച്ചതെങ്കില്‍ അത് ബൈബിളിന്‍റെ അടിസ്ഥാനത്തിലോ ചരിത്ര രേഖകളുടെ അടിസ്ഥാനത്തിലോ കണ്ടുപിടിക്കാന്‍ കഴിയുന്നതല്ല എന്ന് ആദ്യം തന്നെ അറിഞ്ഞിരിക്കുക. യേശുക്രിസ്തുവിന്‍റെ മാത്രമല്ല, അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെയോ അല്ലെങ്കില്‍ സോക്രട്ടീസിന്‍റെയോ പ്ലേറ്റോയുടെയോ അരിസ്റ്റോട്ടിലിന്‍റെയോ സീസറുടെയോ ആരുടേയും കൃത്യമായ ജനനത്തീയതി നമുക്ക്‌ കണ്ടെത്താന്‍ കഴിയുകയില്ല. കാരണം, യേശുക്രിസ്തു ജനിച്ച കാലഘട്ടത്തില്‍ കാലഗണന നടത്തിയിരുന്നത് ഇന്നത്തെ ആധുനിക കാലത്ത് നമ്മള്‍ കാലഗണന നടത്തുന്നത് പോലെയല്ല. ഓരോ രാജ്യത്തും ഭരണം നടത്തിയിരുന്ന രാജാക്കന്മാര്‍ അധികാരത്തില്‍ ഏറിയ […]

Read More