ശാസ്ത്രലോകത്തിന് ബൈബിള്‍ വിശ്വാസികളുടെ സംഭാവനകള്‍

 

ലോകമെമ്പാടുമുള്ള പരിണാമ മതക്കാര്‍ക്കും നിരീശ്വര മതക്കാര്‍ക്കുമുള്ള ഒരു സാധാരണ ചിന്താഗതിയാണ് ശാസ്ത്രലോകം എന്നത് തങ്ങളുടെ കുത്തകയാണ് എന്നുള്ളത്. എന്നാല്‍ എന്താണ് വാസ്തവം? ബൈബിള്‍ വിശ്വാസികള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തതാണ് ഇന്നത്തെ ശാസ്ത്ര ലോകം എന്നുള്ള കാര്യം ശാസ്ത്രത്തിന്‍റെ ചരിത്രത്തിനെ കുറിച്ച് അറിവുള്ള ഏതൊരാളും സമ്മതിക്കുന്ന കാര്യമാണ്.

 

ഇരുപതാം നൂറ്റാണ്ടിന് മുന്‍പുള്ള ക്രൈസ്തവര്‍ ശാസ്ത്രലോകത്തില്‍ നല്‍കിയ സംഭാവനകളെ ആദ്യം തന്നെ ഒന്ന് ചുരുക്കി അവതരിപ്പിക്കാം. ആധുനിക ശാസ്ത്ര ശാഖകള്‍ക്ക് അടിത്തറയിട്ട ക്രിസ്ത്യന്‍ ശാസ്ത്രജ്ഞന്മാരുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു:

 

  1. Antiseptic surgery – (Joseph Lister, 1827-1912)

 

  1. Bacteriology – (Louis Pasteur, 1822-1895)

 

  1. Calculas – (Isaaac Newton, 1643-1727)

 

  1. Celestial Mechanics – (Johan Kepler, 1571-1630)

 

  1. Chemistry – (Robert Boyle, 1627-1691)

 

  1. Comparative Anatomy – (Georges Cuvier, 1769-1832)

 

  1. Computer Science – (Charls Babbage, 1792-1871)

 

  1. Dimension Analysis – (Lord Rayleigh, 1842-1919)

 

  1. Dynamics – (Isaaac Newton, 1643-1727)

 

  1. Electronics – (John Ambrose Fleming, 1849-1945)

 

  1. Electro Dynamics – (James Clerk Maxwell, 1831-1879)

 

  1. Electro Magnetics – (Michael Faraday, 1791-1867)

 

  1. Energetics – (Lord Kelvin, 1824-1907)

 

  1. Entomology of Living Incects- (Henri Fabre, 1823-1915)

 

  1. Field Theory – (Michael Faraday, 1791-1867)

 

  1. Galactic Astronomy- (William Herschel, 1738-1822)

 

  1. Gas Dynamics – (Robert Boyle 1627-1691)

 

  1. Genetics – (Gregor Mendel, 1822-1884)

 

  1. Glacial Geology – (Louis Agassiz, 1807-1873)

 

  1. Gynecology – (James Sympson, 1811-1870)

 

  1. Hydrography – (Mathew Maury, 1806-1873)

 

  1. Hydrostatics – (Blaise Pascel, 1623-1662)

 

  1. Ichthyology – (Louis Agassiz, 1807-1873)

 

  1. Isotoic Chemistry – (William Ramsay, 1852-1916)

 

  1. Model Analyses – (Lord Rayleigh, 1842-1919)

 

  1. Natural History – (John Ray, 1627-1705)

 

  1. Non-Euclidean Geometry – (Bernhard Riemann, 1826-1866)

 

  1. Oceanography – (Mathew Maury, 1806-1873)

 

  1. Optical Mineralogy – (David Brewster, 1781-1868)

 

  1. Paleontology – (John Woodward, 1665-1728)

 

  1. Pathology – (Rudolph Virchow, 1571-1630)

 

  1. Physical Astronomy – (Johann Kepler, 1571-1630)

 

  1. Reversible Thermo Dynamics – (James Joule, 1818-1889)

 

  1. Statisticl Thermo Dynamics – (James Clerk Maxwell, 1831-1879)

 

  1. Stratigraphy – (Nicholas Steno, 1631-1686)

 

  1. Systematic Biology – (Carolous Linnaeus, 1707-1778)

 

  1. Thermo Dynamics – (Lord Kelvin, 1824-1907)

 

  1. Thermo Kinetics – (Humphry Davy, 1778-1829)

 

  1. Vertebrate Paleontology – (Georges Cuvier, 1769-1832)

 

ഇതില്‍ എട്ടുപേര്‍ പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്നവരാണ്. ബാക്കി മുപ്പതു പേര്‍ ഇരുപതാം നൂറ്റാണ്ടിന് മുന്‍പും. ലോകം ഇന്ന് കാണുന്ന വിധത്തില്‍ പുരോഗതി പ്രാപിക്കുവാന്‍ ശാസ്ത്രം നല്‍കിയിരിക്കുന്ന സംഭാവനകളില്‍ ഈ 38 ശാസ്ത്രശാഖകളുടെ നേട്ടങ്ങള്‍ അദ്വിതീയമാണ്. അതൊരാള്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. ഇതുപോലെ നിരീശ്വരവാദ/ പരിണാമവാദ/ യുക്തിവാദ/ അജ്ഞേയവാദക്കാര്‍ അടിത്തറയിട്ട പത്തു ശാസ്ത്രശാഖകള്‍ എടുത്തു കാണിച്ചു തരാന്‍ പറഞ്ഞാല്‍ അതോടെ തീരും പരിണാമ മതക്കാരുടെ കത്തിക്കല്.

 

ഇരുപതാം നൂറ്റാണ്ടില്‍ പുതിയ ശാസ്ത്രശാഖകള്‍ അധികം ഉണ്ടായിട്ടില്ല. കാരണം, ഒരുമാതിരി ശാസ്ത്രശാഖകളും മുന്‍പേ തന്നെ ബൈബിള്‍  വിശ്വാസികള്‍ തുടങ്ങി വെച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ അധികവും ഉണ്ടായിട്ടുള്ളത് കണ്ടുപിടുത്തങ്ങളാണ്. അതില്‍ ബൈബിള്‍ വിശ്വാസികളുടെയും നിരീശ്വരവാദ/പരിണാമവാദ/യുക്തിവാദ\ അജ്ഞേയവാദ ടീമുകളുടെയും റോള്‍ എത്രത്തോളം ഉണ്ടെന്ന് നമുക്ക് പരിശോധിക്കാം. ഇത് പരിശോധിക്കാന്‍ നമുക്കൊരു എളുപ്പവഴിയുണ്ട്‌, മനുഷ്യരാശിക്ക് ഉപകാരപ്രദമായ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നവര്‍ക്ക് നല്‍കുന്ന സമ്മാനമുണ്ടല്ലോ, നോബല്‍ സമ്മാനം, അത് നേടിയവരുടെ ലിസ്റ്റ് നോക്കിയാല്‍ മതിയാകും.

 

ഇരുപതാം നൂറ്റാണ്ടിന് ശേഷമുള്ള ശാസ്ത്രം ഞങ്ങളുടെ പോക്കറ്റില്‍ കിടക്കുകയാണ് എന്നഭിമാനം കൊള്ളുന്ന, കളരി കണ്ടിട്ടില്ലെങ്കിലും ഗുരുക്കള്‍ എന്ന ഭാവമുള്ള, നിരീശ്വരവാദ/ പരിണാമവാദ/ യുക്തിവാദ/ അജ്ഞേയവാദ ടീമുകളുടെ മിഥ്യാഭിമാനമാണ് താഴെയുള്ള കണക്കുകളില്‍ തകര്‍ന്നു വീഴാന്‍ പോകുന്നത്. 1901 മുതല്‍ നോബല്‍ സമ്മാനം നല്‍കപ്പെടുന്നു. അതിന്‍റെ ആദ്യത്തെ നൂറ് വര്‍ഷത്തെ സമ്മാനജേതാക്കളുടെ കണക്ക് മാത്രം എടുത്താല്‍, 65.4.% പേരും (അതായത് 423 പേര്‍) ബൈബിള്‍ വിശ്വാസികളാണ്. ഇനം തിരിച്ചു പറഞ്ഞാല്‍, രസതന്ത്രത്തില്‍ നല്‍കപ്പെട്ട നോബല്‍ സമ്മാനത്തില്‍ 72.5 ശതമാനവും ഫിസിക്സില്‍ നല്‍കപ്പെട്ട നോബല്‍ സമ്മാനത്തില്‍ 65.3. ശതമാനവും വൈദ്യശാസ്ത്രത്തില്‍ നല്‍കപ്പെട്ട നോബല്‍ സമ്മാനത്തില്‍ 62 ശതമാനവും എക്കണോമിക്സില്‍ നല്‍കപ്പെട്ട നോബല്‍ സമ്മാനത്തില്‍ 54 ശതമാനവും സമാധാനത്തിനു നല്‍കപ്പെട്ട നോബല്‍ സമ്മാനത്തില്‍ 78.3. ശതമാനവും മറ്റിതരവിഭാഗങ്ങളില്‍ 49.5. ശതമാനവും നേടിയിരിക്കുന്നത് ബൈബിള്‍ വിശ്വാസികളാണ്! (അവലംബം: http://www.gutenberg.us/articles/list_of_christian_nobel_laureates )

 

ബൈബിളിലെ പഴയ നിയമം വിശ്വസിക്കുന്ന യെഹൂദന്മാരെ ഒഴിവാക്കിക്കൊണ്ടുള്ള കണക്കാണിത്. ആദ്യത്തെ നൂറ് വര്‍ഷത്തിനുള്ളില്‍ നല്‍കപ്പെട്ട മൊത്തം നോബല്‍ സമ്മാനത്തിന്‍റെ 20% നേടിയിട്ടുള്ളത് യെഹൂദന്മാരാണ്! (അതായത് അവരെയും കൂടെ കൂട്ടുകയാണെങ്കില്‍, ബൈബിളിന്‍റെ പഴയ നിയമവും പുതിയ നിയമവും വിശസിക്കുന്ന ആളുകള്‍ക്കാണ് ആദ്യത്തെ നൂറ് വര്‍ഷത്തിനുള്ളില്‍ നല്‍കപ്പെട്ട മൊത്തം നോബല്‍ സമ്മാനത്തിന്‍റെ 85 ശതമാനവും നേടിയിട്ടുള്ളത് എന്ന് ചുരുക്കം. എങ്കിലും അവരെ ഞാന്‍ തല്‍ക്കാലം ഇതില്‍ കൂട്ടുന്നില്ല.) ഇനി നമുക്ക്, ശാസ്ത്രം ഞങ്ങളുടെ പോക്കറ്റിലാണ് എന്ന് വീമ്പിളക്കി നടക്കുന്ന നിരീശ്വരവാദ/ പരിണാമവാദ/ യുക്തിവാദ/ അജ്ഞേയവാദ ടീമുകളുടെ സ്ഥിതി ഒന്ന് അവലോകനം ചെയ്യാം.

 

ആദ്യത്തെ നൂറ് വര്‍ഷത്തിനുള്ളില്‍ നല്‍കപ്പെട്ട നോബല്‍ സമ്മാനത്തിന്‍റെ വെറും 10.5. ശതമാനം മാത്രമേ ഇക്കൂട്ടര്‍ക്ക് കിട്ടിയിട്ടുള്ളൂ! അതെല്ലാം ശാസ്ത്രത്തിലാണ് എന്ന് നിങ്ങളാരും തെറ്റിദ്ധരിക്കരുത്! ഇക്കൂട്ടര്‍ക്ക് ഏറ്റവും കൂടുതല്‍ നോബല്‍ സമ്മാനം കിട്ടിയിരിക്കുന്നത് സാഹിത്യത്തിലാണ്! ആദ്യത്തെ നൂറ് വര്‍ഷത്തിനുള്ളില്‍ സാഹിത്യത്തില്‍ നല്‍കപ്പെട്ട മൊത്തം നോബല്‍  സമ്മാനത്തിന്‍റെ 35 ശതമാനവും കരസ്ഥമാക്കിയിരിക്കുന്നത് ഇവരാണ്.

(അവലംബം: https://books.google.com.br/books?id=3jrbmL-DgZQC&pg=PA57&source=gbs_toc_r&cad=3#v=onepage&q&f=false

)

ഇനി ശാസ്ത്ര മേഖല മാത്രമൊന്ന് നമുക്ക് ഇനം തിരിച്ചു പരിശോധിക്കാം. ബ്രാക്കറ്റില്‍ ആ മേഖലയില്‍ ക്രിസ്ത്യന്‍ വിശ്വാസികള്‍ നേടിയിരിക്കുന്ന നോബല്‍ സമ്മാനത്തിന്‍റെ ശതമാനം.

 

രസതന്ത്രത്തില്‍ ഇക്കൂട്ടര്‍ നേടിയ നോബല്‍ സമ്മാനം: 7.1% (72.5%)

 

വൈദ്യശാസ്ത്രത്തില്‍ ഇക്കൂട്ടര്‍ നേടിയ നോബല്‍ സമ്മാനം: 8.9% (62%)

 

ഫിസിക്സില്‍ ഇക്കൂട്ടര്‍ നേടിയ നോബല്‍ സമ്മാനം: 4.7% (65.3%)

 

(അവലംബം: Shalev, Baruch Aba (2005). 100 Years of Nobel prizes (3rd ed., updated for 2001-2004. ed.). Los Angeles, CA: Americas Group. ISBN 0935047379. )

 

ചുരുക്കത്തില്‍ സാഹിത്യത്തിലാണ് ഇക്കൂട്ടര്‍ മനുഷ്യരാശിക്ക് എന്തെങ്കിലും പറയത്തക്ക സംഭാവന നല്‍കിയിട്ടുള്ളൂ. സാഹിത്യം നല്ലതാണ്, പക്ഷേ അതുകൊണ്ട് ശാസ്ത പുരോഗതി ഉണ്ടാവുകയോ  ജീവിത നിലവാരം മെച്ചപ്പെടുകയൊ ചെയ്യില്ല എന്ന് നമുക്കെല്ലാം അറിയാമല്ലോ. അങ്ങനെ ജീവിത നിലവാരം മെച്ചപ്പെടുമായിരുന്നെങ്കില്‍ കാളിദാസന്‍റെ കാലത്ത് ഇന്ത്യയിലും ഹോമറിന്‍റെയും ഇലിയഡിന്‍റെയും കാലത്ത് ഗ്രീസിലും ഷേക്സ്പിയറുടെ കാലത്ത് ഇംഗ്ലണ്ടിലും ഒക്കെ ഒടുക്കത്തെ ശാസ്ത്ര പുരോഗതി ഉണ്ടാകേണ്ടതാണ്!!

 

ഇതൊക്കെ കിട്ടിയത് പരിണാമവാദികള്‍ക്ക് മാത്രമാണ് എന്നൊന്നും ആരും തെറ്റിദ്ധരിച്ചേക്കരുതേ. പരിണാമവാദികളും യുക്തിവാദികളും നിരീശ്വരവാദികളും അജ്ഞേയവാദികളും ഒക്കെ അടങ്ങിയ ഒരു വലിയ അവിയല്‍ ഗ്രൂപ്പിനാണ് നൂറ് വര്‍ഷത്തിനുള്ളില്‍ നല്‍കപ്പെട്ട നോബല്‍ സമ്മാനത്തിന്‍റെ 10.5. ശതമാനം കിട്ടിയിരിക്കുന്നത്. ശാസ്ത്രലോകത്ത് ഇക്കൂട്ടരുടെ സ്ഥിതി എന്താണെന്ന് ഇപ്പൊ മനസ്സിലായിക്കാണുമല്ലോ. എങ്കിലും പച്ചമലയാളത്തില്‍ എട്ടുകാലി മമ്മൂഞ്ഞിസം എന്ന് വിളിക്കുന്ന രോഗം ഇക്കൂട്ടരില്‍ കലശലായത്‌ കൊണ്ട് ലോകത്ത് പൊതുവെയും കേരളക്കരയില്‍ പ്രത്യേകിച്ചും ഈ അവിയല്‍ ഗ്രൂപ്പുകാര്‍ ശാസ്ത്രത്തിന്‍റെ കുത്തക മൊത്തം അങ്ങ് ഏറ്റെടുത്തിരിക്കുകയാണ്! ഇന്നത്തെ പല ശാസ്ത്രശാഖകളുടെയും founding fathers ബൈബിള്‍ വിശ്വാസികളായ ശാസ്ത്രജ്ഞന്‍മാരാണ്. അവര്‍ ഓരോ ശാസ്ത്രശാഖകള്‍ക്കും അടിത്തറയിടുന്ന സമയത്ത് പരിണാമവാദക്കാര്‍ക്ക് ശാസ്ത്രലോകത്തിന്‍റെ പുറമ്പോക്കില്‍ പോലും ആറടി മണ്ണ് സ്വന്തമായിട്ടുണ്ടായിരുന്നില്ല. എന്തിന്, ശാസ്തലോകത്തിന്‍റെ എഴയല്പക്കത്ത് പോലും അവരെ അടുപ്പിച്ചിരുന്നില്ല. സൃഷ്ടിവാദികളായ ശാസ്ത്രജ്ഞന്‍മാര്‍ അവരുടെ ആയുസ്സിന്‍റെ സിംഹഭാഗവും കഷ്ടപ്പെട്ട് ഗവേഷണങ്ങള്‍ നടത്തി അടിത്തറയിട്ട ഓരോരോ ശാസ്ത്രശാഖകളും പില്‍ക്കാലത്ത് ഹൈജാക്ക് ചെയ്തെടുത്ത പരിണാമവാദികള്‍ ഇപ്പൊ പറയുന്നത് ശാസ്ത്രം അവരുടെ കുലത്തൊഴിലാണ് എന്ന്! സത്യം പറഞ്ഞാല്‍ സൃഷ്ടിവാദികളായ ശാസ്ത്രജ്ഞന്മാര്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ശാസ്ത്ര ലോകം ഉള്ളതുകൊണ്ടാണ് പരിണാമവാദികള്‍ എന്ന പരാന്നഭോജികളുടെ വീട്ടില്‍ മൂന്നു നേരോം മര്യാദയ്ക്ക് അടുപ്പ് പുകയുന്നത് തന്നെ. അതിന്‍റെ ഒരു നന്ദിയെങ്കിലും ഇക്കൂട്ടര്‍ സൃഷ്ടിവാദികളോട് കാണിക്കണ്ടേ?!

 

യഥാര്‍ത്ഥത്തില്‍ ഒത്തുപോകാത്തത് പരിണാമവാദവും ശാസ്ത്രവും തമ്മിലാണ്. അത് രണ്ടും ഒരിക്കലും ഒത്തുപോകില്ല!! ലഘൂകരിക്കാനാകത്ത സങ്കീര്‍ണ്ണത (Irreducible Complexity) എന്നൊരു പ്രശ്നമുണ്ട്. ഡാര്‍വ്വിന് ഇതിനെക്കുറിച്ച്‌ അറിയാതെ പോയി.

 

പരിണാമ വാദം കടുത്ത ശാസ്ത്രവിരുദ്ധതയാണ് മുന്നോട്ടു വെക്കുന്നത്. നിങ്ങളുടെ കൈവശം ഇരിക്കുന്ന ഒരു മൊബൈലിന് മദര്‍ ബോര്‍ഡ്‌ ഇല്ല, ബാക്കിയെല്ലാം ഉണ്ടായിട്ട് എന്തെങ്കിലും കാര്യമുണ്ടോ? അതല്ലെങ്കില്‍ ഐ.സി.ഇല്ല, ബാക്കിയെല്ലാം ഉണ്ട്, അതുമല്ലെങ്കില്‍, ഹാര്‍ഡ്‌ ഡിസ്ക് ഇല്ല, ബാക്കിയുള്ളതൊക്കെ ഉണ്ട്, അതുമല്ലെങ്കില്‍ ബാറ്ററി ഇല്ല, ബാക്കിയുള്ളതെല്ലാം ഉണ്ട്, അതുമല്ലെങ്കില്‍ സ്ക്രീന്‍ ഇല്ല, ബാക്കിയുള്ളതൊക്കെ ഉണ്ട് എന്നാണെങ്കിലോ? ഒരു ജീവി ഉണ്ടാകുമ്പോള്‍ അതിന്‍റെ ചില അവയവങ്ങള്‍ ഉണ്ടാകാതിരിക്കുകയും പില്‍ക്കാലത്ത് ആ അവയവങ്ങള്‍ പരിണമിച്ച് ഉണ്ടായി വരികയും ചെയ്തു എന്ന് പറഞ്ഞാല്‍ ഇതുപോലെ നിഷ്പ്രയോജനമായ ഒരു കാര്യമാണ് എന്ന് പരിണാമവാദികള്‍ മനസ്സിലാക്കുന്നില്ല. എന്ന് മാത്രമല്ല, അത് നല്ലൊന്നാന്തരം ശാസ്ത്ര വിരുദ്ധതയുമാണ്.

 

എന്‍റെ ഒരു സ്നേഹിതന്‍റെ കുഞ്ഞ് ജനിച്ച് നാലാം നാള്‍ മരിച്ചു പോയതാണ്. ആ കുഞ്ഞിന്‍റെ ഹൃദയത്തിന് രണ്ട് അറകള്‍ ഇല്ലായിരുന്നു, അതാണ്‌ മരണ കാരണം. എന്നുവെച്ചാല്‍ ഒരു അവയവത്തിന്‍റെ ഒരു ഭാഗം പോലും ഇല്ലെങ്കില്‍ ആ അവയവം പേറുന്ന ജീവിക്ക് സര്‍വൈവല്‍ ചെയ്യാന്‍ പറ്റില്ല എന്നാണ് ശാസ്ത്രവും നമ്മുടെ കണ്‍മുന്നിലുള്ള അനുഭവങ്ങളും നമ്മളോട് പറയുന്നത്. എന്നാല്‍ ശാസ്ത്ര വിരുദ്ധരായ പരിണാമവാദികള്‍ പറയുന്നത്, അവയവത്തിന്‍റെ ഒരു ഭാഗം അല്ല, അവയവം തന്നെ ഇല്ലെങ്കിലും ജിവിവര്‍ഗ്ഗങ്ങള്‍  കോടിക്കണക്കിനു വര്‍ഷം തലമുറകളിലൂടെ നിലനിന്നു പോരും എന്നാണ്! ഈ ലോകത്തുള്ള ഏതൊരു ജീവിയും പരിണമിച്ച് ഉണ്ടാകാനുള്ള സാധ്യത വെറും പൂജ്യം ശതമാനം മാത്രമാണ്. ഏതൊരു ജീവിയും ഉണ്ടായ ആദ്യകാലം മുതലേ അതിന് എല്ലാ അവയവങ്ങളും ഉണ്ടായിരുന്നാല്‍ മാത്രമേ അതിന് ജീവന്‍ നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ. അത് പോലും മനസ്സിലാക്കാത്തവര്‍ മാത്രമേ ഓരോ അവയവവും പരിണമിച്ച് പരിണമിച്ച് ഉണ്ടായി വന്ന് അവസാനം പൂര്‍ണ്ണ രൂപത്തിലുള്ള ജീവിയായി അത് മാറിയെന്നും ആ ജീവി പരിണമിച്ച് വേറൊരു ജീവിയുടെ ആദ്യരൂപം ആയെന്നും പിന്നെയും കോടിക്കണക്കിനു വര്‍ഷങ്ങള്‍ കൊണ്ട് ആ ജീവിയും പരിണമിച്ച് പരിണമിച്ച് ഓരോ അവയവങ്ങളും രൂപം കൊണ്ട് പൂര്‍ണ്ണരൂപത്തിലുള്ള ജീവിയായെന്നും പിന്നെ ആ ജീവിയും പരിണമിച്ച് വേറൊരു ജീവിയുടെ ആദ്യ രൂപം ആയി മാറിയെന്നും ഒക്കെയുള്ള വിഡ്ഢിത്തരം പറയുകയുള്ളൂ. ഇത്ര കടുത്ത ശാസ്ത്രവിരുദ്ധത പറയാന്‍ മാത്രം ശാസ്ത്രം ഇവരോട് എന്ത് തെറ്റ് ചെയ്തു എന്നെനിക്കു മനസ്സിലാകുന്നില്ല. നിങ്ങളുടെ മുത്തശ്ശിക്കഥകള്‍ പറയാന്‍ നിങ്ങള്‍ എന്തിനാണ് ശാസ്ത്രത്തിനെ കൂട്ട് പിടിക്കുന്നത്‌? ശാസ്ത്രത്തിനെ അതിന്‍റെ പാട്ടിനു വിട്ടുകൂടെ നിങ്ങള്‍ക്ക്‌?

 

ഇരുപതാം നൂറ്റാണ്ടിന് മുന്‍പ് ശാസ്ത്രലോകത്തിന്‍റെ പുറമ്പോക്കില്‍ പോയിട്ട്, അതിന്‍റെ ഏഴയലത്ത്  പോലും ആറടി മണ്ണ് സ്വന്തമായിട്ട് ഇല്ലാതിരുന്നവരാണ് ഇക്കൂട്ടര്‍ എന്ന് ഇവര്‍ തന്നെ സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിലേക്ക് വന്നാലോ, അവിടെ ഇവര്‍ക്ക് ശാസ്ത്രത്തില്‍ വല്ല സ്ഥാനവുമുണ്ടോ? ഇരുപതാം നൂറ്റാണ്ടിലും ശാസ്ത്രം എന്ന മഹാ സമുദ്രത്തിന്‍റെ ആഴങ്ങളിലേക്ക് പോയി മുത്തും പവിഴവും വാരിക്കൊണ്ടുവരുന്നവരാണ് ബൈബിള്‍ വിശ്വസികളെങ്കില്‍, അതേ കടപ്പുറത്ത്, തിരയടിച്ചു വരുമ്പോള്‍ വല്ല ചിപ്പിത്തോടെങ്കിലും കിട്ടിയെങ്കിലോ എന്ന് വെച്ച് ഭാഗ്യപരീക്ഷണം നടത്തി കാത്തിരിക്കുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയിലാണ് നിരീശ്വരവാദ/പരിണാമവാദ/യുക്തിവാദ\ അജ്ഞേയവാദ ടീമുകളെല്ലാം തന്നെ. എന്നിട്ടും, കൊടുങ്കാറ്റിനെയും കടല്‍ക്ഷോഭാത്തെയും തരിമ്പും വകവെക്കാതെ കപ്പലോടിച്ചു പോയി അവിടെ നിന്നു മുത്തും പവിഴവും വാരിക്കൂട്ടി വരുന്നവരെ നോക്കി കടപ്പുറത്ത് ചിപ്പിത്തോട് പെറുക്കുന്നവന്‍ വെല്ലുവിളിക്കുകയാണ്, “എന്നോട് മുട്ടാനുണ്ടോ” എന്ന്!! കുഴിയാന മദിച്ചാല്‍ കൊലയാനയാകില്ല എന്ന് ആരെങ്കിലും ഈ പരിണാമ മതക്കാര്‍ക്കൊന്നു പറഞ്ഞു കൊടുക്ക്. അതുപോലെ മോരിന് വന്നവന്‍ പശുവിന് വില പറയാന്‍ ആയിട്ടില്ല എന്ന് കൂടി പറയണേ.