Monthly Archives: May 2014

ഒത്തു തീര്‍പ്പുകള്‍ക്ക് തയ്യാറല്ല!

പ്രപഞ്ചത്തിന്‍റെ സൃഷ്ടിപ്പിനെക്കുറിച്ചും ജീവന്‍റെ ഉത്ഭവത്തെക്കുറിച്ചും നിരവധി സിദ്ധാന്തങ്ങള്‍ ലോകത്ത്‌ ഉണ്ടായിട്ടുണ്ട്. ചിലത് ലോകത്ത്‌ വന്‍ കോളിളക്കം ഉണ്ടായപ്പോള്‍ മറ്റു ചിലത് ആരാലും പരിഗണിക്കപ്പെടാതെ വന്നത് പോലെ തന്നെ പോകുകയും ചെയ്തു. ആദിയില്‍ ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവം ആറ്‌ ദിവസങ്ങള്‍ കൊണ്ട് ഭൂമിയെ വാസയോഗ്യമാകുന്ന നിലയില്‍ മാറ്റിയെടുത്തു എന്നും ആറാം ദിവസം മനുഷ്യരെ സൃഷ്ടിച്ചതോടുകൂടി സൃഷ്ടികര്‍മ്മം നിര്‍ത്തി വെച്ചു എന്നുമുള്ള ബൈബിള്‍ പഠിപ്പിക്കലിനെ അംഗീകരിച്ചിരുന്നവര്‍ പോലും ചില സമയങ്ങളില്‍ മാനുഷികമായ സിദ്ധാന്തങ്ങളുടെ പ്രചുര പ്രചരണം കൊണ്ട് വഴിമാറി […]

Read More

ഉല്‍പ്പത്തി ശാസ്ത്രവും പ്രവര്‍ത്തന ശാസ്ത്രവും

ബ്രദര്‍.ഏ.കെ.സ്കറിയ, കോട്ടയം.   ആധുനിക ശാസ്ത്രത്തിനു വളരെ വികസിച്ച രണ്ടു വിഭാഗങ്ങളുണ്ട്. ആദ്യത്തെ ഭാഗത്തിന് ഉല്പത്തി ശാസ്ത്രം അഥവാ ഒറിജിന്‍ സയന്‍സ് എന്നും രണ്ടാമത്തെ വിഭാഗത്തിന് പ്രവര്‍ത്തന ശാസ്ത്രം അഥവാ ഓപ്പറേഷന്‍ സയന്‍സ് എന്നും പറയുന്നു.   ഈ രണ്ടു വിഭാഗങ്ങളെക്കുറിച്ചും അല്പം വിശദീകരിക്കേണ്ടതുണ്ട്. ലളിതമായ ഉദാഹരണത്തിലൂടെ അത് വ്യക്തമാക്കാം. താങ്കളുടെ മുന്നിലിരിക്കുന്ന കമ്പ്യൂട്ടറിന് പ്രധാനമായുള്ളത് രണ്ടു ഭാഗങ്ങളാണല്ലോ, ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും. ഒരു കംപ്യൂട്ടര്‍ നാം വാങ്ങുമ്പോള്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് നമുക്ക് കാണാന്‍ കഴിയുന്നത് ഹാര്‍ഡ്‌വെയര്‍ മാത്രമാണ്. […]

Read More

ദൈവാസ്തിക്യം ബൈബിളില്‍…

ഒരു ദൈവം ഉണ്ടോ? ഉണ്ടെങ്കില്‍ അതാരാണ് എന്ന് മനുഷ്യര്‍ എക്കാലവും ചൂടുപിടിച്ച് ചര്‍ച്ച ചെയ്തിട്ടുള്ള കാര്യമാണ്. ഇനി സ്രഷ്ടാവായ ഒരു ദൈവം ഉണ്ടെങ്കില്‍ തന്നെ ആ ദൈവത്തെ ലാബോറട്ടറിയിലെ പരീക്ഷണ മേശയില്‍ വെച്ച് നടത്തുന്ന പരീക്ഷണങ്ങളുടെ അനന്തരഫലമായി കണ്ടെത്താന്‍ കഴിയുന്നതുമല്ല. ദൈവം തന്നെക്കുറിച്ച് വെളിപ്പെടുത്താതെ ഒരിക്കലും മനുഷ്യന് ദൈവത്തെ അറിയാന്‍ കഴിയില്ല എന്ന സത്യം നാം അംഗീകരിക്കണം. ദൈവം നമുക്ക്‌ നല്‍കിയ ബുദ്ധിയും യുക്തിബോധവും വിവേചനാധികാരവും ഉപയോഗിച്ച് കാര്യകാരണ ബോധത്തോടെ വിശകലനം ചെയ്‌താല്‍ ഒരു ദൈവം ഉണ്ടെന്നുള്ള […]

Read More

ഗണിതശാസ്ത്രം നമ്മോട് പറയുന്നു, “പരിണാമം നടന്നിട്ടില്ല” എന്ന്!!

ലോറന്‍സ്‌ മാത്യു, M.Tch (lorancemathew@gmail.com )   ഏകദേശം ഒന്നര നൂറ്റാണ്ടിലധികം കാലമായി ലോകത്താകെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഷയമാണല്ലോ “പരിണാമണോ സൃഷ്ടിയാണോ ശരി?” എന്നുള്ളത്. ഇപ്പോഴും കോളേജ്‌ തലങ്ങളില്‍ പ്രസ്തുത വിഷയം ഒരു ശാസ്ത്രമെന്ന നിലയില്‍ പഠിപ്പിക്കുകയും ചെയ്യുന്നു. പൊതുവേ കണക്കാക്കപ്പെടുന്നത് പരിണാമം ശാസ്ത്രീയവും സൃഷ്ടിയെന്നത് മതപരവുമാണ് എന്നാണ്. എന്നാല്‍ ഈ വിലയിരുത്തല്‍ എത്ര മാത്രം യുക്തിപരമാണ്? സൃഷ്ടിവാദം എന്നത് ദൈവവിശ്വാസികളുടെ ഭാവനാ സൃഷ്ടി മാത്രമോ?   അഞ്ച് നിലയുള്ള ഒരു കെട്ടിടത്തില്‍ മുഴുവന്‍ […]

Read More

യേശുക്രിസ്തു കുരിശില്‍ കിടന്നു നിലവിളിച്ചത് ശാരീരിക വേദന കൊണ്ടാണോ?

യേശുക്രിസ്തുവിനെ കുരിശില്‍ തറച്ചപ്പോള്‍ അദ്ദേഹം വേദന സഹിക്കാനുള്ള ത്രാണിയില്ലാതെ മരണം വരെ നിലവിളിച്ച് കരഞ്ഞ് ബഹളം കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു എന്ന് ചില യുക്തിവാദികളും മുസ്ലീങ്ങളും ആരോപണം ഉന്നയിച്ചത് കാണുകയുണ്ടായി. അറിവില്ലായ്മ ഒരു കുറ്റമല്ല, പക്ഷെ അത് അലങ്കാരമായി കൊണ്ട് നടക്കുന്നത് അപഹാസ്യമാണ്. ഈ ആരോപണം ഉന്നയിക്കുന്നവര്‍ സ്വയം അപഹാസ്യരായി മാറുകയാണ് എന്ന് പോലും തിരിച്ചറിയാന്‍ കഴിയാതെ പിന്നെയും പിന്നെയും ഈ ആരോപണം പലയിടങ്ങളിലും ഉന്നയിക്കുന്നത് കാണുകയുണ്ടായത് കൊണ്ടാണ് ഈ ലേഖനം പ്രസിദ്ധീകരിക്കുന്നത്.   യേശുക്രിസ്തു കുരിശില്‍ ഏറിയതിനു ശേഷം തന്‍റെ […]

Read More

യേശുക്രിസ്തു മഗ്ദലന മറിയയെ വിവാഹം കഴിച്ചിരുന്നോ?

യേശുക്രിസ്തു മഗ്ദലന മറിയയെ വിവാഹം കഴിച്ചിരുന്നു എന്നും അവര്‍ക്ക്‌ മക്കളുണ്ടായിരുന്നു എന്നും ഡാവിഞ്ചി കോഡ് എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ടല്ലോ. മാത്രമല്ല, ഫിലിപ്പോസിന്‍റെ സുവിശേഷത്തില്‍ പറയുന്നത്, യേശുക്രിസ്തു മഗ്ദലന മറിയയുടെ ചുണ്ടില്‍ ചുംബിക്കുന്നത് സാധാരണ സംഭവമായിരുന്നു എന്നുമാണല്ലോ. അപ്പോള്‍ ഡാവിഞ്ചി കോഡില്‍ പറഞ്ഞിരിക്കുന്നത് തെറ്റാണെന്ന് പറഞ്ഞു തള്ളിക്കളയുവാന്‍ കഴിയുമോ? പല അക്രൈസ്തവ സ്നേഹിതന്മാരും പലപ്പോഴും ഉന്നയിക്കുന്ന ഒരു സംശയമാണ് മുകളില്‍ ഉള്ളത്. ഫിലിപ്പോസിന്‍റെ സുവിശേഷത്തില്‍ ഉള്ള ഒരു ചുംബനത്തെ കുറിച്ച് പറയുന്നവര്‍ ഫിലിപ്പോസിന്‍റെ സുവിശേഷം എന്ന പുസ്തകം വായിച്ചു […]

Read More

യേശുക്രിസ്തുവിന്‍റെ ജനനത്തോട് ബന്ധപ്പെട്ട ബൈബിള്‍ വിവരണങ്ങളില്‍ വൈരുധ്യങ്ങളോ?

കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ജനനത്തോടനുബന്ധിച്ചു ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചില കാര്യങ്ങളെപ്പറ്റി ചിലര്‍ വിമര്‍ശനം ഉന്നയിച്ചത് കാണുകയുണ്ടായി. ആ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് ഇത്:   1. മത്തായി പറയുന്നതനുസരിച്ച് യേശു ജനിച്ചത് ഹെറോദേസ് രാജ്യം ഭരിക്കുമ്പോഴാണ്‌. ഇത് ശരിയാണ് എങ്കില്‍, യേശു ജനിച്ചത്‌ കുറേനിയോസ്‌ സിറിയയിലെ ഗവര്‍ണര്‍ ആയിരിക്കുമ്പോഴാണ് എന്ന ലൂക്കോസിന്‍റെ അവകാശവാദം തെറ്റാണ് എന്ന് വരും. കാരണം ബൈബിളിന് പുറത്തുള്ള മറ്റെനെകം ചരിത്ര രേഖകള്‍ പ്രകാരം, കുറേനിയോസ്‌ സിറിയയിലെ ഗവര്‍ണര്‍ ആകുന്നത് AD 6  ല്‍‍ ആണ്. അതായത്‌ […]

Read More

യേശുക്രിസ്തുവിന്‍റെ ജനന വര്‍ഷത്തിലെ ജനസംഖ്യയെടുപ്പ്, ചരിത്രാബദ്ധമോ?  

  യേശുക്രിസ്തുവിന്‍റെ ജനനത്തോടുള്ള ബന്ധത്തില്‍ ലൂക്കോസ് ഇപ്രകാരമാണ് പ്രസ്താവിക്കുന്നത്: “ആ കാലത്തു ലോകം ഒക്കെയും പേര്‍വഴി ചാര്‍ത്തേണം എന്നു ഔഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു. കുറേന്യൊസ് സുറിയനാടു വാഴുമ്പോള്‍ ഈ ഒന്നാമത്തെ ചാര്‍ത്തല്‍ ഉണ്ടായി. എല്ലാവരും ചാര്‍ത്തപ്പെടേണ്ടതിന്നു താന്താന്‍റെ പട്ടണത്തിലേക്കു യാത്രയായി” (ലൂക്കോ.2:1-3)   ലൂക്കോസിന്‍റെ ഈ പ്രസ്താവനയില്‍ തെറ്റുകള്‍ അനവധി വന്നിട്ടുണ്ടെന്ന് കഴിഞ്ഞ കാലത്തെ പല ബൈബിള്‍ വിമര്‍ശകരും കരുതിയിരുന്നു. പ്രധാനമായും മൂന്നു വസ്തുതകളാണ് അവര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.   1)      ജനസംഖ്യയെടുപ്പ്‌ നടക്കുന്ന സമയത്ത് […]

Read More

യേശുക്രിസ്തു ജനിച്ചത് എപ്പോള്‍?

യേശു ജനിച്ച കൃത്യം ഡേറ്റ് ആണ് ചോദ്യ കര്‍ത്താവ്‌ ഉദ്ദേശിച്ചതെങ്കില്‍ അത് ബൈബിളിന്‍റെ അടിസ്ഥാനത്തിലോ ചരിത്ര രേഖകളുടെ അടിസ്ഥാനത്തിലോ കണ്ടുപിടിക്കാന്‍ കഴിയുന്നതല്ല എന്ന് ആദ്യം തന്നെ അറിഞ്ഞിരിക്കുക. യേശുക്രിസ്തുവിന്‍റെ മാത്രമല്ല, അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെയോ അല്ലെങ്കില്‍ സോക്രട്ടീസിന്‍റെയോ പ്ലേറ്റോയുടെയോ അരിസ്റ്റോട്ടിലിന്‍റെയോ സീസറുടെയോ ആരുടേയും കൃത്യമായ ജനനത്തീയതി നമുക്ക്‌ കണ്ടെത്താന്‍ കഴിയുകയില്ല. കാരണം, യേശുക്രിസ്തു ജനിച്ച കാലഘട്ടത്തില്‍ കാലഗണന നടത്തിയിരുന്നത് ഇന്നത്തെ ആധുനിക കാലത്ത് നമ്മള്‍ കാലഗണന നടത്തുന്നത് പോലെയല്ല. ഓരോ രാജ്യത്തും ഭരണം നടത്തിയിരുന്ന രാജാക്കന്മാര്‍ അധികാരത്തില്‍ ഏറിയ […]

Read More

പരിണാമവാദികളുടെ ഫോസ്സില്‍ തട്ടിപ്പുകള്‍

മനുഷ്യന്‍ ശാസ്ത്രത്തില്‍ അന്ധമായി തന്നെ വിശ്വസിക്കുന്നുണ്ട് എന്നത് ഒരു അതിശയോക്തിയല്ല. ‘ശാസ്ത്രജ്ഞന്മാര്‍ സത്യം പറയുന്നവര്‍ ആയിരിക്കും’ എന്നും ‘അവര്‍ തെളിവുകളെ മാത്രമേ പരിശോധിക്കൂ, അല്ലാതെ ഏതെങ്കിലും സിദ്ധാന്തത്തിനോടുള്ള  വൈകാരിക ആകര്‍ഷണം കാരണം ആ സിദ്ധാന്തത്തിന് അനുകൂലമായ വിധത്തില്‍ തെളിവുകളെ വളച്ചൊടിച്ച് മാനവ വര്‍ഗ്ഗത്തെ വഞ്ചിക്കാന്‍ ശ്രമിക്കും’ എന്നും സാധാരണക്കാര്‍ ഒരിക്കലും ചിന്തിക്കുകയില്ല. എന്നാല്‍, അവരുടെ ആ ചിന്ത അസ്ഥാനത്താണ്. പരിണാമവാദം സത്യമാണെന്ന് അന്ധമായി വിശ്വസിക്കുന്ന പല പരിണാമവാദികളായ ശാസ്ത്രജ്ഞന്മാരും പരിണാമത്തെ തെളിയിക്കാന്‍ വേണ്ടി കൃത്രിമമായി തെളിവുകള്‍ ഉണ്ടാക്കി […]

Read More