Category Archives: ചരിത്രം

യേശു ക്രിസ്തു, ചരിത്രമോ കെട്ടുകഥയോ? (രണ്ടാം ഭാഗം)

(ഈ ലേഖനത്തിലെ ഉദ്ധരണികള്‍ മുഴുവനും ജോഷ്‌ മക്‌ഡവലിന്‍റെ ‘ഒരു വിധി അര്‍ഹിക്കുന്ന പുതിയ തെളിവ്‌’ എന്ന ഗ്രന്ഥത്തിന്‍റെ മലയാള പരിഭാഷയില്‍ നിന്നും എടുത്തിട്ടുള്ളതാണ്.)   ഈ പരമ്പരയുടെ ഒന്നാം ഭാഗത്തില്‍, യേശുക്രിസ്തുവിനെ കുറിച്ച് സമകാലീനരോ അടുത്ത തലമുറയിലോ ഉള്ളവരായ അക്രൈസ്തവ എഴുത്തുകാരുടെ സാക്ഷ്യങ്ങളാണല്ലോ നല്‍കിയിരുന്നത്.  ഈ അവസാന ഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന അപ്പൊസ്തലിക പിതാക്കന്മാരുടെയും സഭാപിതാക്കന്മാരുടെയും യേശുക്രിസ്തുവിനെ കുറിച്ചുള്ള സാക്ഷ്യങ്ങളും ചരിത്രപണ്ഡിതന്‍മാരുടെ വ്യാഖ്യാനങ്ങളും നല്‍കുന്നു:   അപ്പൊസ്തലന്മാരുടെ കാലം കഴിഞ്ഞ്, അവരുടെ കാലടികള്‍ […]

Read More

സോക്രട്ടീസ് എന്നൊരു ഗ്രീക്ക് തത്വചിന്തകന്‍ ജീവിച്ചിരുന്നിട്ടുണ്ടോ?

“സോക്രട്ടീസ് എന്നൊരു ഗ്രീക്ക് തത്വചിന്തകന്‍ ജീവിച്ചിരുന്നിട്ടുണ്ടോ?” എന്ന ചോദ്യത്തിന്  സാമാന്യഗതിയില്‍ നമുക്ക്‌ ലഭിക്കുന്ന ഉത്തരം ‘ഉണ്ട്’ എന്നായിരിക്കും. എന്നാല്‍ ഈ ചോദ്യം നാം നിരീശ്വരവാദികളോടോ യുക്തിവാദികളോടോ ആണ് ചോദിക്കുന്നതെങ്കില്‍ പുരാതന കാലത്ത് ഒരാള്‍ ജീവിച്ചിരുന്നു എന്ന് തെളിയിക്കാനുള്ള അവരുടെ മാനദണ്ഡപ്രകാരം ‘ഇല്ല’ എന്ന ഉത്തരമാകും നമുക്ക്‌ ലഭിക്കുക! അവരുടെ മാനദണ്ഡമനുസരിച്ച് പണ്ടുകാലത്ത് ഒരാള്‍ ജീവിച്ചിരുന്നു എന്ന് തെളിയിക്കണമെങ്കില്‍ ഒന്നുകില്‍ അയാള്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ടാകണം (അത് ആത്മകഥയാണെങ്കില്‍ ബെസ്റ്റ്‌!!). അല്ലെങ്കില്‍ ആരെങ്കിലും അയാളെക്കുറിച്ച് എഴുതിയിട്ടുണ്ടാകണം. ആരെങ്കിലും എന്ന് […]

Read More

യേശുക്രിസ്തു കുരിശില്‍ കിടന്നു നിലവിളിച്ചത് ശാരീരിക വേദന കൊണ്ടാണോ?

യേശുക്രിസ്തുവിനെ കുരിശില്‍ തറച്ചപ്പോള്‍ അദ്ദേഹം വേദന സഹിക്കാനുള്ള ത്രാണിയില്ലാതെ മരണം വരെ നിലവിളിച്ച് കരഞ്ഞ് ബഹളം കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു എന്ന് ചില യുക്തിവാദികളും മുസ്ലീങ്ങളും ആരോപണം ഉന്നയിച്ചത് കാണുകയുണ്ടായി. അറിവില്ലായ്മ ഒരു കുറ്റമല്ല, പക്ഷെ അത് അലങ്കാരമായി കൊണ്ട് നടക്കുന്നത് അപഹാസ്യമാണ്. ഈ ആരോപണം ഉന്നയിക്കുന്നവര്‍ സ്വയം അപഹാസ്യരായി മാറുകയാണ് എന്ന് പോലും തിരിച്ചറിയാന്‍ കഴിയാതെ പിന്നെയും പിന്നെയും ഈ ആരോപണം പലയിടങ്ങളിലും ഉന്നയിക്കുന്നത് കാണുകയുണ്ടായത് കൊണ്ടാണ് ഈ ലേഖനം പ്രസിദ്ധീകരിക്കുന്നത്.   യേശുക്രിസ്തു കുരിശില്‍ ഏറിയതിനു ശേഷം തന്‍റെ […]

Read More

യേശുക്രിസ്തുവിന്‍റെ ജനനത്തോട് ബന്ധപ്പെട്ട ബൈബിള്‍ വിവരണങ്ങളില്‍ വൈരുധ്യങ്ങളോ?

കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ജനനത്തോടനുബന്ധിച്ചു ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചില കാര്യങ്ങളെപ്പറ്റി ചിലര്‍ വിമര്‍ശനം ഉന്നയിച്ചത് കാണുകയുണ്ടായി. ആ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് ഇത്:   1. മത്തായി പറയുന്നതനുസരിച്ച് യേശു ജനിച്ചത് ഹെറോദേസ് രാജ്യം ഭരിക്കുമ്പോഴാണ്‌. ഇത് ശരിയാണ് എങ്കില്‍, യേശു ജനിച്ചത്‌ കുറേനിയോസ്‌ സിറിയയിലെ ഗവര്‍ണര്‍ ആയിരിക്കുമ്പോഴാണ് എന്ന ലൂക്കോസിന്‍റെ അവകാശവാദം തെറ്റാണ് എന്ന് വരും. കാരണം ബൈബിളിന് പുറത്തുള്ള മറ്റെനെകം ചരിത്ര രേഖകള്‍ പ്രകാരം, കുറേനിയോസ്‌ സിറിയയിലെ ഗവര്‍ണര്‍ ആകുന്നത് AD 6  ല്‍‍ ആണ്. അതായത്‌ […]

Read More

യേശുക്രിസ്തുവിന്‍റെ ജനന വര്‍ഷത്തിലെ ജനസംഖ്യയെടുപ്പ്, ചരിത്രാബദ്ധമോ?  

  യേശുക്രിസ്തുവിന്‍റെ ജനനത്തോടുള്ള ബന്ധത്തില്‍ ലൂക്കോസ് ഇപ്രകാരമാണ് പ്രസ്താവിക്കുന്നത്: “ആ കാലത്തു ലോകം ഒക്കെയും പേര്‍വഴി ചാര്‍ത്തേണം എന്നു ഔഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു. കുറേന്യൊസ് സുറിയനാടു വാഴുമ്പോള്‍ ഈ ഒന്നാമത്തെ ചാര്‍ത്തല്‍ ഉണ്ടായി. എല്ലാവരും ചാര്‍ത്തപ്പെടേണ്ടതിന്നു താന്താന്‍റെ പട്ടണത്തിലേക്കു യാത്രയായി” (ലൂക്കോ.2:1-3)   ലൂക്കോസിന്‍റെ ഈ പ്രസ്താവനയില്‍ തെറ്റുകള്‍ അനവധി വന്നിട്ടുണ്ടെന്ന് കഴിഞ്ഞ കാലത്തെ പല ബൈബിള്‍ വിമര്‍ശകരും കരുതിയിരുന്നു. പ്രധാനമായും മൂന്നു വസ്തുതകളാണ് അവര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.   1)      ജനസംഖ്യയെടുപ്പ്‌ നടക്കുന്ന സമയത്ത് […]

Read More