Category Archives: യുക്തിവാദം

നാസ്തികരോടും പരിണാമ മതക്കാരോടും ഒരു ചെറിയ വെല്ലുവിളി…

  വിശ്വാസികള്‍ എന്ന വര്‍ഗ്ഗം മുഴുവന്‍- പ്രത്യേകിച്ച് ബൈബിളില്‍ വിശ്വസിക്കുന്ന വിഭാഗക്കാര്‍- മനുഷ്യവര്‍ഗ്ഗത്തിന്‍റെ പുരോഗതിക്ക് വിഘാതമായി നിന്നവരാണെന്നും ഗുണകരമായ ഒരു സംഭാവനയും മനുഷ്യവര്‍ഗ്ഗത്തിന് വിശ്വാസികളില്‍ നിന്ന് ലഭിക്കുകയുണ്ടായിട്ടില്ല എന്നും മലംകുഴിയില്‍ കിടക്കുന്ന വിശ്വാസികള്‍ മനുഷ്യവര്‍ഗ്ഗത്തിന് ഒട്ടേറെ ദ്രോഹങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഫേസ്ബുക്കിലെ നിരീശ്വരവാദികളും യുക്തിവാദികളും പരിണാമവാദികളും വാദിക്കുന്നത് സ്ഥിരം സംഭവമാണ്. ലോകം ഇന്ന് കാണുന്ന വിധത്തിലുള്ള പുരോഗതിയിലേക്ക് എത്തിച്ചേര്‍ന്നതിന്‍റെ പുറകില്‍ നിരീശ്വരവാദികളും യുക്തിവാദികളും പരിണാമവാദികളും മാത്രമാണ് ഉള്ളതെന്നും ഇക്കൂട്ടര്‍ പെരുമ്പറ മുഴക്കുന്നു.   ഞങ്ങള്‍ക്ക് ഇതിനോട് പരിപൂര്‍ണ്ണമായ എതിര്‍പ്പാണ് […]

Read More

ബലാത്സംഗത്തിന്‍റെ പരിണാമ ന്യായീകരണം!!

  കാശ്മീരില്‍ ആസിഫ എന്ന എട്ടുവയസ്സുള്ള കുഞ്ഞിനെ ഉയര്‍ന്ന ജാതിക്കാരായ ചില നരാധമന്മാര്‍ അമ്പലത്തിനകത്ത് വെച്ച് ക്രൂരമായ രീതിയില്‍ ബലാത്സംഗം ചെയ്യുകയും കൊല്ലുകയും ചെയ്തതിന്‍റെ കുറ്റപത്രം പുറത്തു വന്നതോടെ ബ്രാഹ്മണിക്കല്‍ ചിന്താഗതിയുള്ളവര്‍ ഒഴികെ, ജാതി-മത ഭേദമന്യേ ഇന്ത്യയൊട്ടാകെ ആ നീച മനുഷ്യര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്ന ഈ അവസരത്തില്‍, ‘കുറ്റവാളികളെ രക്ഷപ്പെടുത്തുക എന്ന ഗൂഢലക്ഷ്യമാണോ ഉള്ളത്’ എന്ന് നിഷ്പക്ഷമതിയായ ഒരാള്‍ക്ക് സംശയം ഉണ്ടാകുന്ന വിധത്തില്‍, കുറ്റകൃത്യത്തിന്‍റെ ഉത്തരവാദിത്തം കുറ്റവാളികളില്‍ നിന്ന് മാറ്റി ദൈവത്തിന്‍റെ മേല്‍ വെച്ച് കൊടുക്കുന്ന നിരീശ്വര മതക്കാരും […]

Read More

നമ്മുടെ കാലത്തെ എട്ടുകാലി മമ്മൂഞ്ഞുകള്‍…

അനില്‍കുമാര്‍ വി. അയ്യപ്പന്‍   യുക്തിവാദികളും നിരീശ്വരവാദികളുമായുള്ള എന്‍റെ ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഫേസ്ബുക്കില്‍ വന്നതോടെ പരിചിത വലയത്തിലുള്ള നിരീശ്വരവാദികളുടെയും യുക്തിവാദികളുടെയും എണ്ണത്തില്‍ വളരെ വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്. ഇത്ര വര്‍ഷത്തെ അനുഭവപരിചയത്തില്‍ നിന്നും എനിക്ക് മനസ്സിലായിട്ടുള്ളത് വിരലിലെണ്ണാവുന്ന കുറച്ചു പേരൊഴികെ ബഹുഭൂരിപക്ഷം യുക്തിവാദികളും നിരീശ്വരവാദികളും എട്ടുകാലി മമ്മൂഞ്ഞുകളെപ്പോലെ മറ്റുള്ളവര്‍ ചെയ്ത കാര്യങ്ങളുടെ ക്രെഡിറ്റ് അടിച്ചു മാറ്റി സ്വന്തമാക്കുന്നതില്‍ അതീവ വൈദഗ്ദ്യം നേടിയിട്ടുള്ളവര്‍ ആണെന്നാണ്‌. മറ്റുള്ളവര്‍ ചെയ്തതിന്‍റെ ക്രെഡിറ്റ് ഏറ്റെടുക്കുന്ന പരിപാടി നിരീശ്വര-യുക്തിവാദക്കാര്‍ ഇനിയെങ്കിലും അവസാനിപ്പിക്കണം എന്നാണ് എന്‍റെയൊരിത്. […]

Read More

പ്രൊഫ.സി.രവിചന്ദ്രനും കൂട്ടരും സാക്ഷിയുമായുള്ള സംവാദത്തില്‍ നിന്നും പിന്മാറിയതെന്തുകൊണ്ട്?

എറണാകുളത്തുള്ള യുക്തിവാദ പഠനകേന്ദ്രം എന്ന സംഘടനയുടെ ബാനറില്‍ സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക് എന്ന ക്രൈസ്തവ ന്യായവാദ സംഘടനയുമായി നടത്താനിരുന്ന സംവാദത്തില്‍ നിന്നും പ്രൊഫ. സി. രവിചന്ദ്രനും കൂട്ടരും ഒഴിഞ്ഞു മാറിയതിന്‍റെ കാരണമെന്ത് എന്നുള്ളതിന്‍റെ വിശദീകരണക്കുറിപ്പ്‌:   ശ്രീ. സി. രവിചന്ദ്രന്‍ കേരളത്തിലങ്ങോളമിങ്ങോളം പലരുമായും സംവാദം നടത്തിയിട്ടുള്ള വ്യക്തിയാണ്. ആ സംവാദങ്ങള്‍ എല്ലാം തന്നെ സൂക്ഷമമായ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍, ഇതുവരെ അദ്ദേഹം നടത്തിയ സംവാദത്തിന്‍റെ വിഷയങ്ങള്‍ മിക്കവാറും എല്ലാം തന്നെ ഏകപക്ഷീയമായിരുന്നു എന്ന് കാണാം. താന്‍ മുറുകെപ്പിടിക്കുന്ന അടിസ്ഥാന […]

Read More

യുക്തിവാദ പഠനകേന്ദ്രവും സാക്ഷിയും തമ്മില്‍ നടന്ന കത്തിടപാടുകള്‍

2017 മെയ് 21 ഞായറാഴ്ച ഉച്ചകഴിഞ്ഞ് സാക്ഷി അപ്പൊളജെറ്റിക്സ്‌ നെറ്റ്‌വര്‍ക്കിന്‍റെ ശ്രീ. ജെയിംസ് വര്‍ഗ്ഗീസും യുക്തിവാദ പഠനകേന്ദ്രത്തിന്‍റെ ശ്രീ.സി.രവിചന്ദ്രനും തമ്മില്‍ എറണാകുളത്ത് വെച്ച് സൃഷ്ടിവാദത്തിനേയും പരിണാമ സിദ്ധാന്തത്തിനെയും കുറിച്ച് ഒരു സംവാദം നടത്തണമെന്ന ലക്ഷ്യത്തോടെ സാക്ഷിയും യുക്തിവാദ പഠനകേന്ദ്രവും തമ്മില്‍ നടത്തിയ കത്തിടപാടുകളാണ് താഴെ പ്രസിദ്ധീകരിക്കുന്നത്:   BABU GS IMPRESSIVECOCHIN@GMAIL.COM MAR 22 to me ശ്രീ. ഫിന്നി.റ്റി.വര്‍ഗ്ഗീസ് (സാക്ഷി അപ്പോളജിസ്റ്റ്) സര്‍, എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യുക്തിവാദ പഠന കേന്ദ്രവും സാക്ഷി അപ്പോളജിസ്റ്റ്സും തമ്മില്‍ […]

Read More