Category Archives: ശാസ്ത്രം

പരിണാമങ്ങളുടെ പ്രോബബിലിറ്റിയും ക്യുമുലേറ്റിവ് സെലക്ഷനും (Cumulative Selection)

Bro. Jijo John   ഒരു സ്പേമും അണ്ഡവും യോജിച്ചുണ്ടാവുന്ന കോശത്തെ 37 ട്രില്യൺ കോശങ്ങളുള്ള മനുഷ്യശരീരം ആക്കുന്നത് പ്രധാനമായും നമ്മുടെ ഡി.എൻ.എ.യിൽ അടങ്ങിയിരിക്കുന്ന ഇൻഫർമേഷൻ ആണ്. 3 ബില്യൺ അക്ഷരങ്ങളാണ് നമ്മുടെ ഡി എൻ എയിൽ ഉള്ളത്. ഇവ   അഡനൈൻ (A),   തൈമിൻ (T),   ഗ്വാനിൻ (G),   സൈറ്റൊസിൻ (C)   എന്നീ ബേസുകളുടെ ആവർത്തനമാണ്. രണ്ടു സ്ട്രാൻഡുകൾ ഉള്ള ഡി എൻ എയിൽ ഒരു സ്ട്രാൻഡിലെ A മറ്റേ […]

Read More

ശാസ്ത്രലോകത്തിന് ബൈബിള്‍ വിശ്വാസികളുടെ സംഭാവനകള്‍

  ലോകമെമ്പാടുമുള്ള പരിണാമ മതക്കാര്‍ക്കും നിരീശ്വര മതക്കാര്‍ക്കുമുള്ള ഒരു സാധാരണ ചിന്താഗതിയാണ് ശാസ്ത്രലോകം എന്നത് തങ്ങളുടെ കുത്തകയാണ് എന്നുള്ളത്. എന്നാല്‍ എന്താണ് വാസ്തവം? ബൈബിള്‍ വിശ്വാസികള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തതാണ് ഇന്നത്തെ ശാസ്ത്ര ലോകം എന്നുള്ള കാര്യം ശാസ്ത്രത്തിന്‍റെ ചരിത്രത്തിനെ കുറിച്ച് അറിവുള്ള ഏതൊരാളും സമ്മതിക്കുന്ന കാര്യമാണ്.   ഇരുപതാം നൂറ്റാണ്ടിന് മുന്‍പുള്ള ക്രൈസ്തവര്‍ ശാസ്ത്രലോകത്തില്‍ നല്‍കിയ സംഭാവനകളെ ആദ്യം തന്നെ ഒന്ന് ചുരുക്കി അവതരിപ്പിക്കാം. ആധുനിക ശാസ്ത്ര ശാഖകള്‍ക്ക് അടിത്തറയിട്ട ക്രിസ്ത്യന്‍ ശാസ്ത്രജ്ഞന്മാരുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു: […]

Read More

ആദിയില്‍ വിജ്ഞാനമുണ്ടായിരുന്നു (In the Beginning was Information)

  ബ്രദര്‍.എ.കെ.സ്കറിയാ, കോട്ടയം   ഈ ലേഖന പരമ്പരയുടെ മുന്‍ ഭാഗത്ത് കണ്ടത് സെല്ലിന്‍റെ ന്യൂക്ലിയസ്സില്‍ അപാരമായ വിവരങ്ങള്‍, ആശയങ്ങള്‍, വിജ്ഞാനങ്ങള്‍ (informations) എന്നിവ തിങ്ങി നിറഞ്ഞിരിക്കുന്നു എന്നതായിരുന്നല്ലോ. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ഓരോ ജീവിയുടെയും സോഫ്റ്റ്‌വെയര്‍ ന്യൂക്ലിയസ്സില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഇന്‍ഫോര്‍മേഷന്‍ സൂക്ഷിക്കുന്ന മാധ്യമമാണ് (medium, substrate) DNA ന്യൂക്ലിയോറ്റൈഡുകള്‍. ഒരു വിവരം സൂക്ഷിക്കുവാനും പ്രേഷണം നടത്തുവാനും ഏതു മാദ്ധ്യമത്തെയും ഉപയോഗിക്കാം. ബ്ലാക്ക് ബോര്‍ഡില്‍ ചോക്കുകള്‍, പേപ്പറില്‍ മഷി, ഓഡിയോ കാസറ്റ്, മൈക്രോചിപ്പുകള്‍, പനയോല, മണല്‍ ഇവയെല്ലാം ആശയങ്ങള്‍ […]

Read More

മഹാവിസ്ഫോടന സിദ്ധാന്തം ശാസ്ത്രത്തിനെതിര്….

മഹാ വിസ്ഫോടന സിദ്ധാന്തമനുസരിച്ച് ‘ശൂന്യത ഒരു ബിന്ദുവില്‍ കേന്ദ്രീകരിച്ചു അത് അതിസാന്ദ്രതയുള്ള ഒരു പിണ്ഡമായി മാറി. അത് എങ്ങനെയോ പൊട്ടിത്തെറിച്ചു ചിതറി ഖനീഭവിച്ചു നക്ഷത്ര സമൂഹങ്ങളും മറ്റും ഉണ്ടായി.’ ജോര്‍ജ്ജ് ഗമോ ആണ് ഇതിന്‍റെ പ്രധാന വക്താവ്. ബിഗ്ബാംഗിലൂടെ പ്രപഞ്ചോല്പത്തി സംഭവിക്കണമെങ്കില്‍ കുറഞ്ഞത് താഴെപ്പറയുന്ന കാര്യങ്ങള്‍ എങ്കിലും നടക്കണം:   1) ഒന്നുമില്ലായ്മ ഒരുമിച്ചു ഒരിടത്ത് ചേര്‍ന്ന് സകലത്തിനും അടിസ്ഥാനമായത് ഉണ്ടാകണം.   2) പ്രകൃതി നിയമങ്ങള്‍ ആകസ്മികമായി ഉണ്ടാകണം.   3) വാതകങ്ങള്‍ ചേര്‍ന്നുണ്ടായ കഷ്ണങ്ങള്‍ […]

Read More

ഫോസിലുകളുടെ കാലപ്പഴക്കം നിര്‍ണ്ണയിക്കുന്നതില്‍ എത്ര മാത്രം കൃത്യതയുണ്ട്?

പുരാതനത്വം നിര്‍ണ്ണയിക്കാന്‍ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന കാലഗണനാ രീതി റേഡിയോ മെട്രിക്‌ രീതിയാണ്. പാറകളുടെ പ്രായം നിര്‍ണ്ണയിക്കാന്‍ യുറേനിയം-തോറിയം-ഈയം,  പൊട്ടാസ്യം-ആര്‍ഗണ്‍ സമ്പ്രദായമാണ് ഉപയോഗിക്കുന്നത്. പ്രായം കുറഞ്ഞ പുരാവസ്തുക്കളുടെ കാര്യത്തില്‍ കാര്‍ബണ്‍ – 14 രീതിയും ഉപയോഗിക്കുന്നു.   ഈ രീതികള്‍ ഉപയോഗിക്കുന്നതിന്‍റെ പിന്നിലെ അടിസ്ഥാന തത്വം റേഡിയോ ആക്ടീവ്‌ സ്വഭാവഗുണമുള്ള ചില മൂലകങ്ങള്‍ കാലപ്പഴക്കത്തില്‍ മറ്റു മൂലകങ്ങളായി മാറ്റപ്പെടും എന്നതാണ്. ഉദാഹരണത്തിന് യുറേനിയം ആദ്യം തോറിയമായും പിന്നെ ഈയമായും ഇത്തരത്തില്‍ മാറ്റപ്പെടുന്നു. ഇതനുസരിച്ച് ശാസ്ത്രജ്ഞന്മാര്‍ ഒരു പാറയുടെ […]

Read More

‘പരിണാമവാദം: സത്യമോ മിഥ്യയോ?’ (ഭാഗം-1)

  ഹോമര്‍ ഡങ്കന്‍റെ ‘പരിണാമവാദം: സത്യമോ മിഥ്യയോ?’ എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗമാണ് താഴെ കൊടുക്കുന്നത്. ഈ പുസ്തകത്തില്‍ പരിണാമവാദികള്‍ സാധാരണയായി അവകാശപ്പെടാറുള്ള 22 പ്രസ്താവനകളെ കീറിമുറിച്ചു പരിശോധിച്ചിരിക്കുന്നു:   A. പരിണാമം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള ഒരു വസ്തുതയാണ്.   പരിണാമവാദികളുടെ ഈ അവകാശവാദത്തെപ്പറ്റി ഗ്ലെന്‍ ഡിക്കേര്‍സന്‍ ഇങ്ങനെ പറയുന്നു:   പരിണാമവാദം സത്യം എന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും, പരിണാമം എന്ന പദം താഴെ പറയുന്ന കാര്യങ്ങളെ സൂചിപ്പിക്കുന്ന പൊതുവായ ഒരു വാക്കാണ്.   1. […]

Read More

ഘടികാരനിര്‍മ്മാതാവ്‌ അന്ധനോ അതോ ബുദ്ധിമാനോ? (Is the Watch Maker Blind or Intelligent?)

  ബ്രദര്‍. എ.കെ.സ്കറിയ, കോട്ടയം   ഭൌതികവാദം, പരിണാമസിദ്ധാന്തം, സൃഷ്ടിവാദം എന്നീ വിഷയങ്ങളെക്കുറിച്ച് സാമാന്യജ്ഞാനം ലഭിക്കുവാന്‍ നിലവിലുള്ള ഗ്രന്ഥങ്ങളോ പാഠ്യപുസ്തകങ്ങളോ വായിക്കേണ്ടിയിരിക്കുന്നു. യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ നിഷ്പക്ഷ പരീക്ഷണ നിരീക്ഷണമാവശ്യമാണ്. പലപ്പോഴും രാഷ്ട്രീയ പ്രത്യയശാസ്ത്രപരമായോ മതാധിഷ്ഠിതമോ ആയ ചിന്താപദ്ധതികളുടെ ചുവടു പിടിച്ചുള്ള സമീപനം നമ്മെ സത്യം കണ്ടെത്താന്‍ സഹായിക്കുകയില്ല. മാത്രമല്ല, താന്‍ പരിചയിച്ചതും പഠിച്ചതുമായ സംഗതികളാണ് ശരിയെന്നും അതിനപ്പുറത്തുള്ളവയെല്ലാം കപടമാണെന്നും ഉള്ള മുന്‍വിധിയോടെ വസ്തുതകളെ സമീപിക്കുന്നതും ശരിയല്ല. ഭൂരിപക്ഷം ആളുകളുടെ വിശ്വാസമാണ് ശരി എന്ന് ജനാധിപത്യ സംവിധാനത്തില്‍ നാം […]

Read More

ലഘൂകരിക്കാനാകാത്ത സങ്കീര്‍ണ്ണത (Irreducible Complexity); പരിണാമവാദികളുടെ പേടി സ്വപ്നം!

  ബ്രദര്‍.എ.കെ.സ്കറിയ, കോട്ടയം   ഡാര്‍വിന്‍റെ ഗ്രന്ഥമായ ‘ജീവജാലങ്ങളുടെ ഉല്‍പ്പത്തി’ (Origin of Species) പ്രസിദ്ധീകരിച്ചതിന്‍റെ ശതാബ്ദി ആഘോഷിച്ച വേളയില്‍ അമേരിക്കയിലെ ചിക്കാഗോയില്‍ ലോകത്തിലെ പല രാജ്യങ്ങളിലെ പരിണാമവാദികളായ ശാസ്ത്രജ്ഞന്മാര്‍ ഒത്തുചേര്‍ന്നു സമ്മേളനങ്ങളും ചര്‍ച്ചകളും നടത്തി. യുനെസ്കോയുടെ ആദ്യത്തെ ഡയറക്ടര്‍ ആയിരുന്ന സര്‍ ജൂലിയന്‍ ഹക്സിലി മുഖ്യ പ്രഭാഷണം (Keynote adress) നടത്തി. അദ്ദേഹം പ്രസ്താവിച്ചു “പരിണാമപരമായ ചിന്താപദ്ധതികളില്‍ പ്രകൃത്യാതീതമായ കാരണഭൂതന്‍റെ സ്ഥാനമോ ആവശ്യകതയോ ഇല്ല. ഭൂമി ഒരിക്കലും സൃഷ്ടിക്കപ്പെട്ടതല്ല. അത് പരിണമിച്ചുണ്ടായതാണ്. അതുപോലെ ഭൂമിയില്‍ കാണുന്ന […]

Read More

ഒത്തു തീര്‍പ്പുകള്‍ക്ക് തയ്യാറല്ല!

പ്രപഞ്ചത്തിന്‍റെ സൃഷ്ടിപ്പിനെക്കുറിച്ചും ജീവന്‍റെ ഉത്ഭവത്തെക്കുറിച്ചും നിരവധി സിദ്ധാന്തങ്ങള്‍ ലോകത്ത്‌ ഉണ്ടായിട്ടുണ്ട്. ചിലത് ലോകത്ത്‌ വന്‍ കോളിളക്കം ഉണ്ടായപ്പോള്‍ മറ്റു ചിലത് ആരാലും പരിഗണിക്കപ്പെടാതെ വന്നത് പോലെ തന്നെ പോകുകയും ചെയ്തു. ആദിയില്‍ ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവം ആറ്‌ ദിവസങ്ങള്‍ കൊണ്ട് ഭൂമിയെ വാസയോഗ്യമാകുന്ന നിലയില്‍ മാറ്റിയെടുത്തു എന്നും ആറാം ദിവസം മനുഷ്യരെ സൃഷ്ടിച്ചതോടുകൂടി സൃഷ്ടികര്‍മ്മം നിര്‍ത്തി വെച്ചു എന്നുമുള്ള ബൈബിള്‍ പഠിപ്പിക്കലിനെ അംഗീകരിച്ചിരുന്നവര്‍ പോലും ചില സമയങ്ങളില്‍ മാനുഷികമായ സിദ്ധാന്തങ്ങളുടെ പ്രചുര പ്രചരണം കൊണ്ട് വഴിമാറി […]

Read More

ഉല്‍പ്പത്തി ശാസ്ത്രവും പ്രവര്‍ത്തന ശാസ്ത്രവും

ബ്രദര്‍.ഏ.കെ.സ്കറിയ, കോട്ടയം.   ആധുനിക ശാസ്ത്രത്തിനു വളരെ വികസിച്ച രണ്ടു വിഭാഗങ്ങളുണ്ട്. ആദ്യത്തെ ഭാഗത്തിന് ഉല്പത്തി ശാസ്ത്രം അഥവാ ഒറിജിന്‍ സയന്‍സ് എന്നും രണ്ടാമത്തെ വിഭാഗത്തിന് പ്രവര്‍ത്തന ശാസ്ത്രം അഥവാ ഓപ്പറേഷന്‍ സയന്‍സ് എന്നും പറയുന്നു.   ഈ രണ്ടു വിഭാഗങ്ങളെക്കുറിച്ചും അല്പം വിശദീകരിക്കേണ്ടതുണ്ട്. ലളിതമായ ഉദാഹരണത്തിലൂടെ അത് വ്യക്തമാക്കാം. താങ്കളുടെ മുന്നിലിരിക്കുന്ന കമ്പ്യൂട്ടറിന് പ്രധാനമായുള്ളത് രണ്ടു ഭാഗങ്ങളാണല്ലോ, ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും. ഒരു കംപ്യൂട്ടര്‍ നാം വാങ്ങുമ്പോള്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് നമുക്ക് കാണാന്‍ കഴിയുന്നത് ഹാര്‍ഡ്‌വെയര്‍ മാത്രമാണ്. […]

Read More