മഹാവിസ്ഫോടന സിദ്ധാന്തം ശാസ്ത്രത്തിനെതിര്….

മഹാ വിസ്ഫോടന സിദ്ധാന്തമനുസരിച്ച് ‘ശൂന്യത ഒരു ബിന്ദുവില്‍ കേന്ദ്രീകരിച്ചു അത് അതിസാന്ദ്രതയുള്ള ഒരു പിണ്ഡമായി മാറി. അത് എങ്ങനെയോ പൊട്ടിത്തെറിച്ചു ചിതറി ഖനീഭവിച്ചു നക്ഷത്ര സമൂഹങ്ങളും മറ്റും ഉണ്ടായി.’ ജോര്‍ജ്ജ് ഗമോ ആണ് ഇതിന്‍റെ പ്രധാന വക്താവ്. ബിഗ്ബാംഗിലൂടെ പ്രപഞ്ചോല്പത്തി സംഭവിക്കണമെങ്കില്‍ കുറഞ്ഞത് താഴെപ്പറയുന്ന കാര്യങ്ങള്‍ എങ്കിലും നടക്കണം:

 

1) ഒന്നുമില്ലായ്മ ഒരുമിച്ചു ഒരിടത്ത് ചേര്‍ന്ന് സകലത്തിനും അടിസ്ഥാനമായത് ഉണ്ടാകണം.

 

2) പ്രകൃതി നിയമങ്ങള്‍ ആകസ്മികമായി ഉണ്ടാകണം.

 

3) വാതകങ്ങള്‍ ചേര്‍ന്നുണ്ടായ കഷ്ണങ്ങള്‍ പ്രപഞ്ചത്തില്‍ മുഴുവന്‍ വിതറപ്പെടണം

 

4) സ്ഫോടനപരമ്പരയിലൂടെ കോടാനുകോടി നക്ഷത്ര സമൂഹങ്ങളുണ്ടാക്കിയത്തിനു ശേഷം സ്ഫോടന പരമ്പര താനേ നിന്ന് പോകണം.

 

5) ശാസ്ത്രീയമായി അസാധ്യമായ, ഭാരം കൂടിയ മൂലകങ്ങളുടെ (Heavy Elements) രൂപീകരണം താനേ സംഭവിക്കണം.

 

6) ബിഗ്ബാംഗിനു ആവശ്യമുള്ളത്ര കൃത്യമായ സമയം അനുവദിക്കപ്പെടണം.

 

ഇനി ഈ മണ്ടന്‍ സിദ്ധാന്തത്തിനെതിരായി വരുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടോളൂ:

 

1) ഒന്നുമില്ലായ്മ ഒരുമിച്ചു ഒരിടത്ത് ചേര്‍ക്കുക അസാധ്യമാണ്. വാതകങ്ങളേക്കാള്‍ സാന്ദ്രതയുള്ള മൂടല്‍മഞ്ഞു പോലും ഒരിടത്തുകൂട്ടുക സാധ്യമല്ലെങ്കില്‍, ഒന്നുമില്ലായ്മ ഒരിടത്ത് ചേര്‍ത്തു നക്ഷത്രങ്ങളുണ്ടാക്കുന്നത് അസാധ്യം തന്നെ!

 

2) ഒന്നുമില്ലായ്മ ഒരുമിച്ചു ചേര്‍ക്കാനും, അതിനെ നിലനിര്‍ത്താനും അതിനെ സ്ഫോടന വിധേയമാക്കാനും അതില്‍ നിന്നും നക്ഷത്രങ്ങളുണ്ടാക്കിയത്തിനു ശേഷം സ്ഫോടനം നിറുത്താനും യാതൊരു ക്രമീകരണവുമില്ല.

 

3) ക്രമരഹിതമായ സ്ഫോടനങ്ങള്‍ക്ക് കൃത്യമായതും സങ്കീര്‍ണ്ണമായതുമായ ഭ്രമണപഥങ്ങളും ഉണ്ടാക്കാന്‍ കഴിയില്ല.

 

4) മഹാവിസ്ഫോടന ഫലമായി ചിതറപ്പെടുന്ന വസ്തുക്കള്‍ ഒരിക്കലും പ്രപഞ്ചമായി രൂപപ്പെടാതെ തിരികെ വിസ്ഫോടന കേന്ദ്രത്തിലേക്ക് നിപതിച്ചു ഒരു കറുത്ത കുള്ളനാകാനെ തരമുള്ളൂ എന്ന് Roger S Peter അഭിപ്രായപ്പെടുന്നു.

 

5) അതിരില്ലാത്തതും ഘര്‍ഷണമില്ലാത്തതുമായ അവസ്ഥയില്‍ ചിതറപ്പെടുന്ന വസ്തുക്കള്‍ ഒരിക്കലും ഇന്ന് പ്രപഞ്ചത്തില്‍ കാണപ്പെടുന്നതുപോലെ ഭ്രമണം ചെയ്യുകയില്ല, മറിച്ചു ദിശ മാറാതെ സഞ്ചരിച്ചു കൊണ്ടിരിക്കുകയേയുള്ളൂ.

 

6) സൂപ്പര്‍നോവ സ്ഫോടനങ്ങളില്‍ ഹൈഡ്രജനും ഹീലിയവും മാത്രമേ ഉണ്ടാകുന്നുള്ളൂ. ഭാരം കൂടിയ മൂലകങ്ങളുടെ (Heavy Elements) രൂപീകരണം മഹാവിസ്ഫോടനം മൂലം അസാധ്യമാണ്.

 

7) 1965-ല്‍ പശ്ചാത്തല വികിരണങ്ങള്‍ കണ്ടെത്തിയപ്പോള്‍ ബിഗ്ബാംഗ് തെളിയിക്കപ്പെട്ടെന്നു ശാസ്ത്ര അജ്ഞന്മാര്‍ വിളിച്ചു കൂവി. (പതിവുപോലെ എല്ലാ മാധ്യമങ്ങളിലും വാര്‍ത്ത വന്നു.) പിന്നീടുള്ള പഠനങ്ങള്‍ പശ്ചാത്തല വികിരണങ്ങള്‍ ഏകദിശയിലല്ല (unidirectional), ബഹുദിശയിലാണ് (multi directional) പ്രപഞ്ചത്തില്‍ കാണപ്പെടുന്നതെന്നു കണ്ടെത്തി. അങ്ങനെ പശ്ചാത്തല വികിരണങ്ങള്‍ ബിഗ്ബാംഗിനെ പിന്താങ്ങുന്നതിനു പകരം തെറ്റാണെന്ന് തെളിയിക്കുകയാണ് ചെയ്തത്. കാരണം ബിഗ്ബാംഗ് സംഭവിച്ചിരുന്നെങ്കില്‍ പശ്ചാത്തല വികിരണങ്ങള്‍ ഏകദിശയില്‍ മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ. (പതിവു പോലെ ഒരു മുഖ്യധാരാ മാധ്യമത്തിലും ഈ വാര്‍ത്ത വന്നില്ല!!)

 

എന്തായാലും സൃഷ്ടിവാദികളുടെ മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതായപ്പോള്‍ ജോര്‍ജ്ജ് ഗാമോ  കട്ടേം പടോം മടക്കി. ‘കീരി പോയി ചെങ്കീരിയെ കൊണ്ട് വന്നു’ എന്ന് പറഞ്ഞത് പോലെയാണ് അദ്ദേഹം പിന്നെ പ്രവര്‍ത്തിച്ചത്. ബിഗ്ബാംഗ് എന്ന കീരി പാമ്പിനെ പിടിക്കുന്നില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ ‘സ്പന്ദിക്കുന്ന പ്രപഞ്ച സിദ്ധാന്തം’ (Oscillathing Universe Theory) എന്ന ചെങ്കീരിയെത്തന്നെ ഗാമോ ഇറക്കി. പക്ഷെ, ‘പേറെടുക്കാന്‍ ചെന്നവള്‍  ഇരട്ടപെറ്റു’ എന്ന് പറഞ്ഞ കണക്കായിരുന്നു ചെങ്കീരിയുടെ അവസ്ഥ. കാരണം ചെങ്കീരിയെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്: ‘ബിഗ്ബാംഗ് ഇടവിട്ട്‌ ഇടവിട്ട്‌ സംഭവിക്കുന്നു. ഓരോന്ന് കഴിയുമ്പോഴും ഓരോ പ്രപഞ്ചങ്ങള്‍ നിലവില്‍ വരും. യുഗങ്ങള്‍ കഴിയുമ്പോള്‍ അവ ചുരുങ്ങി അടുത്ത സ്ഫോടനത്തിനു തയ്യാറാകുന്നു. ഇത് ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കുന്നു.’ ഇതാണ് സ്പന്ദിക്കുന്ന ചെങ്കീരിയുടെ സ്വഭാവം.

 

ഇതിനെക്കാള്‍ നല്ലത് കീരി തന്നെയാണെന് ശാസ്ത്ര അജ്ഞന്മാര്‍ക്ക് പെട്ടെന്ന് തന്നെ മനസ്സിലായി. കാരണം, കീരി ആകപ്പാടെ ഒറ്റ ഒരിക്കല്‍ മാത്രമേ പൊട്ടിയുള്ളൂ. അത് എങ്ങനെ പൊട്ടി എന്നുള്ള വിശദീകരണം കൊടുക്കാന്‍ പറ്റാതെ ചക്രശ്വാസം വലിക്കുമ്പോഴാണ് ഇടക്കെടക്ക് പൊട്ടുന്ന ചെങ്കീരി വരുന്നത്. കീരിക്കെതിരെ ഉന്നയിച്ച അതേ ചോദ്യങ്ങള്‍ ചെങ്കീരിക്കെതിരെയും വരും. മാത്രമല്ല, അതില്‍ കൂടുതലും വരും. എന്തുകൊണ്ട് പ്രപഞ്ചം ചുരുങ്ങുന്നു? ചുരുങ്ങിയ സാധനം എങ്ങനെ പൊട്ടിത്തെറിക്കുന്നു? പൊട്ടിത്തെറിച്ചതില്‍ നിന്ന് എങ്ങനെ ക്രമീകൃതമായ ഒരു വ്യവസ്ഥയിലേക്ക് വരുന്നു? എന്തുകൊണ്ട് അവ വീണ്ടും ചുരുങ്ങുന്നു? ഇങ്ങനെ അന്തമില്ലാത്ത ചോദ്യങ്ങള്‍ക്ക് നേരെ ഒരു കുന്തവും ചെയ്യാന്‍ ഈ ചെങ്കീരിയെക്കൊണ്ട് പറ്റില്ല എന്ന് മനസ്സിലാക്കിയ ശാസ്ത്ര അജ്ഞന്മാര്‍ നിഷ്കരുണം ചെങ്കീരിയെ കൈവിട്ടു കളഞ്ഞു. ഇവിടെ തനിക്ക് വലിയ സ്കോപ്പില്ല എന്ന് മനസ്സിലാക്കിയ ചെങ്കീരി ജീവനും കൊണ്ടോടി സ്ഥലം കാലിയാക്കി!! ചെങ്കീരി പോയതോടെ വീണ്ടും കീരി തന്നെ എല്ലാവരുടെയും ശരണം.

 

അല്പം ഭാവനയും കുറച്ചു ചിന്താശേഷിയും ഉണ്ടെങ്കില്‍ ആര്‍ക്കുംഇതുപോലത്തെ കീരികളെയും ചെങ്കീരികളെയും കളത്തിലെറക്കാവുന്നതേയുള്ളൂ…