മനുഷ്യന്‍ ഭൂമിയില്‍ ഉണ്ടായിട്ട് ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ ആയോ?

പരിണാമവാദികള്‍ പ്രചരിപ്പിക്കുന്നത് ഭൂമിയില്‍ മനുഷ്യന്‍ ഉണ്ടായിട്ട് ഏകദേശം ഇരുപതു ലക്ഷം വര്‍ഷങ്ങള്‍ ആയിട്ടുണ്ട്‌ എന്നാണ്. പതിവ് പോലെ വെറും ഊഹത്തിന്‍റെ പിന്‍ബലം മാത്രമേ അവരുടെ ഈ പ്രചാരണത്തിന് ഉള്ളൂ, യാതൊരു തെളിവും അവര്‍ക്കിതിനു ഹാജരാക്കാന്‍ ഇല്ല എന്ന കാര്യം മറക്കരുത്. എന്നാല്‍ അല്പം യുക്തിബോധത്തോടു കൂടി വിശകലനം ചെയ്‌താല്‍ മനുഷ്യന്‍ ഭൂമിയില്‍ ഉണ്ടായിട്ട് പരിണാമവാദികള്‍ പറയുന്നതിന്‍റെ പത്തിലൊന്ന് വര്‍ഷങ്ങള്‍ പോലും ആയിട്ടില്ല എന്ന് മനസ്സിലാക്കാം. അതിനുള്ള ഒരു തെളിവ്‌ താഴെ കൊടുക്കുന്നു:

ജനസംഖ്യാ സ്ഥിതിവിവരണക്കണക്ക്: ശാസ്ത്രത്തിന്‍റെ പേര് പറഞ്ഞു ചില ആളുകള്‍ മനുഷ്യരെ വിഡ്ഢികളാക്കുന്ന കലാപരിപാടി എനിക്ക് മനസ്സിലായത്‌ ഈയൊരു പോയിന്‍റിലാണ്. ഒരു റിട്ടയേര്‍ഡ്‌ ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥനോട് “സാറിന്‍റെ കുട്ടിക്കാലത്ത് ഇന്ത്യന്‍ ജനസംഖ്യ എത്രയായിരുന്നു എന്നാണു സ്കൂളില്‍ പഠിച്ചത്?” എന്ന് ഞാന്‍ ചോദിച്ചിരുന്നു. അദ്ദേഹം പറഞ്ഞ മറുപടി “നാല്പതു കോടി” എന്നായിരുന്നു. ഇന്നത്തെ ഇന്ത്യന്‍ ജനസംഖ്യ നൂറ്റിയിരുപത് കോടിക്കടുത്തെത്തി എന്ന കാര്യം മറക്കരുത്. ഒരു അമ്പതു കൊല്ലത്തിനിടയില്‍ രണ്ടു മടങ്ങ്‌ വര്‍ദ്ധന ഉണ്ടായെന്നു സാരം.

അമ്പത് വേണ്ട, നൂറു കൊല്ലം തന്നെ കൂട്ടിക്കോളൂ. നൂറു വര്‍ഷം കൊണ്ട് ജനസംഖ്യ ഇരട്ടിയാകുന്നു എന്ന് ചിന്തിക്കുക. കണക്ക് ഞാന്‍ താഴെ എഴുതാം:

(വര്‍ഷം) (ജനസംഖ്യ)

0) 2
100) 4
200) 8
300) 16
400) 32
500) 64
600) 128
700) 256
800) 512
900) 1000 (കൂട്ടാനുള്ള സൌകര്യത്തിനു കുറെ ആളുകളുടെ എണ്ണം ഒഴിവാക്കുന്നു)
1000) 2000
1100) 4000
1200) 8000
1300) 16000
1400) 32000
1500) 64000
1600) 128000
1700) 256000
1800) 512000
1900) 1024000
2000) 2048000
2100) 4096000
2200) 8192000
2300) 16384000
2400) 32768000
2500) 65536000
2600) 131072000
2700) 262144000
2800) 524288000
2900) 1048576000
3000) 2097152000
3100) 4194304000
3200) 8388608000

ഈ കണക്ക് വെച്ച് നോക്കുമ്പോള്‍ വെറും 3200 വര്‍ഷം കൊണ്ട് ജനസംഖ്യ എണ്ണൂറ്റിമുപ്പത്തെട്ടുകോടി എണ്‍പത്താറുലക്ഷത്തി എണ്ണായിരം എന്ന് കിട്ടുന്നു. (ഭൂമിയിലെ ജനസംഖ്യ ഇതുവരെ അത്രക്കും എത്തിയിട്ടില്ല എന്ന് ഓര്‍ക്കണം.) ജീവന്‍ ഉണ്ടായിട്ടു ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ ആയിട്ടുണ്ടെങ്കില്‍ ഇന്ന് ഭൂമിയില്‍ മത്തി അടക്കി വെച്ചതുപോലെ മനുഷ്യന്‍ ഉണ്ടാകണമായിരുന്നു. മറ്റു ജീവജാലങ്ങളുടെ കാര്യത്തിലും ഇത് ബാധകമാണ്.

ശരി, പണ്ടത്തെ പ്രകൃതി ദുരന്തങ്ങളും ക്ഷാമവും മാരക രോഗങ്ങള്‍ക്ക് മരുന്ന് കണ്ടുപിടിക്കാതിരുന്നതിനാല്‍ സംഭവിച്ച മഹാമാരികളും യുദ്ധങ്ങളും ഒക്കെക്കൂട്ടി നൂറു വര്‍ഷം കൂടുമ്പോള്‍ അല്ല, നൂറ്റമ്പത് വര്‍ഷം കൂടുമ്പോള്‍ ആണ് ജനസംഖ്യ ഇരട്ടിയാകുന്നത് എന്ന് ചിന്തിക്കുക. എന്നാലും ഒരയ്യായിരം വര്‍ഷം ആകുമ്പോഴേക്കും ജനസംഖ്യ ആയിരം കോടി കവിയും. വസ്തുത ഇതായിരിക്കെ ഏതോ ‘ശാസ്ത്രഅജ്ഞന്മാര്‍’ ഭൂമിക്കും ജീവജാലങ്ങള്‍ക്കും കോടിക്കണക്കിനു വര്‍ഷത്തെ പഴക്കമുണ്ടെന്നു സ്ഥിര ബുദ്ധിയില്ലാതെ പുലമ്പുന്നത് കേട്ട് അതിനു അങ്ങനെ തന്നെ ആമേന്‍ പറയാന്‍ തലച്ചോറും യുക്തി ചിന്തയും പണയം വെച്ച ചില ആളുകള്‍ ഉണ്ട് എന്നത് അമ്പരപ്പിക്കുന്ന കാര്യമാണ്.

പരിണാമവാദികളും സൃഷ്ടിവാദികളും തമ്മിലുള്ള ഒരു വലിയ വ്യത്യാസമാണിത്. സൃഷ്ടിവാദികള്‍ അവരുടെ തലച്ചോറും യുക്തി ബോധവും മതപുരോഹിതന്മാര്‍ക്കോ വ്യാജ ശാസ്ത്ര അജ്ഞന്മാര്‍ക്കോ പണയപ്പെടുത്തിയിട്ടില്ല. ദൈവം മറ്റുള്ളവര്‍ക്ക് എന്നപോലെ ഞങ്ങള്‍ക്കും തന്നിട്ടുള്ള ഈ കഴിവ് ഞങ്ങള്‍ ശരിയായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നു. പരിണാമവാദികള്‍ അത് ദൈവവചനത്തിന് എതിരായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നു. അവരതങ്ങനെ ഉപയോഗിക്കുമ്പോള്‍ മനുഷ്യന്‍റെ സകല യുക്തിക്കും എതിരായാണ് അവര്‍ നിലകൊള്ളുന്നത് എന്ന് മാത്രം!!