പ്രപഞ്ചത്തിനും ഭൂമിക്കും കോടിക്കണക്കിനു വര്‍ഷത്തെ പഴക്കമുണ്ടോ?

പ്രപഞ്ചത്തിന്‍റെയും ഭൂമിയുടെയും ആയുസ്സ് പരിണാമവാദികള്‍ പ്രചരിപ്പിക്കുന്നത് പോലെ കോടിക്കണക്കിനു വര്‍ഷത്തെ ദൈര്‍ഘ്യമുള്ളതല്ല. എന്തുകൊണ്ടാണ് അവര്‍ ഈ കോടിക്കണക്കിനു വര്‍ഷത്തിന്‍റെ കണക്ക്‌ പറയുന്നത് എന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേയുള്ളൂ, പരിണാമം നടക്കണമെങ്കില്‍ അത്രയും ദീര്‍ഘമായ സമയം ആവശ്യമാണത്രേ!! മനുഷ്യന്‍റെ ചിന്താശേഷിയേയും യുക്തിബോധത്തെയും പരിഹസിക്കുന്ന മറുപടിയാണിത് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എത്ര കോടി വര്‍ഷം കഴിഞ്ഞാലും ഒരു കല്ലില്‍ നിന്നോ ഒരു ലോഹത്തില്‍ നിന്നോ ജീവന്‍ ഉണ്ടാവുകയില്ല എന്ന് ഏതൊരു എല്‍.കെ.ജി. വിദ്യാര്‍ത്ഥിക്കും അറിയാം. പക്ഷേ പരിണാമവാദികള്‍ എന്ന് പറയുന്ന പ്രത്യേക ജീവിവര്‍ഗ്ഗത്തിനു മാത്രം അതറിയില്ല. അതുകൊണ്ടാണ് അവര്‍ കോടിക്കണക്കിനു വര്‍ഷങ്ങള്‍ കൊണ്ട് ഭൂമിയില്‍ നിര്‍ജ്ജീവ സാധനങ്ങളില്‍ നിന്നും ജീവനുണ്ടായി എന്നും പിന്നേയും കോടിക്കണക്കിനു വര്‍ഷങ്ങള്‍ കൊണ്ട് ആ ജീവന്‍ പരിണമിച്ച് ഇന്ന് കാണുന്ന വിവിധ ജീവിവര്‍ഗ്ഗങ്ങള്‍ ആയിത്തീര്‍ന്നു എന്നും നമ്മുടെ യുക്തിബോധത്തിന് നേരെ പല്ലിളിച്ചു കൊണ്ട് അവകാശപ്പെടുന്നത്. ആ അവകാശം നടത്തുന്നതിനു അവര്‍ ശാസ്ത്രത്തിന്‍റെ ലേബല്‍ പതിപ്പിക്കാനും ശ്രമിക്കുന്നു എന്നതാണ് ഏറ്റവും അണ്‍സഹിക്കബിള്‍ ആയ കാര്യം. പരിണാമവാദികള്‍ പ്രചരിപ്പിക്കുന്നത് പോലെ പ്രപഞ്ചത്തിനും ഭൂമിക്കും കോടിക്കണക്കിനു വര്‍ഷങ്ങളുടെ പ്രായം ഇല്ല, ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കം മാത്രമേയുള്ളൂ എന്നതിന് ശാസ്ത്രീയമായ ചില തെളിവുകള്‍ ഇതാ.

1) എണ്ണക്കിണറുകളിലെ മര്‍ദ്ദം: നാം അധിവസിക്കുന്ന ഈ ഭൂമി ഗ്യാസിനെയും ദ്രവപദാര്‍ഥങ്ങളെയും ഉള്‍ക്കൊള്ളുന്ന അരിപ്പ പോലെയുള്ള ഒരു പാത്രം പോലെയാണ് വര്‍ത്തിക്കുന്നത്. കോടിക്കണക്കിനു വര്‍ഷത്തെ പഴക്കം ഭൂമിക്കുണ്ടായിരുന്നെങ്കില്‍ പെട്രോളിയത്തിന്‍റെയും മറ്റും മര്‍ദ്ദം അധിക കാലം താങ്ങുവാന്‍ ഭൂമിക്ക് കഴിയുകയില്ല. ഇപ്പോഴത്തെ മര്‍ദ്ദം സൂചിപ്പിക്കുന്നത് ഭൂമിയിലെ പെട്രോളിയം സംഭരണിക്ക് പതിനായിരത്തിലധികം വര്‍ഷം പ്രായമായിട്ടില്ലെന്നാണ്.

2) കാര്‍ബണ്‍-14 എന്ന വസ്തുവിന്‍റെ ഉത്പാദന വിഘടന പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നത് അന്തരീക്ഷത്തിന് പതിനായിരത്തിലധികം വര്‍ഷം പ്രായമായിട്ടില്ലെന്നാണ്.

3) വര്‍ഷം തോറും ദുര്‍ബ്ബലമായിക്കൊണ്ടിരിക്കുന്ന ഒരു കാന്തിക മണ്ഡലം (Magnetic field) ഭൂമിക്കുണ്ട്. പരിണാമവാദികള്‍ പറയുന്നത് പോലെ കോടിക്കണക്കിനു വര്‍ഷം പഴക്കം ഭൂമിക്കുണ്ടായിരുന്നെങ്കില്‍ അന്ന് ഈ കാന്തിക മണ്ഡലത്തിന്‍റെ ശക്തി നമുക്ക് ഊഹിക്കാന്‍ കഴിയുന്നതിനും അപ്പുറത്തായിരിക്കും. അത്യധികമായ ഈ കാന്തിക ശക്തി ചന്ദ്രനെയും ചൊവ്വയേയും ഭൂമിയുടെ ആകര്‍ഷണ വലയത്തിനുള്ളില്‍ എത്തിക്കുമായിരുന്നു. തല്‍ഫലമായി ഇവ ഭൂയില്‍ ഇടിച്ചു ചിതറി നശിച്ചു പോകേണ്ടതുമാണ്. പക്ഷെ ചന്ദ്രനും ചൊവ്വയും ഇപ്പോഴും അതാതിന്‍റെ സ്ഥാനത്ത് തന്നെ തുടരുന്നതിനാല്‍ പരിണാമവാദികള്‍ പറയുന്ന പ്രായമൊന്നും ഭൂമിക്കില്ലെന്നു മനസ്സിലാക്കാം.

4) ഹീലിയം എന്ന വാതകം ന്യൂക്ലിയര്‍ ഫ്യൂഷന്‍ മുഖാന്തരം അന്തരീക്ഷത്തില്‍ നിരന്തരമായി ഉത്പാദിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒന്നാണ്. ഈ ഉല്പാദനത്തിന്‍റെ തോത് ഗണിച്ചെടുത്തിട്ടുണ്ട്. പരിണാമവാദികള്‍ പറയുന്നത് പോലെ കോടിക്കണക്കിനു വര്‍ഷത്തെ പഴക്കം ഭൂമിക്കുണ്ടായിരുന്നു എങ്കില്‍ ഇന്ന് അന്തരീക്ഷത്തില്‍ 99.99999999999999% ഉണ്ടാകേണ്ടത് ഹീലിയം ആയിരിക്കണം. പക്ഷെ ഇന്നത്തെ അന്തരീക്ഷത്തിലെ ഹീലിയത്തിന്‍റെ ആകെ അളവ് വെച്ച് നോക്കുമ്പോള്‍ ഭൂമിയുടെ പ്രായം പതിനായിരത്തിലധികം വര്‍ഷങ്ങളായിരിപ്പാന്‍ സാധ്യതയില്ല എന്നാണു കാണുന്നത്.

5) സമുദ്രജലത്തില്‍ അടിഞ്ഞു കൂടുന്ന ലോഹങ്ങളുടേയും, ജൈവാവശിഷ്ടങ്ങളുടേയും അജൈവാവശിഷ്ടങ്ങളുടേയും തോത് കണക്കാക്കപ്പെട്ടിട്ടുണ്ട്. കോടിക്കണക്കിനു വര്‍ഷം ഭൂമിക്ക് പഴക്കമുണ്ടെങ്കില്‍ ഇന്ന് സമുദ്രജലത്തിലെ ലോഹത്തിന്‍റെ അളവ് ഇത്ര പോരാ. ഇതും ഭൂമിയുടെ പ്രായം പരിണാമവാദികള്‍ പറയുന്ന കണക്കിനെയല്ല, ഞങ്ങള്‍ പറയുന്ന കണക്കിനെയാണ് അനുകൂലിക്കുന്നത്.

6) ഭൂമി അതിന്‍റെ അച്ചുതണ്ടില്‍ ഭ്രമണം ചെയ്യുന്നതിനെടുക്കുന്ന സമയത്തിന്‍റെ ദൈര്‍ഘ്യത്തിലും ക്രമാനുഗതമായ കുറവ് വര്‍ഷം തോറും സംഭവിച്ചു കൊണ്ടിരിക്കുന്നു എന്ന് ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. ഇന്ന് 24 മണിക്കൂറു കൊണ്ട് ഒരുവട്ടം കറങ്ങുന്ന ഭൂമി വര്‍ഷങ്ങള്‍ക്കു മുന്‍പ് അതിന്‍റെ ഭ്രമണത്തിന്‍റെ അതിവേഗത കൊണ്ട് ഒരു വട്ടം കറങ്ങാനെടുത്ത സമയം ഇന്നത്തേക്കാള്‍ കുറവായിരുന്നു എന്നാണ് അതിനര്‍ത്ഥം. പരിണാമവാദികള്‍ പറയുന്ന കോടാനുകോടിക്കണക്കിനു വര്‍ഷങ്ങളുടെ പഴക്കം ഭൂമിക്കുണ്ടായിരുന്നു എങ്കില്‍ അന്നത്തെ ഭൂമിയുടെ ഭ്രമണത്തിന്‍റെ അതിവേഗതയാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഒരു രാത്രിയും ഒരു പകലും കഴിഞ്ഞു പോകാന്‍ സാധ്യതയുണ്ട്. ഈ അവസ്ഥയില്‍ ജീവന്‍ നിലനില്‍ക്കുകയില്ല എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എന്നാല്‍ ഇന്നും ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്നതിനാല്‍ ഭൂമിയുടെ പ്രായം പരിണാമവാദികള്‍ പ്രചരിപ്പിക്കുന്ന അത്രക്കുമില്ല എന്ന് മനസ്സിലാക്കാം.

7) കൊള്ളിമീന്‍ (shootting star), അത് പോലെയുള്ള മറ്റു ആകാശ ഗോളങ്ങള്‍ എന്നിവയില്‍ നിന്ന് ഏകദേശം പതിനാലു ദശലക്ഷം ടണ്‍ ധൂളി (പൊടിപടലം) ഓരോ വര്‍ഷവും ഭൂമിയില്‍ പതിക്കുന്നുണ്ട് എന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഈ നിരക്കില്‍ ഭൂമിയില്‍ പതിച്ച ആകാശ ധൂളിയുടെ മൊത്തം അളവ് പരിഗണിക്കുമ്പോള്‍ ഭൂമിയുടെ ആയുസ്സ് ഏതാനും ആയിരം വര്‍ഷങ്ങളെ ആയിട്ടുള്ളൂ എന്ന് തെളിയുന്നു. പരിണാമക്കാര്‍ പറയുന്നതനുസരിച്ചാണെങ്കില്‍ ഇന്ന് ഭൂമിയില്‍ കാണപ്പെടുന്ന ആകാശ ധൂളിയുടെ അളവ് ഇത്ര പോരാ.

8) എല്ലാ ജന്തുക്കളും സസ്യങ്ങളും ഓരോ തലമുറയിലും ജനിതകപരമായ ചെറിയ വ്യതിയാനത്തിന് വിധേയമാകുന്നുണ്ട്. ഇതിനു മ്യുട്ടേഷന്‍ എന്ന് പറയുന്നു. ഇതിന്‍റെ ഫലം ദോഷകരമാണ്. രോഗവും ബലഹീനതയും സസ്യങ്ങളിലും ജന്തുക്കളിലും മനുഷ്യരിലും വര്‍ദ്ധിച്ചു വരുന്നതിന്‍റെ ഒരു കാരണമിതാണ്. ജീവന്‍ ഉണ്ടായിട്ടു നൂറുകണക്കിന് ദശലക്ഷം വര്‍ഷങ്ങള്‍ ആയിട്ടുണ്ടായിരുന്നു എങ്കില്‍ മ്യൂട്ടേഷന്‍ പ്രതിഭാസം മുഖാന്തരം ജീവന്‍ തന്നെ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകുമായിരുന്നു. എന്നാല്‍ സസ്യജാലങ്ങളും ജന്തുക്കളും മനുഷ്യരും സജീവാവസ്ഥയില്‍ ഉത്സാഹത്തോടെ വര്‍ത്തിക്കുന്നതിനാല്‍ ഭൂമിയുടെ ആയുസ്സ് അധികമായിട്ടില്ല എന്ന് കാണുന്നു.

9) സൂര്യന്‍റെ വലിപ്പം കുറയുന്നതും ഇതോടൊപ്പം ചേര്‍ത്തു ചിന്തിക്കേണ്ടതാണ്. സൂര്യനില്‍ നടക്കുന്ന ന്യൂക്ലിയര്‍ ഫ്യുഷന്‍റെ ഫലമായി ഓരോ ദിവസവും സൂര്യന്‍റെ വ്യാസം അഞ്ചടി വെച്ച് ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. അതായത് ഇന്നലെ നമ്മള്‍ കണ്ട സൂര്യനെയല്ല, അതിനേക്കാള്‍ അഞ്ചടി വ്യാസം കുറഞ്ഞ സൂര്യനെയാണ് ഇന്ന് കാണുന്നത്. അതിനേക്കാളും അഞ്ചടി വ്യാസം കുറവായിരിക്കും നാളെ കാണുന്ന സൂര്യന്. എന്നാല്‍ ഭൂമിയെക്കാള്‍ പന്ത്രണ്ടര ലക്ഷം മടങ്ങ്‌ വലുപ്പം ഉള്‍ക്കൊള്ളുന്നതാണ് സൂര്യന്‍ എന്നതിനാല്‍ അതിന്‍റെ വ്യാസത്തില്‍ വരുന്ന അഞ്ചടിയുടെ കുറവ് കടലില്‍ കായം കലക്കിയത് പോലെയേ ഉള്ളൂ. നമുക്കത് അനുഭവവേദ്യമാകുന്നില്ല.

ഇനി ഈ കണക്ക് പുറകോട്ടു കൊണ്ട് പോയി നോക്കുക. ഇന്നത്തെക്കള്‍ അഞ്ചടി വ്യാസം കൂടുതലായിരുന്നു ഇന്നലത്തെ സൂര്യന്. അതിനേക്കാള്‍ അഞ്ചടി വ്യാസം കൂടുതലായിരുന്നു മിനിയാന്നാളിലെ സൂര്യന്. അങ്ങനെ നാം പുറകോട്ടു, നിങ്ങള്‍ പറയുന്ന പോലെ ആയിരക്കണക്കിനു കോടി വര്‍ഷം പുറകോട്ടു ചെല്ലുമ്പോള്‍ കാണുന്നത് ഭീമാകാരനായ സൂര്യനെയാണ്. വെറും വലുപ്പം മാത്രമുള്ള സൂര്യനല്ല, വലിപ്പത്തിനോത്തവണ്ണം ആകര്‍ഷണ ശക്തിയും ഉള്ള സൂര്യന്‍!! എങ്കില്‍ ആ സൂര്യന്‍ സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളെയും വിഴുങ്ങേണ്ടതല്ലേ? പക്ഷെ അതുണ്ടാകാത്തത് കൊണ്ട് സൂര്യന്‍ ഉണ്ടായിട്ടു അധികം കാലം ആയിട്ടില്ല എന്ന് മനസ്സിലാക്കാം.

10) കഴിഞ്ഞ അനേക കോടി വര്‍ഷങ്ങളായി ചന്ദ്രന്‍ നിലനില്‍ക്കുന്നതിനാല്‍ അതിന്‍റെ ഉപരിതലം മുഴുവന്‍ ധൂമകേതുക്കള്‍ നിറഞ്ഞു കിടക്കുന്നുവെന്നും ബഹിരാകാശ പേടകങ്ങള്‍ ചന്ദ്രനില്‍ ഇറങ്ങുമ്പോള്‍ തന്നെ ഈ പൊടിയില്‍ അവ ആഴ്ന്നു പോകുമെന്നും പരിണാമ വാദികള്‍ പ്രതീക്ഷിച്ചു. പതിനാറര മീറ്റര്‍ എങ്കിലും ആഴത്തില്‍ ചന്ദ്രന്‍റെ ഉപരിതലത്തില്‍ പൊടിയുണ്ടാകുമെന്നു അവര്‍ ‘കണക്ക് കൂട്ടിയെടുത്തു’. എന്നാല്‍ ആദ്യത്തെ ബഹിരാകാശ പേടകമായ ലുണാര്‍ ചന്ദ്രനില്‍ ഇറങ്ങിയപ്പോള്‍ വെറും അര മീറ്റര്‍ കനത്തില്‍ മാത്രമാണ് ചന്ദ്രന്‍റെ ഉപരിതലത്തില്‍ പൊടിയുണ്ടായിരുന്നത്. ചന്ദ്രന്‍റെ പ്രായവും വളരെ കുറവാണെന്ന് ഇത് കാണിക്കുന്നു. (J.C.Whitcomb and D.B.DeYoung, ‘The Moon: Its Creation, Form and Signifificance, Bakere Book House, Grand Rapids, Michigan, 1978, pp-94,95 )

11) കഴിഞ്ഞ മുന്നൂറു വര്‍ഷങ്ങളിലെ ഭൂമിയുടെ കാന്തികമേഖലയുടെ ജീര്‍ണ്ണനാ നിരക്ക് ശാസ്ത്രജ്ഞന്മാര്‍ രേഖപ്പെടുത്തിയ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ടെക്സാസ് സര്‍വ്വകലാശാലയിലെ ഡോ.ബാണ്‍സ് (Dr. Barns) എന്ന ശാസ്ത്രജ്ഞന്‍ പഠനവിധേയമാക്കിയിട്ടുണ്ട്. അദ്ദേഹം രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്: “ഇരുപതിനായിരം വര്‍ഷങ്ങളിലധികം പുറകോട്ടു പോയാല്‍ കാന്തിക മേഖലക്ക് കാരണമാകുന്ന വൈദ്യുത പ്രവാഹത്തിന്‍റെ ചൂട് ഭൂമിയുടെ മേല്‍ഭാഗവും ഉള്‍ഭാഗവും തമ്മില്‍ വേര്‍പെടുത്തത്തക്കവിധത്തില്‍ ശക്തമായിരിക്കും” (Barnes, T.G. “Origin and Destiny of the Earth’s Magnetic Field,” Institute for Creation Research, San Diego, 1973, p-25).

പതിവ് പോലെ ഈ തെളിവുകള്‍ക്ക് നേരെ കണ്ണടക്കുകയല്ലാതെ നാളിതുവരെയായി ഒരു പരിണാമവാദിയും ഇതിനൊന്നിനും ശാസ്ത്രീയമായതും യുക്തിക്ക് നിരക്കുന്നതുമായ മറുപടി പറഞ്ഞിട്ടില്ല. സൃഷ്ടിവാദികളുടെ ഈ വാദമുഖങ്ങള്‍ എത്രയോ നാളുകളായി ശാസ്ത്രലോകത്ത് ഉത്തരമില്ലാതെ അലയുകയാണ്, അതിനൊന്നിനും ഉത്തരം കൊടുക്കാന്‍ കഴിയാതെ പരിണാമവാദികളും ശാസ്ത്രലോകത്ത് ഗതികിട്ടാപ്രേതങ്ങളെപ്പോലെ അലയുന്നുണ്ട് എന്നതാണ് അതിനേക്കാള്‍ കഷ്ടം!