പെട്രോളിയം ഒരു ഫോസ്സില്‍ ഇന്ധനമല്ല!!
- Posted by admin
- on May, 17, 2014
- in ഫോസിലുകള്‍
- Blog No Comments.
പെട്രോളിയം ഒരു ഫോസ്സില്‍ ഇന്ധനം ആണ് എന്നാണല്ലോ പരിണാമവാദികളുടെ വാദം. അത് യഥാര്‍ത്ഥ ശാസ്ത്രവുമായി പൊരുത്തപ്പെടുന്നതല്ല. കാരണം, ജീവജാലങ്ങളില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളല്ല പെട്രോളിയത്തില്‍ അടങ്ങിയിരിക്കുന്നത്. എന്ന് മാത്രമല്ല, ജീവന് ഭീഷണിയായി തീരുന്ന അനേകം ഘടകങ്ങള്‍ അതിലുണ്ട് താനും. ചില പോയിന്റുകള്‍ മാത്രം നമുക്കൊന്ന് ഓടിച്ചു നോക്കാം:
ഫീനോളിക് കൊംപൌണ്ട്സ് പെട്രോളിയത്തില്‍ വളരെ കൂടുതലാണ്. ഇത് ശരീരത്തിന് വളരെ വളരെ ദോഷം ചെയ്യുന്ന സാധനങ്ങളാണ്. ക്രിസോള്‍, ബെന്‍സോ എ പൈറീന്‍ (സിഗരറ്റ് പുകയില്‍ അടങ്ങിയിരിക്കുന്നത്) ഫീനോള്‍ (ഇത് കീടനാശിനിയാണ്) ആന്ത്രസീന്‍, നാഫ്തോള്‍ തുടങ്ങിയ കാഴ്സിനോജെനിക് ആണ് ഇതില്‍ കൂടുതലുള്ളത്. ഇവയെല്ലാം കാന്‍സര്‍ ഉണ്ടാക്കുന്നതാണ്. ആരോമാറ്റിക് കോമ്പൌണ്ട് അഥവാ കാര്‍ബണ്‍ റിംഗ് കോമ്പൌണ്ട് എന്നും ഇവ അറിയപ്പെടുന്നു.
മറ്റുള്ളവ അലിഫാറ്റിക് കോമ്പൌണ്ട് അഥവാ കാര്‍ബണ്‍ ചെയിന്‍ കോമ്പൌണ്ട് ആണ്.
ക്രൂഡ് ഓയിലില്‍ കാണുന്നത് ഒറ്റ സംഖ്യാ കാര്‍ബണ്‍ ചെയിന്‍ കോമ്പൌണ്ട് ആണ് (1,3,5,7,9…..etc). ജീവജാലങ്ങളില്‍ കാണുന്നത് ഇരട്ട സംഖ്യാ കാര്‍ബണ്‍ കോമ്പൌണ്ട് ആണ് (2,4,6,8,10…..etc). ഇവ തമ്മില്‍ ഒരിക്കലും പോരുത്തപ്പെടുകയില്ല.
ഒന്ന് ചിന്തിച്ചു നോക്കൂ സുഹൃത്തുക്കളേ, ഇവ ഫോസ്സിലുകള്‍ ആകുന്നതിനു മുന്‍പ് ജീവനോടെ ഇരുന്ന സമയത്ത് ഈ പറഞ്ഞ ഒരു സാധനവും അവയുടെ ശരീരത്തില്‍ ഉണ്ടായിരുന്നില്ല. (ഉണ്ടായിരുന്നെങ്കില്‍ അവ അപ്പൊത്തന്നെ തട്ടിപ്പോയേനെ!!) എന്നാല്‍ അവ മരിച്ചു ഫോസ്സില്‍ ആയിക്കഴിഞ്ഞപ്പോള്‍ ഈ പറഞ്ഞവയെല്ലാം എവിടെനിന്നോ അവയുടെ ഫോസ്സിലില്‍ കയറിപ്പറ്റി. ഈ പൊട്ടത്തരം ഞങ്ങള്‍ വിശ്വസിക്കണം, അല്ലേ?
തീര്‍ന്നില്ല, ജീവജാലങ്ങളില്‍ കാണാത്ത നൂറു കണക്കിന് വ്യത്യസ്തമായ കാര്‍ബണ്‍ കോമ്പൌണ്ട്സ് പെട്രോളിയത്തില്‍ ഉണ്ട്. ഇവ എവിടെ നിന്ന് വന്നു? അതിനു ഉത്തരം ഇല്ല.
(ഈ പറഞ്ഞ പോയിന്റുകള്‍ ഒന്നും എന്റെ സ്വന്തം വകയല്ല. Thomas J Gould എന്ന ശാസ്ത്രജ്ഞന് ചില ദശാബ്ദങ്ങള്‍ക്കു മുന്‍പ് ചോദിച്ചതാണ്. ‘ശാസ്ത്ര അജ്ഞന്മാര്’ എന്ന ലേബലില്‍ നടക്കുന്ന ഒരു പോന്നുമോനും തോമസ് ഗോള്‍ഡിന്റെ ചോദ്യത്തിന് ഉത്തരം ഇതുവരെ കൊടുത്തിട്ടില്ല. പലരും ഗോള്‍ഡിന്റെ പക്ഷത്തേക്ക് കൂറുമാറുകയും ചെയ്തു!!)
പിന്നെ ഇവരൊക്കെ സൃഷ്ടിവാദികളായ ക്രിസ്ത്യാനി ശാസ്ത്രജ്ഞന്മാര് ആണെന്ന് പറഞ്ഞു രക്ഷപ്പെടാന്‍ നോക്കേണ്ട. എല്ലാവരും ഒരൊന്നന്നര ബൈബിള്‍ വിരോധികളായ സെക്കുലര്‍ ശാസ്ത്രജ്ഞന്മാര് ആണ്. ദാണ്ടേ കിടക്കുന്നു ലിങ്കുകള്‍:
http://www.nytimes.com/gwire/2009/07/31/31greenwire-fossil-fuels-without-the-fossils-new-research-sa-796.html
http://www.prouty.org/oil.html
http://www.canadafreepress.com/index.php/article/3952
https://www.youtube.com/watch?v=4kZotftLE0A
http://www.nationalreview.com/planet-gore/18050/oil-not-fossil-fuel/ken-green
Recent Posts
- ഫാദര്‍ ഗ്രിഗർ മെൻഡൽ എന്ന സൃഷ്ടിവാദി…
- സനാതന സംസ്കാരത്തിന്റെ അകവും പുറവും (ഭാഗം-1)
- പരിണാമങ്ങളുടെ പ്രോബബിലിറ്റിയും ക്യുമുലേറ്റിവ് സെലക്ഷനും (Cumulative Selection)
- നാസ്തികരോടും പരിണാമ മതക്കാരോടും ഒരു ചെറിയ വെല്ലുവിളി…
- ബലാത്സംഗത്തിന്റെ പരിണാമ ന്യായീകരണം!!
- ശാസ്ത്രലോകത്തിന് ബൈബിള്‍ വിശ്വാസികളുടെ സംഭാവനകള്‍
- സ്വന്തം മകളെ വില്ക്കാന് ബൈബിളിലെ ദൈവം കല്പ്പിക്കുന്നുവോ?
- നമ്മുടെ കാലത്തെ എട്ടുകാലി മമ്മൂഞ്ഞുകള്‍…
- പ്രൊഫ.സി.രവിചന്ദ്രനും കൂട്ടരും സാക്ഷിയുമായുള്ള സംവാദത്തില്‍ നിന്നും പിന്മാറിയതെന്തുകൊണ്ട്?
- യുക്തിവാദ പഠനകേന്ദ്രവും സാക്ഷിയും തമ്മില്‍ നടന്ന കത്തിടപാടുകള്‍
- ആധുനിക ഭാരതം മിഷണറിമാരുടെ സൃഷ്ടി (ഭാഗം-2)
- ആധുനിക ഭാരതം മിഷണറിമാരുടെ സൃഷ്ടി (ഭാഗം-1)
- വിശുദ്ധ സിപ്രിയാന്റെ വിചാരണയും രക്തസാക്ഷിത്വവും
- യേശു ക്രിസ്തു, ചരിത്രമോ കെട്ടുകഥയോ? (രണ്ടാം ഭാഗം)
- സൃഷ്ടിപ്പിന്റെ വിവരണം, ബൈബിളില്‍ വൈരുദ്ധ്യമുണ്ടോ?