Category Archives: ബൈബിള്‍

ബൈബിളനുസരിച്ചു വാവല്‍ ഒരു പക്ഷിയോ?

ബൈബിള്‍ വിമര്‍ശകന്മാര്‍ ബൈബിളിലെ ശാസ്ത്രീയാബദ്ധത്തിന് തെളിവായി മുന്നോട്ടു വെക്കുന്ന ഒരു ആരോപണമാണ് ‘വാവല്‍ ഒരു പക്ഷിയാണെന്ന് ബൈബിളില്‍ പറയുന്നുണ്ട്’ എന്നത്. അതിനവര്‍ കൊണ്ടുവരുന്ന വേദഭാഗം ഇതാണ്: “പക്ഷികളില്‍ നിങ്ങള്‍ക്കു അറെപ്പായിരിക്കേണ്ടുന്നവ ഇവ, അവയെ തിന്നരുതു; അവ അറെപ്പു ആകുന്നു. കഴുകന്‍, ചെമ്പരുന്തു, കടല്‍റാഞ്ചന്‍, ഗൃദ്ധം, അതതു വിധം പരുന്തു, അതതു വിധം കാക്ക, ഒട്ടകപ്പക്ഷി, പുള്ളു, കടല്‍കാക്ക, അതതു വിധം പ്രാപ്പിടിയന്‍, നത്തു, നീര്‍ക്കാക്ക, കൂമന്‍, മൂങ്ങ, വേഴാമ്പല്‍, കുടുമ്മച്ചാത്തന്‍, പെരിഞ്ഞാറ, അതതതു വിധം കൊക്ക്, കുളക്കോഴി, […]

Read More

ബൈബിളനുസരിച്ച് ഭൂമി പരന്നതാണോ?

ഏകസത്യദൈവത്തിന്‍റെ മാറ്റമില്ലാത്ത വചനമായ ബൈബിള്‍ ഒരു ശാസ്ത്രഗ്രന്ഥമല്ല; ശാസ്ത്രസത്യങ്ങള്‍ മനുഷ്യര്‍ക്ക്‌ വെളിപ്പെടുത്തിക്കൊടുക്കണം എന്ന ഉദ്ദേശ്യത്താലല്ല അത് രചിക്കപ്പെട്ടിരിക്കുന്നതും. അതിന് ദൈവം മനുഷ്യര്‍ക്ക്‌ ചിന്താശേഷിയും വിവേകവും യുക്തിബോധവും അന്വേഷണത്വരയും നിരീക്ഷണപാടവും ബുദ്ധിശക്തിയുമെല്ലാം നല്‍കിയിട്ടുണ്ട്. ദൈവം നല്‍കിയ ആ കഴിവുകള്‍ സമര്‍ത്ഥമായി ഉപയോഗിച്ച് ഏതൊരാള്‍ക്കും ഈ പ്രപഞ്ചത്തിലെ ശാസ്ത്രീയ സത്യങ്ങള്‍ കണ്ടെത്താവുന്നതും മനസ്സിലാക്കിയെടുക്കാവുന്നതുമാണ്. എന്നാല്‍ മനുഷ്യന്‍ തന്‍റെ സ്വന്തബുദ്ധികൊണ്ട് എത്ര അന്വേഷിച്ചാലും കണ്ടെത്താന്‍ കഴിയാത്ത ചില കാര്യങ്ങള്‍ ഉണ്ട്. ആത്മീകവും ദൈവീകവുമായ കാര്യങ്ങളാണവ. ആ കാര്യങ്ങള്‍ ദൈവം തന്നെ മനുഷ്യര്‍ക്ക്‌ […]

Read More