ഫോസിലുകളുടെ കാലപ്പഴക്കം നിര്‍ണ്ണയിക്കുന്നതില്‍ എത്ര മാത്രം കൃത്യതയുണ്ട്?

പുരാതനത്വം നിര്‍ണ്ണയിക്കാന്‍ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന കാലഗണനാ രീതി റേഡിയോ മെട്രിക്‌ രീതിയാണ്. പാറകളുടെ പ്രായം നിര്‍ണ്ണയിക്കാന്‍ യുറേനിയം-തോറിയം-ഈയം,  പൊട്ടാസ്യം-ആര്‍ഗണ്‍ സമ്പ്രദായമാണ് ഉപയോഗിക്കുന്നത്. പ്രായം കുറഞ്ഞ പുരാവസ്തുക്കളുടെ കാര്യത്തില്‍ കാര്‍ബണ്‍ – 14 രീതിയും ഉപയോഗിക്കുന്നു.

 

ഈ രീതികള്‍ ഉപയോഗിക്കുന്നതിന്‍റെ പിന്നിലെ അടിസ്ഥാന തത്വം റേഡിയോ ആക്ടീവ്‌ സ്വഭാവഗുണമുള്ള ചില മൂലകങ്ങള്‍ കാലപ്പഴക്കത്തില്‍ മറ്റു മൂലകങ്ങളായി മാറ്റപ്പെടും എന്നതാണ്. ഉദാഹരണത്തിന് യുറേനിയം ആദ്യം തോറിയമായും പിന്നെ ഈയമായും ഇത്തരത്തില്‍ മാറ്റപ്പെടുന്നു. ഇതനുസരിച്ച് ശാസ്ത്രജ്ഞന്മാര്‍ ഒരു പാറയുടെ ഒരംശം എടുത്തു അതില്‍ എത്ര ഈയം അടങ്ങിയിരിക്കുന്നു എന്ന് നിര്‍ണ്ണയിക്കുന്നു. അതില്‍ നിന്നും യുറേനിയം ഈയമായി മാറാനെടുത്ത കാലം കണക്കാക്കുന്നു. അങ്ങനെ ആ പാറയുടെ പ്രായം നിര്‍ണ്ണയിക്കുന്നു.

 

ഒറ്റനോട്ടത്തില്‍ ശാസ്ത്രീയമെന്നു തോന്നാമെങ്കിലും, ഇതില്‍ പലതും സങ്കല്‍പ്പങ്ങള്‍ അടങ്ങിയതാണ്. പരിശോധിക്കാം:

 

1)      ജീര്‍ണ്ണതയുടെ അളവ് എല്ലായ്പ്പോഴും സ്ഥിരമായിരിക്കും എന്ന് സങ്കല്‍പ്പിക്കുന്നു. പക്ഷെ ആധുനിക ഗവേഷണങ്ങള്‍ ഇത് ശരിയല്ല എന്നാണു പറയുന്നത്. മിക്കവാറും സന്ദര്‍ഭങ്ങളില്‍ ഇത്തരം ജീര്‍ണ്ണത തുടക്കത്തില്‍ വേഗത്തില്‍ വേഗത്തിലും പിന്നീട് സാവധാനവും നടക്കുന്നു. കഴിഞ്ഞ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇപ്രകാരമുള്ള ജീര്‍ണ്ണതയുടെ അളവിന് വ്യത്യാസം വരുത്തുവാന്‍ പല ഘടകങ്ങള്‍ കാരണമായിട്ടുണ്ട്. അതിലൊന്നാണ് – പ്രധാനപ്പെട്ട ഒന്ന്- നോഹയുടെ കാലത്തെ ജലപ്രലയത്താല്‍ പരിസ്ഥിതിക്കുണ്ടായ കാര്യമായ മാറ്റം.

 

2)      മാതൃമൂലകത്തിന്‍റെ യഥാര്‍ത്ഥ അളവ് എത്രയാണെന്ന് അറിയാന്‍ കഴിയും എന്ന് സങ്കല്‍പ്പിക്കുന്നു. പക്ഷെ അത് ശരിയല്ല. പ്രധാനമായും ഇതൊരു ഊഹം മാത്രമാണ്. യഥാര്‍ത്ഥ പാറയുടെ എത്രഭാഗം യുറേനിയം ആയിരുന്നു എന്ന് നമുക്ക് അറിയാനാവില്ല. മാത്രമല്ല എത്രമാത്രം ഈയം തുടക്കത്തില്‍ അതിലുണ്ടായിരുന്നു എന്നും നമുക്ക് അറിയില്ല.

 

 

3)      നാം പഠനവിധേയമാക്കുന്ന സംവിധാനം ഒറ്റപ്പെട്ട ഒന്നാണെന്ന് സങ്കല്പിക്കേണ്ടതുണ്ട്. അങ്ങനെ വരുമ്പോള്‍ വളരെ വലിയ പ്രായം കണക്കാക്കാനിടയാകും. ഈ മേഖലയിലെ ഗവേഷണത്തിന് നൈട്രോ നോബല്‍സമ്മാനം നേടിയ ഡോ.മെല്‍വിന്‍ കുക്ക് യുറേനിയത്തില്‍ നിന്ന് മാത്രമല്ല ഈയം ഉണ്ടാക്കുന്നത് എന്ന് കണ്ടെത്തി. കാലഗണനാ രീതിയില്‍ ന്യൂട്രോണ്‍ പ്രതിപ്രവര്‍ത്തനം അദ്ദേഹം അദ്ദേഹം പരീക്ഷിച്ചു നോക്കി. അറുന്നൂറു ദശലക്ഷം പ്രായം നിര്‍ണ്ണയിച്ചിരുന്ന കാംബ്രിയന്‍ പാറയ്‌ക്കു ഈ പരീക്ഷണത്തില്‍ ഏതാനും ആയിരം വര്‍ഷത്തെ പ്രായം മാത്രമേ ഉള്ളൂ എന്ന് കണ്ടെത്താന്‍ കഴിഞ്ഞു. (Cook, M.Prehistory and Earth Models, Max Parish, London. 1966)

 

ഈ മൂന്നു സങ്കല്പങ്ങളുടെ അടിസ്ഥാനത്തിലാണ് റേഡിയോ മെട്രിക്‌ കാലഗണനാ രീതി പ്രയോഗത്തില്‍ വരുത്തേണ്ടത്. ആധികാരികമായി ശാസ്ത്രജ്ഞന്‍മാര്‍  പ്രായം കണക്ക് കൂട്ടുന്നു എന്ന് നമ്മളൊക്കെ വിശ്വസിക്കുന്നത് ഈ സങ്കല്പങ്ങളുടെ അടിസ്ഥാനത്തില്‍ കണക്ക് കൂട്ടുന്ന രീതിയേ ആണ്. ഇത്തരത്തിലുള്ള എല്ലാ സങ്കല്പങ്ങളും നിലനിര്‍ത്തിക്കൊണ്ട് തന്നെ റേഡിയോ മെട്രിക്‌ കാലഗണനാ രീതി ഉപയോഗിച്ച് ഒരേ പാറയില്‍ വിവിധ സമയങ്ങളില്‍ നടത്തിയ പരീക്ഷണങ്ങള്‍ വ്യത്യസ്തമായ കാലക്കണക്കുകളാണ് നല്‍കിയത്!!! ആ പാറയുടെ പ്രായത്തെപ്പറ്റി തങ്ങളുടെ മുന്‍വിധികള്‍ക്ക് യോജിക്കുന്ന ഒരു കണക്ക് പരിണാമാവാദികള്‍ സ്വീകരിച്ചു വന്നു. ഇക്കാര്യം പല പരിണാമവാദികളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അവരില്‍ പ്രമുഖനായ W. സ്റ്റാന്‍സ് ഫീല്‍ഡ്‌ ഇപ്രകാരം എഴുതി: “പലരും അവകാശപ്പെടുന്നത് പോലെ ഒരിക്കലും തെറ്റിപ്പോകാന്‍ സാധ്യതയില്ലാത്ത കാലഗണനാ രീതിയല്ല രേട്യോ മെട്രിക്‌ രീതി. ഒരു പ്രത്യേക ഭൂഗര്‍ഭ ഭാഗത്ത് വിവിധ കാലനിര്‍ണ്ണയ രീതികള്‍ തികച്ചും വ്യത്യസ്തങ്ങളായ പ്രായക്കണക്കാണ് നല്‍കുന്നത്…… പൂര്‍ണ്ണമായും വിശ്വസനീയമായ യാതൊരു റേഡിയോളജിക്കല്‍ ക്ലോക്കും നിലവിലില്ല.” (Stansfield M. The science of evalution, MacMillan, New York, 1977 pp 80-84) സ്റ്റാന്‍സ്ഫീല്‍ഡ്‌ പരിണാമവാദിയാണ്, സൃഷ്ടിവാദിയല്ല എന്ന കാര്യം ഞാന്‍ ഒന്ന് കൂടെ എടുത്തു പറയട്ടെ.

 

ഗ്രാന്‍ഡ്‌ കാന്യന്‍ ലാവാ പ്രവാഹത്തെപ്പറ്റി ഡോ. S. ആസ്റ്റിന്‍ നടത്തിയ ഗവേഷണത്തിന്‍റെ ഫലങ്ങള്‍ 1992 ഒക്ടോബറിലെ അമേരിക്കന്‍ ജിയോളജിക്കല്‍ സൊസൈറ്റിയുടെ ഒരു മീറ്റിങ്ങില്‍ അദ്ദേഹം സമര്‍പ്പിക്കുകയുണ്ടായി. ഈ ലാവാപ്രവാഹത്തിന്‍റെ ഐസോടോപ്പ് നിരക്കുകളില്‍ ക്രമീകൃതമായ വ്യത്യാസം ഉണ്ടായിട്ടുണ്ടെന്നും റേഡിയോ മെട്രിക്‌ കാലഗണനയില്‍ ഇക്കാര്യം അവഗണിച്ചിരിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇങ്ങനെയുള്ള വ്യത്യാസങ്ങള്‍ അവഗണിക്കുന്നത് അനേക കോടി വര്‍ഷങ്ങളുടെ പ്രായം തെറ്റായി കണക്കാക്കാന്‍ ഇടയാക്കും. (Austin, S. “Isotop and Trace Element Analysis of Hypersthene Nor, ative Basalts from the Quaternary of Unikaret Plateau, Western Grand Canyon, Arizona”, paper presented to the Geological Society of America, 1992)

 

ഇനി പൊട്ടാസ്യം-ആര്‍ഗണ്‍ കാലഗണനാ രീതി നോക്കാം. അസ്ഥിരമായ ഫലങ്ങള്‍ നല്‍കുന്നതിന് പ്രസിദ്ധമാണ് ഈ രീതി. ചരിത്ര രേഖകള്‍ പ്രകാരം, അഗ്നി പര്‍വതത്തില്‍ നിന്നും ലഭിച്ച ഇരുന്നൂറു വര്‍ഷം മാത്രം പ്രായമുള്ള പാറകളില്‍ ഈ രീതി ഉപയോഗിച്ചപ്പോള്‍ ലഭിച്ച പ്രായം ഇരുപത്തിരണ്ടു മില്യണ്‍ മുതല്‍ ഇരുന്നൂറു മില്യണ്‍ വരെ വ്യത്യാസമുള്ള ഫലങ്ങളാണ്. ഇതിന്‍റെ വിശ്വസനീയതക്ക് ഇതിനെക്കാള്‍ കൂടുതല്‍ വിശദീകരണം ആവശ്യമുണ്ടെന്നു തോന്നാത്തതിനാല്‍ ഞാന്‍ നമ്മുടെ വിഷയത്തിലേക്ക്- കാര്‍ബണ്‍ 14 മെത്തേഡിലേക്ക്- കടക്കുകയാണ്.

 

റേഡിയോ മെട്രിക്‌ കാലഗണനയില്‍ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട മൂന്നു സങ്കല്‍പ്പങ്ങള്‍ കൂടാതെ മറ്റൊരു സങ്കല്‍പം കൂടെ കാര്‍ബണ്‍-14 മെത്തേഡില്‍ ഉപയോഗപ്പെടുത്തുന്നു. കാര്‍ബണ്‍ -14 ഒരു സമതുലനാവസ്ഥയില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് ഇത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ‘കാര്‍ബണ്‍ 14 ന്‍റെ രൂപീകരണ നിരക്ക് അതിന്‍റെ ജീര്‍ണ്ണതയുടെ നിരക്കിന് സമമാണ്. ഈ സ്ഥിതി പ്രാപിക്കാന്‍ അന്തരീക്ഷത്തില്‍ ആരംഭം മുതല്‍ മുപ്പതിനായിരം വര്‍ഷങ്ങള്‍ ആവശ്യമാണ്‌. പരിണാമവാദപ്രകാരം കോടിക്കണക്കിനു വര്‍ഷങ്ങള്‍ ഇപ്പോള്‍ തന്നെ ആയിരിക്കുന്ന സ്ഥിതിക്ക് ഈ സമതുലനാവസ്ഥ ഇന്ന് നിലനില്‍ക്കുന്നുണ്ടാകണം. എന്നാല്‍ ആധുനിക ശാസ്ത്രം (റേഡിയോ കാര്‍ബണ്‍ രീതി കണ്ടു പിടിച്ച ഡോ.ലിബ്ബി (Libby, W.F. Radiocarbon Dating, university of Chicago Press, Chicago 1955, pp 7) ഉള്‍പ്പെടെയുള്ളവര്‍) പറയുന്നത് “ഈ സമതുലനാവസ്ഥ ഇനിയും രൂപപ്പെട്ടിട്ടില്ല. ജീര്‍ണ്ണതയെക്കാളും ഇരുപത്തിനാല് ശതമാനം (Milton R, The Facts of Life, Corgi Books U.K. 1992 pp 45-49) കൂടെയെങ്കിലും ഇനിയും രൂപീകരിക്കപ്പെടാനുണ്ട്” എന്നാണു. ഇതിന്‍റെ രണ്ടു പ്രത്യാഘാതങ്ങള്‍ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്:

 

1) ഈ രീതി ഉപയോഗിച്ച് നിര്‍ണ്ണയിച്ച പ്രായങ്ങളെല്ലാം പുന:പ്രായ നിര്‍ണ്ണയം നടത്തേണ്ടതുണ്ട്. അങ്ങനെ ചെയ്‌താല്‍ പ്രായത്തില്‍ വളരെ വലിയ കുറവുണ്ടാകും. ഇതിന്‍റെ വിവിധ ഉദാഹരണങ്ങള്‍ റേഡിയോ കാര്‍ബണ്‍ എന്ന വാരികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലൊന്നാണ് മുന്നൂറു മില്യണ്‍ പ്രായം കണക്കാക്കിയിരുന്ന റഷ്യയില്‍ നിന്നുള്ള ഒരു കല്‍ക്കരിക്കഷ്ണത്തിനു 1680 വര്‍ഷം മാത്രമേ പഴക്കമുള്ളൂ എന്ന കണ്ടെത്തല്‍ (Radiocarbon, Vol.8, 1966).

 

2) സമതുലന സ്ഥിതിയുടെ കണക്കുകളില്‍ നിന്ന് അന്തരീക്ഷത്തിന്‍റെ പ്രായത്തിന്‍റെ ഏറ്റവും കൂടിയ പരിധി ശാസ്ത്രജ്ഞന്മാര്‍ കണക്ക് കൂട്ടി എടുത്തിരിക്കുന്നത് പതിനായിരം വര്‍ഷം എന്നതാണ്. (അന്തരീക്ഷമില്ലാത്ത ഒരവസ്ഥയില്‍ ജീവന്‍ നിലനില്‍ക്കുകയില്ലാത്തതുകൊണ്ട് ഭൂമിയിലെ ജീവിവര്‍ഗ്ഗങ്ങളുടെ പ്രായം എല്ലാം പതിനായിരം വര്‍ഷത്തില്‍ താഴെയാണ് എന്ന് കാണാം.)

 

ഇനി ഒരു രസകരമായ കാര്യം കൂടെ പറയാം: റേഡിയോ കാര്‍ബണ്‍ രീതിയുപയോഗിച്ചു ജീവനുള്ള ഒരു ഒച്ചിന്‍റെ പുറംതോടിന്‍റെ പ്രായം നിര്‍ണ്ണയിക്കാന്‍ അമേരിക്കയിലെ ശാസ്ത്രജ്ഞന്മാര്‍ ശ്രമിച്ചു. ജീവനുള്ള ആ ഒച്ചിന് ഇരുപത്തെഴായിരം വര്‍ഷത്തെ പ്രായമുണ്ട് എന്നാണു ലഭിച്ച ഫലം (Science, Vol.224, (1984) pp.58-61). ആ ഒച്ച്‌ ഹിന്ദുപുരാണങ്ങളില്‍ പറയപ്പെടുന്ന വിധത്തിലുള്ള വല്ല ചിരംജീവി എങ്ങാനും ആയിരിക്കുമോ ആവോ?

 

ചരിത്രാതീതകാലത്തെപ്പറ്റിയുള്ള ഒരു സിമ്പോസിയത്തില്‍ കാര്‍ബണ്‍ -14 കാലഗണനാ രീതിയോട് പുരാവസ്തു ശാസ്ത്ര അജ്ഞന്മാര്‍ പുലര്‍ത്തുന്ന സാധാരണ മനോഭാവം പ്രൊഫ. ബ്രൂ (Brew) ഇപ്രകാരം സംഗ്രഹിച്ചിട്ടുണ്ട്: “കാര്‍ബണ്‍ -14 വഴി നിര്‍ണ്ണയിക്കപ്പെട്ട ഒരു പ്രായം നമ്മുടെ സിദ്ധാന്തങ്ങളെ പിന്തുണക്കുന്നുവെങ്കില്‍ നാം അതിനെ പ്രധാനഭാഗത്തു ചേര്‍ക്കും. നമ്മുടെ സിദ്ധാന്തങ്ങള്‍ക്ക് പൂര്‍ണ്ണമായും വിരുദ്ധമല്ലെങ്കില്‍ നാം അതിനെ അടിക്കുറിപ്പില്‍ രേഖപ്പെടുത്തും. അത് പൂര്‍ണ്ണമായും നമ്മുടെ സിദ്ധാന്തങ്ങള്‍ക്ക് എതിരാണെങ്കില്‍ നാം അതിനെ തള്ളിക്കളയും” (Olsson, I.U. “C14 dating and Egyptian chronology”, Proceedings of the Twelth Nobel Symposium, John Wiley & Sons Inc, New York 1970, pp 35)

 

1978 സെപ്തംബര്‍ മാസത്തിലെ ജിയോടൈംസ്‌ (Geotimes) മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഒരു ജ്യോതി ശാസ്ത്രജ്ഞനും അതോടൊപ്പം ഒരു ഭൂഗര്‍ഭ ഊര്‍ജ്ജശാസ്ത്രജ്ഞനുമായ ഡോ. ജോണ്‍ എഡ്ഢി ഇങ്ങനെ പറയുന്നു: “സൂര്യന്‍ 450 കോടി മുതല്‍ 500 കോടി വരെ പ്രായമുള്ളതാണെന്നു പറയാന്‍ സൗരനിരീക്ഷണത്തില്‍ മാത്രം ഊന്നിയുള്ള യാതൊരു തെളിവും ഇല്ല. സൂര്യന്‍ ഇത്രയും വര്‍ഷങ്ങള്‍ പ്രായമുള്ളതാണോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്‌…. ഭൂമിയുടെയും സൂര്യന്‍റെയും പ്രായത്തെപ്പറ്റി ബിഷപ്പ്‌ ഉഷറിന്‍റെ നിഗമനത്തോട് യോജിക്കുവാന്‍ പറ്റും എന്ന് ഞാന്‍ കരുതുന്നു. അതിനെതിരായി നില്‍ക്കാന്‍ കഴിവുള്ള നിരീക്ഷണത്തെളിവുകളൊന്നും ജ്യോതി ശാസ്ത്രത്തിലുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല” (Kazman. R.G. “Its about time:4.5 billion years” Geotimes, Vol.23, Sep.1978, pp.18; Quoting Professor Brew)

 

കാര്യങ്ങള്‍ ഈ വിധത്തില്‍ പോകുന്നത് കണ്ടതിനാലാണോ എന്തോ Anthropological Journal of Canada എന്ന വാരികയില്‍ “റേഡിയോ കാര്‍ബണ്‍-തെറ്റായ കാലക്കണക്കുകള്‍” എന്ന തലക്കെട്ടില്‍ റോബര്‍ട്ട്‌ ലീ എഴുതിയ ഒരു ലേഖനത്തില്‍ ഇപ്രകാരം വിശദീകരിച്ചിരിക്കുന്നു: “റേഡിയോ കാര്‍ബണ്‍ കാലഗണനാ രീതിയുടെ പ്രശ്നങ്ങള്‍ നിഷേധിക്കാനാവാത്ത വിധം ഗൌരവവും ആഴമേറിയതും ആണ്…. അതില്‍ പകുതിയോളം പോന്ന വര്‍ഷക്കണക്കുകള്‍ തള്ളിക്കളയപ്പെട്ടു എന്നതില്‍ അത്ഭുതമൊന്നുമില്ല. അത്ഭുതമുള്ള കാര്യം ബാക്കിയുള്ള കണക്കുകള്‍ ഇപ്പോഴും അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നതാണ്” (Robert Lee, “Radiocarbon, Ages in Error”, Anthropological Journal of Canada, Vol.19, No.3, pp.9)

 

(വിവരങ്ങള്‍ എടുത്തിരിക്കുന്നത്: ഡോ.അബു ഫരീദ്‌ റാമേ രചിച്ച “ബൈബിള്‍ ആധികാരികമെന്ന് ശാസ്ത്രം തെളിയിക്കുന്നു” എന്ന ഗ്രന്ഥത്തില്‍ നിന്നും)